വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. കിവീസിന്റെ ആദ്യം ഇന്നിംഗ്സ് സ്കോറായ 368 റൺസ് പിന്തുടരുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.
രണ്ടാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 52 റൺസെടുത്ത കെ.എൽ. രാഹുലും 16 റൺസെടുത്ത ദേവ്ദത്ത് പടിക്കലും ആണ് ക്രിസിൽ. 85 റൺസ് സ്കോർ ചെയ്ത യശസ്വി ജയ്സ്വാളാണ് പുറത്തായത്. മാറ്റ് ഹെൻറിയാണ് ജയ്സ്വാളിനെ പുറത്താക്കിയത്.
അഞ്ച് വിക്കറ്റിന് 243 റൺസ് എന്ന നിലയിൽ ആദ്യ ദിനം അവസാനിപ്പിച്ച ന്യൂസിലൻഡിന് 125 റൺസ് കൂടിയെ ഇന്ന് കൂട്ടിച്ചേർക്കാനായുള്ളു. സെഞ്ചുറി തികച്ച ഗ്ലെൻ ഫിലിപ്പ്സാണ് ആദ്യം പുറത്തായത്. 118 റൺസെടുത്ത ഫിലിപ്പ്സിനെ ആകാശ്ദീപ് ബൗൾഡ് ആക്കുകയായിരുന്നു.
പിന്നാലെ നഥാൻ സ്മിത്തും കൈൽ ജാമീസണും മാറ്റ് ഹെൻറിയും ജേക്കബ് ഡഫിയും മടങ്ങി. 175 റൺസ് നേടിയ ഹെന്റി നിക്കോൾസ് പുറത്താകാതെ നിന്നു. നിക്കോൾസാണ് കിവീസിന്റെ ടോപ്സ്കോറർ.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റെടുത്തു. ആകാശ് ദീപ് മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റും പ്രസിദ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.