Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HeritageSites

Viral

ഇ​ത് പി​ക്നി​ക് സ്പോ​ട്ട​ല്ല, ഞ​ങ്ങ​ളു​ടെ ക്ഷേ​ത്ര​മാ​ണ്; ലോ​ഹ​ഗ​ഡ് കോ​ട്ട​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പു​ക​വ​ലി ത​ട​ഞ്ഞ് പ്രാ​ദേ​ശി​ക​വാ​സി

മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ലോ​ഹ​ഗ​ഡ് കോ​ട്ട സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​യും ത​മ്മി​ലു​ണ്ടാ​യ രൂ​ക്ഷ​മാ​യ ത​ർ​ക്ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ച​ർ​ച്ച​യാ​കു​ന്നു.

ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ സം​ര​ക്ഷ​ണ​യി​ലു​ള്ള ച​രി​ത്ര സ്മാ​ര​ക​ത്തി​നു​ള്ളി​ലി​രു​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പു​ക​വ​ലി​ച്ച​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പു​ല​ർ​ത്തേ​ണ്ട പൊ​തു​മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ചും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

കോ​ട്ട​യ്ക്കു​ള്ളി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളും പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യി നി​രോ​ധി​ച്ചി​രി​ക്കെ​യാ​ണ് സ​ഞ്ചാ​രി​ക​ൾ സി​ഗ​ര​റ്റ് വ​ലി​ച്ച​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ പു​ക​വ​ലി നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പ് ബോ​ർ​ഡു​ക​ളൊ​ന്നും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ വി​ല​ക്കി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ന്യാ​യീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന്, ഏ​തൊ​രു ആ​രാ​ധ​നാ​ല​യ​ത്തി​നു​ള്ളി​ലും പാ​ലി​ക്കേ​ണ്ട സാ​മാ​ന്യ​ബോ​ധ​വും ബ​ഹു​മാ​ന​വും ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള കോ​ട്ട​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ദേ​ശ​വാ​സി, ഈ ​മ​ണ്ണി​ൽ ചോ​ര​ചി​ന്തി​യ പൂ​ർ​വി​ക​രു​ടെ ഓ​ർ​മ​ക​ളെ അ​പ​മാ​നി​ക്ക​രു​തെ​ന്നും വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ൾ​ക്ക് തെ​റ്റു​പ​റ്റി​യെ​ന്ന് സ​മ്മ​തി​ച്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മാ​പ്പു​പ​റ​ഞ്ഞെ​ങ്കി​ലും ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന സി​ഗ​ര​റ്റ് പാ​ക്ക​റ്റ് പ്ര​ദേ​ശ​വാ​സി പി​ടി​ച്ചെ​ടു​ക്കു​ക​യും ഇ​നി ആ​വ​ർ​ത്തി​ച്ചാ​ൽ പോ​ലീ​സി​നെ അ​റി​യി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ചേ​രി​തി​രി​ഞ്ഞു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്. പൈ​തൃ​ക സ്വ​ത്ത് സം​ര​ക്ഷി​ക്കാ​ൻ ധൈ​ര്യം കാ​ണി​ച്ച പ്ര​ദേ​ശ​വാ​സി​യു​ടെ നി​ല​പാ​ടി​നെ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും പ്ര​ശം​സി​ച്ച​പ്പോ​ൾ, പ്ര​ശ്നം കു​റ​ച്ചു​കൂ​ടി ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​മാ​യി​രു​ന്നു​വെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്.

Latest News

Corehub Up