സിനിമാക്കഥകളെ പോലും വെല്ലുന്ന അതിസാഹസികമായ ഒരു പൊലിസ് ചേസിംഗിന്റെ വാര്‍ത്തയും ദൃശ്യങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ തരംഗമാകുന്നത്.
തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പാഞ്ഞ കാറിന് മുകളിലേക്ക് ചാടിക്കയറി, ഹെഡ് കോൺസ്റ്റബിൾ ജീവൻ പണയം വെച്ച് നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമാണ്.
അപകടകരമായ രീതിയിൽ അതിവേഗത്തിൽ പായുന്ന കാറിന്റെ മേൽക്കൂരയിൽ മുറുകെ പിടിച്ച് 40 കിലോമീറ്ററോളം ദൂരമാണ് ഈ ഉദ്യോഗസ്ഥൻ സഞ്ചരിച്ചത്. കോയമ്പത്തൂരിലെ വിളാങ്കുറിച്ചിക്ക് സമീപമാണ് നാടകീയമായ സംഭവ വികാസങ്ങളുടെ തുടക്കം.
അനധികൃതമായി പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലിസ് സംഘം പ്രദേശത്ത് വാഹന പരിശോധന നടത്തുകയായിരുന്നു.
ഇതേസമയം ആ വഴി കടന്നുവന്ന കർണാടക രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ക്രെറ്റ കാറിന് പൊലിസ് കൈകാണിച്ചെങ്കിലും നിർത്തിയിടാൻ തയ്യാറാകാതെ സംഘം വേഗത കൂട്ടി പാഞ്ഞുപോവുകയായിരുന്നു.
കാറിൽ നിരോധിത വസ്തുക്കൾ ഉണ്ടെന്ന് ഉറപ്പിച്ച പൊലിസ് ഉദ്യോഗസ്ഥർ നിമിഷങ്ങൾക്കകം കാറിനെ പിന്തുടർന്നു. ഈ ചേസിംഗിനിടയിലാണ് ഹെഡ് കോൺസ്റ്റബിൾ വേൽമുരുഗൻ അവിശ്വസനീയമായ ധൈര്യത്തോടെ കാറിന്റെ മുകളിലേക്ക് കയറിപ്പറ്റിയത്.
വാഹനം നിർത്താതെ കൂടുതൽ വേഗതയിൽ മുന്നോട്ട് പാഞ്ഞിട്ടും ഉദ്യോഗസ്ഥൻ വീണുപോകാതെ മേൽക്കൂരയിൽ മുറുകെ പിടിച്ചിരുന്നു. ഇതേസമയം ഒരു സബ് ഇൻസ്പെക്ടർ ഇരുചക്ര വാഹനത്തിൽ കാറിനെ പിന്തുടരുകയും പൊലിസ് കൺട്രോൾ റൂമിലും ആംബുലൻസ് സർവീസിലും അടിയന്തിരമായി വിവരമറിയിക്കുകയും ചെയ്തു.
പുറകെ വന്ന ആംബുലൻസിലുള്ളവർ പകർത്തിയ ചേസിംഗിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ സാഹസിക സംഭവം പുറലോകം അറിയുന്നത്.
ഒടുവിൽ കോയമ്പത്തൂർ ജില്ലാ അതിർത്തിയിലുള്ള ഒരു പെട്രോൾ പമ്പിന് സമീപത്ത് വെച്ച് പൊലിസ് സംഘം സാഹസികമായി കാർ തടഞ്ഞുനിർത്തി.
വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും പൊലിസ് തടഞ്ഞുവെച്ചു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കാറിനുള്ളിൽ നിന്ന് ഏകദേശം 200 കിലോയോളം വരുന്ന നിരോധിത ഗുഡ്ക ശേഖരം പൊലിസ് പിടിച്ചെടുത്തു.
രാജസ്ഥാൻ സ്വദേശികളായ പ്രതികൾ കർണാടകയിൽ നിന്നാണ് ഈ ലഹരിവസ്തുക്കൾ തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിന് പിന്നിലുള്ള മറ്റ് കണ്ണികളെ കണ്ടെത്താനായി പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
COUMBATORE पुलिस का ये हेड कांस्टेबल रियल लाइफ "सिंघम" है...
— Ruby Arun रूबी अरुण (@arunruby08) September 27, 2026
यह दृश्य किसी थ्रिलर मूवी जैसा है.
तस्करों की कार की छत पर लटककर 40 किलोमीटर तक पीछा करना और उन्हें पकड़ लेना.
Tamilnadu के कोयंबटूर के कोविलपालयम पुलिस को खबर मिली थी कि सिलांकुरिची इलाके से कुछ संदिग्ध तस्कर कार… pic.twitter.com/BQpiC0nimQ
Tags : CoimbatorePolice TamilNaduPolice HeroCop ViralVideo RealLifeAction