Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HeroCop

Viral

കോ​യ​മ്പ​ത്തൂ​രി​നെ വി​റ​പ്പി​ച്ച് റി​യ​ൽ ലൈ​ഫ് 'സിം​ഗം'; പു​ക​യി​ല ക​ട​ത്തു​കാ​രെ പി​ടി​കൂ​ടാ​ൻ കാ​റി​ന് മു​ക​ളി​ൽ 40 കി​ലോ​മീ​റ്റ​ർ സാ​ഹ​സി​ക യാ​ത്ര

സി​നി​മാ​ക്ക​ഥ​ക​ളെ പോ​ലും വെ​ല്ലു​ന്ന അ​തി​സാ​ഹ​സി​ക​മാ​യ ഒ​രു പൊ​ലി​സ് ചേ​സിം​ഗി​ന്‍റെ വാ​ര്‍​ത്ത​യും ദൃ​ശ്യ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലാ​കെ ത​രം​ഗ​മാ​കു​ന്ന​ത്.

ത​മി​ഴ്‌​നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​യി പാ​ഞ്ഞ കാ​റി​ന് മു​ക​ളി​ലേ​ക്ക് ചാ​ടി​ക്ക​യ​റി, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ജീ​വ​ൻ പ​ണ​യം വെ​ച്ച് ന​ട​ത്തി​യ​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പോ​രാ​ട്ട​മാ​ണ്.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​തി​വേ​ഗ​ത്തി​ൽ പാ​യു​ന്ന കാ​റി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ മു​റു​കെ പി​ടി​ച്ച് 40 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഞ്ച​രി​ച്ച​ത്. കോ​യ​മ്പ​ത്തൂ​രി​ലെ വി​ളാ​ങ്കു​റി​ച്ചി​ക്ക് സ​മീ​പ​മാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളു​ടെ തു​ട​ക്കം.

അ​ന​ധി​കൃ​ത​മാ​യി പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ലി​സ് സം​ഘം പ്ര​ദേ​ശ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​തേ​സ​മ​യം ആ ​വ​ഴി ക​ട​ന്നു​വ​ന്ന ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഹ്യു​ണ്ടാ​യ് ക്രെ​റ്റ കാ​റി​ന് പൊ​ലി​സ് കൈ​കാ​ണി​ച്ചെ​ങ്കി​ലും നി​ർ​ത്തി​യി​ടാ​ൻ ത​യ്യാ​റാ​കാ​തെ സം​ഘം വേ​ഗ​ത കൂ​ട്ടി പാ​ഞ്ഞു​പോ​വു​ക​യാ​യി​രു​ന്നു.

കാ​റി​ൽ നി​രോ​ധി​ത വ​സ്‌​തു​ക്ക​ൾ ഉ​ണ്ടെ​ന്ന് ഉ​റ​പ്പി​ച്ച പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​മി​ഷ​ങ്ങ​ൾ​ക്ക​കം കാ​റി​നെ പി​ന്തു​ട​ർ​ന്നു. ഈ ​ചേ​സിം​ഗി​നി​ട​യി​ലാ​ണ് ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ വേ​ൽ​മു​രു​ഗ​ൻ അ​വി​ശ്വ​സ​നീ​യ​മാ​യ ധൈ​ര്യ​ത്തോ​ടെ കാ​റി​ന്‍റെ മു​ക​ളി​ലേ​ക്ക് ക​യ​റി​പ്പ​റ്റി​യ​ത്.

വാ​ഹ​നം നി​ർ​ത്താ​തെ കൂ​ടു​ത​ൽ വേ​ഗ​ത​യി​ൽ മു​ന്നോ​ട്ട് പാ​ഞ്ഞി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ൻ വീ​ണു​പോ​കാ​തെ മേ​ൽ​ക്കൂ​ര​യി​ൽ മു​റു​കെ പി​ടി​ച്ചി​രു​ന്നു. ഇ​തേ​സ​മ​യം ഒ​രു സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ കാ​റി​നെ പി​ന്തു​ട​രു​ക​യും പൊ​ലി​സ് ക​ൺ​ട്രോ​ൾ റൂ​മി​ലും ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ലും അ​ടി​യ​ന്തി​ര​മാ​യി വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

പു​റ​കെ വ​ന്ന ആം​ബു​ല​ൻ​സി​ലു​ള്ള​വ​ർ പ​ക​ർ​ത്തി​യ ചേ​സിം​ഗി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഈ ​സാ​ഹ​സി​ക സം​ഭ​വം പു​റ​ലോ​കം അ​റി​യു​ന്ന​ത്.

ഒ​ടു​വി​ൽ കോ​യ​മ്പ​ത്തൂ​ർ ജി​ല്ലാ അ​തി​ർ​ത്തി​യി​ലു​ള്ള ഒ​രു പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്ത് വെ​ച്ച് പൊ​ലി​സ് സം​ഘം സാ​ഹ​സി​ക​മാ​യി കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രെ​യും പൊ​ലി​സ് ത​ട​ഞ്ഞു​വെ​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​നു​ള്ളി​ൽ നി​ന്ന് ഏ​ക​ദേ​ശം 200 കി​ലോ​യോ​ളം വ​രു​ന്ന നി​രോ​ധി​ത ഗു​ഡ്ക ശേ​ഖ​രം പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു.

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ൾ ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​ണ് ഈ ​ല​ഹ​രി​വ​സ്‌​തു​ക്ക​ൾ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നി​ലു​ള്ള മ​റ്റ് ക​ണ്ണി​ക​ളെ ക​ണ്ടെ​ത്താ​നാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up