x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​വീ​സി​ന് മ​റു​പ​ടി പ​റ​ഞ്ഞ് തു​ട​ങ്ങി ഇ​ന്ത്യ; ജ​യ്‌​സ്വാ​ളി​നും രാ​ഹു​ലി​നും അ​ർ​ധ സെ​ഞ്ചു​റി

സ്പോർട്സ് ഡെസ്ക്
Published: November 20, 2026 12:04 PM IST | Updated: November 20, 2026 12:04 PM IST

അർധ സെഞ്ചുറി നേടിയ കെ.എൽ. രാഹുൽ ദേവ്ദത്ത് പടിക്കലുമൊത്ത് ആഘോഷിക്കുന്നു

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ‌ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്കം. കി​വീ​സി​ന്‍റെ ആ​ദ്യം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 368 റ​ൺ​സ് പി​ന്തു​ട​രു​ന്ന ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്.

ര​ണ്ടാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 159 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. 52 റ​ൺ​സെ​ടു​ത്ത കെ.​എ​ൽ. രാ​ഹു​ലും 16 റ​ൺ​സെ​ടു​ത്ത ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ആ​ണ് ക്രി​സി​ൽ. ‌85 റ​ൺ​സ് സ്കോ​ർ ചെ​യ്ത യ​ശ​സ്വി ജ​യ്സ്വാ​ളാ​ണ് പു​റ​ത്താ​യ​ത്. മാ​റ്റ് ഹെ​ൻ‌​റി​യാ​ണ് ജ​യ്സ്വാ​ളി​നെ പു​റ​ത്താ​ക്കി​യ​ത്.

അ​ഞ്ച് വി​ക്ക​റ്റി​ന് 243 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ആ​ദ്യ ദി​നം അ​വ​സാ​നി​പ്പി​ച്ച ന്യൂ​സി​ല​ൻ​ഡി​ന് 125 റ​ൺ​സ് കൂ​ടി​യെ ഇ​ന്ന് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യു​ള്ളു. സെ​ഞ്ചു​റി തി​ക​ച്ച ഗ്ലെ​ൻ ഫി​ലി​പ്പ്സാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. 118 റ​ൺ​സെ​ടു​ത്ത ഫി​ലി​പ്പ്സി​നെ ആ​കാ​ശ്ദീ​പ് ബൗ​ൾ​ഡ് ആ​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ ന​ഥാ​ൻ സ്മി​ത്തും കൈ​ൽ ജാ​മീ​സ​ണും മാ​റ്റ് ‌ഹെ​ൻ‌​റി​യും ജേ​ക്ക​ബ് ഡ​ഫി​യും മ​ട​ങ്ങി. 175 റ​ൺ​സ് നേ​ടി​യ ഹെ​ന്‍‌​റി നി​ക്കോ​ൾ​സ് പു​റ​ത്താ​കാ​തെ നി​ന്നു. നി​ക്കോ​ൾ​സാ​ണ് കി​വീ​സി​ന്‍റെ ടോ​പ്സ്കോ​റ​ർ.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ജ​സ്പ്രീ​ത് ബും​റ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ആ​കാ​ശ് ദീ​പ് മൂ​ന്ന് വി​ക്ക​റ്റും അ​ൻ​ഷു​ൽ കാം​ബോ​ജ് ര​ണ്ട് വി​ക്ക​റ്റും പ്ര​സി​ദ് കൃ​ഷ്ണ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

 

 

 

Tags : Match India New Zealand Cricket Score Yashasvi Jaiswal KL Rahul Henry Nicholls Glenn Phillips Jasprit Bumrah

Recent News

Corehub Up