ചെന്നൈ: നേപ്പാളിലെ സുളുകൊന്പ് ജില്ലയിൽ ഹെലികോപ്റ്റർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു. ഫിഷ്ടെയിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ചെന്നൈ സ്വദേശി ബി. വസന്തകുമാർ ആണെന്ന് സ്ഥിരീകരിച്ചു.
ചെന്നൈയിലുള്ള വസന്തകുമാറിന്റെ മാതാപിതാക്കളായ ബലരാം രാമഡു(80), പരമേശ്വരി(74) എന്നിവരെ സുളുകൊന്പിലെ ജില്ലാ ഭരണാധികാരികൾ ഫോണിൽ ബന്ധപ്പെട്ടതോടെയാണ്, മരിച്ചത് വസന്തകുമാറാണെന്നു സ്ഥിരീകരിച്ചത്.
മൾട്ടിനാഷണൽ കന്പനിയിലെ ഉദ്യോഗസ്ഥനായ വസന്തകുമാറിന് ഭാര്യയും മകനുമുണ്ട്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും തമിഴ്നാട് സർക്കാരും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.