Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heritage

Kannur

ജോ​സ്ഗി​രി​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലിനു വ​ഴി​വ​ച്ച​ത് ര​ണ്ടു ക്വാ​റി​ക​ളെ​ന്ന് പൈ​തൃ​ക സം​ര​ക്ഷ​ണ സ​മി​തി

ചെ​റു​പു​ഴ: ജോ​സ്ഗി​രി​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും കാ​ര​ണം ര​ണ്ട് ക്വാ​റി​ക​ളാ​ണെ​ന്ന് പൈ​തൃ​ക സം​ര​ക്ഷ​ണ സ​മി​തി. ഒ​രു കാ​ല​ത്തു​മു​ണ്ടാ​ത്ത​വി​ധം ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മാ​ണ് ജോ​സ്ഗി​രി​യി​ലും രാ​ജ​ഗി​രി​യി​ലും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​ജ​ഗി​രി​യി​ൽ പ്ര​വ​ർ​ത്തി​രു​ന്ന ര​ണ്ട് ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്ക് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ചെ​റു​തും വ​ലു​തു​മാ​യ 16 ഓ​ളം ഉ​രു​ൾ​പൊ​ട്ട​ലും നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യി. 11 വ​ർ​ഷ​മാ​യി ഇ​വി​ടെ ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​വാ​നാ​രം​ഭി​ച്ചി​ട്ട്. യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ഉ​ഗ്ര​സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി ക്വാ​റി​ക​ളി​ൽ നി​ന്നും ക​ല്ലു​ക​ൾ പൊ​ട്ടി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്നു. ക്വാ​റി​യി​ൽ നി​യ​മം ലം​ഘി​ച്ച് ഉ​ഗ്ര​സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​ണ് ഇ​ന്ന​ത്തെ ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പൈ​തൃ​ക സം​ര ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

ക്വാ​റി​യ്ക്ക​നു​മ​തി കൊ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഈ ​മേ​ഖ​ല ഇ​നി ജീ​വി​ക്കാ​ൻ സു​ര​ക്ഷി​ത​മാ​ണോ​യെ​ന്ന് പ​ഠ​നം ന​ട​ത്ത​ണം. അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നും പു​ന​ര​ധി​വാ​സം ന​ട​ത്തു​ന്ന​തി​നും അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ജ​ഗി​രി പൈ​തൃ​ക സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ സ്ക​റി​യാ ന​ടു​വി​ലേ​ക്കു​റ്റ്, ക​ൺ​വീ​ന​ർ ബി​നോ​യി മു​തു​കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ന​ലെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച എ​റ​ണാ​കു​ള​ത്തു നി​ന്നു​മു​ള്ള ഏ​ജ​ൻ​സി ജോ​സ് ഗി​രി​യി​ലെ​ത്തി ഭു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ ആ​കാ​ശ ദ്യ​ശ്യം ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റേ​യും മ​ണ്ണി​ടി​ച്ചി​ലി​ന്‍റേ​യും വ്യാ​പ്തി കൂ​ടു​ത​ൽ വ്യ​ക്ത​മാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Latest News

Corehub Up