Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HenriBKagan

ര​സ​ത​ന്ത്ര നൊ​ബേ​ൽ ഹെന്‍‌റി ബി. കഗാനും കെൻസോ സോയിക്കും

സ്റ്റോ​​​​ക്ക്‌​​​​ഹോം: ര​​​​സ​​​​ത​​​​ന്ത്ര​​​​ത്തി​​​​നു​​​​ള്ള 2026ലെ ​​നൊ​​​​ബേ​​​​ല്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം ഫ്ര​​​​ഞ്ച് ശാ​​​​സ്ത്ര​​​​ജ്ഞ​​​​ന്‍ ഹെ​​​​ൻ‌​​​​റി ബി. ​​​​ക​​​​ഗാ​​നും (95) ​​ജാ​​​​പ്പ​​​​നീ​​​​സ് ശാ​​​​സ്ത്ര​​​​ജ്ഞ​​​​ന്‍ കെ​​​​ന്‍​സോ സോ​​​​യി​​ക്കും (76) ​​ല​​​​ഭി​​​​ച്ചു.

അ​​സി​​മ​​ട്രി​​ക് ഓ​​ർ​​ഗാ​​നി​​ക് സി​​ന്ത​​സി​​സി​​ലെ നോ​​ൺ-​​ലീ​​നി​​യ​​ർ ഇ​​ഫ​​ക്‌​​ടു​​ക​​ളും ഓ​​ട്ടോ കാ​​റ്റാ​​ലി​​സി​​സും ക​​​​ണ്ടെ​​​​ത്തി​​യ​​തി​​​​നാ​​​​ണു റോ​​​​യ​​​​ൽ സ്വീ​​​​ഡി​​​​ഷ് അ​​​​ക്കാ​​​​ദ​​​​മി ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സ​​​​സ് ഇ​​​​വ​​​​രെ ആ​​​​ദ​​​​രി​​​​ച്ച​​​​ത്.

‘ഹോ​​മോ​​കൈ​​റ​​ൽ’ എ​​ന്നാ​​ണ് ജീ​​വ​​ന്‍റെ ര​​സ​​ത​​ന്ത്ര​​ത്തെ ശാ​​സ്ത്ര​​ജ്ഞ​​ർ വി​​ളി​​ക്കു​​ന്ന​​ത്. ഒ​​രേ, കൈ ​​എ​​ന്നീ അ​​ർ​​ഥ​​ങ്ങ​​ളു​​ള്ള ഗ്രീ​​ക്ക് വാ​​ക്കു​​ക​​ളി​​ൽ​​നി​​ന്നാ​​ണ് ഹോ​​മോ​​കൈ​​റ​​ൽ എ​​ന്ന വാ​​ക്കി​​ന്‍റെ ഉ​​ത്പ​​ത്തി.

എ​​ല്ലാ അ​​മി​​നോ ആ​​സി​​ഡു​​ക​​ളും ന​​മ്മു​​ടെ കൈ​​ക​​ൾ പോ​​ലെ ര​​ണ്ട് പ്ര​​തി​​ബിം​​ബ രൂ​​പ​​ങ്ങ​​ളി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ മ​​നു​​ഷ്യ​​കോ​​ശ​​ങ്ങ​​ളി​​ൽ ഇ​​തി​​ൽ ഒ​​രു രൂ​​പം മാ​​ത്ര​​മാ​​ണ് കാ​​ണു​​ന്ന​​ത്. മ​​റു​​രൂ​​പം പ്ര​​കൃ​​തി​​യി​​ൽ അ​​പൂ​​ർ​​വ​​മാ​​ണ്.

ഈ ​​പ്ര​​തി​​ബിം​​ബ രൂ​​പ​​ങ്ങ​​ളി​​ൽ ന​​മു​​ക്കാ​​വ​​ശ്യ​​മു​​ള്ള​​തു മാ​​ത്രം വേ​​ർ​​തി​​രി​​ച്ചെ​​ടു​​ക്ക​​ൽ ര​​സ​​ത​​ന്ത്ര​​ജ്ഞ​​രെ കു​​ഴ​​ക്കി​​യ പ്ര​​ശ്ന​​മാ​​യി​​രു​​ന്നു. ഈ ​​പ്ര​​ശ്ന​​ത്തി​​നാ​​ണ് ക​​ഗാ​​നും സോ​​യി​​യും ചേ​​ർ​​ന്ന് പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കി​​യ​​ത്.

ഫ്രാ​​​​ന്‍​സി​​​​ലെ പാ​​​​രീ​​​​സ് ​​​​സു​​​​ഡ് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​ൽ പ്ര​​ഫ​​സ​​റാ​​ണ് ഹെ​​​​ൻ‌​​​​റി ക​​ഗാ​​​​ന്‍. ടോ​​​​ക്കി​​​​യോ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി ഓ​​​​ഫ് സ​​​​യ​​​​ന്‍​സി​​​​ലെ ഗ​​​​വേ​​​​ഷ​​​​ക​​​​നാ​​​​ണ് കെ​​​​ന്‍​സോ സോ​​​​യി.

ഔ​​​​ഷ​​​​ധ​​​​രം​​​​ഗ​​​​ത്തെ വി​​​​പ്ല​​​​വം

മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ൽ ഈ ​​​​ക​​​​ണ്ടെ​​​​ത്ത​​​​ൽ ഏ​​​​റെ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്. മ​​​​രു​​​​ന്നി​​​​ലെ ത​​​​ന്മാ​​​​ത്ര​​​​യു​​​​ടെ ഒ​​​​രു വ​​​​ശം (രൂ​​​​പം) രോ​​​​ഗം ശ​​​​മി​​​​പ്പി​​​​ക്കു​​​​മ്പോ​​​​ൾ, അ​​​​തി​​​​ന്‍റെ ക​​​​ണ്ണാ​​​​ടി പ്ര​​​​തി​​​​ബിം​​​​ബ​​​​മാ​​​​യ മ​​​​റു​​​​ഭാ​​ഗം ശ​​​​രീ​​​​ര​​​​ത്തി​​​​നു ഹാ​​​​നി​​​​ക​​​​ര​​​​മാ​​​​യേ​​​​ക്കാം. 1960ക​​​​ളി​​​​ൽ ലോ​​​​ക​​​​ത്തെ ന​​​​ടു​​​​ക്കി​​​​യ ‘താ​​​​ലി​​​​ഡോ​​​​മൈ​​​​ഡ്’ ദു​​​​ര​​​​ന്തം ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ്.

ഗ​​​​ർ​​​​ഭി​​​​ണി​​​​ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കി​​​​യ താ​​​​ലി​​​​ഡോ​​​​മൈ​​​​ഡ് മ​​​​രു​​​​ന്നി​​​​ലെ ഒ​​​​രു ത​​​​ന്മാ​​​​ത്രാ​​​​രൂ​​​​പം സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും അ​​​​തി​​​​ന്‍റെ പ്ര​​​​തി​​​​ബിം​​​​ബ​​രൂ​​​​പം കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ വൈ​​​​ക​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യി. നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും പ്രാ​​​​യം കൂ​​​​ടി​​​​യ മൂ​​​​ന്നാ​​​​മ​​​​ത്തെ വ്യ​​​​ക്തി​​​​യാ​​​​ണ് 95കാ​​​​ര​​​​നാ​​​​യ ഹെ​​​​ൻ​​​​റി ക​​​​ഗാ​​​​ൻ.

Latest News

Corehub Up