Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heroin Bust

ഹെ​റോ​യി​ൻ ക​ട​ത്ത്; പാ​ക് പൗ​ര​ന്മാ​ർ​ക്ക് 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യി​ലേ​ക്ക് ഹെ​റോ​യി​ൻ ക​ട​ത്താ​ൻ​ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​ർ​ക്ക് 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. ഗു​ജ​റാ​ത്തി​ലെ ഭു​ജി​ലെ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ആ​റ് പാ​ക് പൗ​ര​ന്മാ​ർ​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

മു​ഹ​മ്മ​ദ് ഇ​മ്രാ​ൻ മു​ഹ​മ്മ​ദ് താ​രി​ഖ് വാ​ഗ​ർ (31), ഡാ​നി​ഷ് മു​ഹ​മ്മ​ദ് ഹു​സൈ​ൻ കാ​ച്ചി വാ​ഗ​ർ (24), സാ​ഗ​ർ മു​ഹ​മ്മ​ദ് കാ​ച്ചി വാ​ഗ​ർ (23), ഇ​സ്മാ​യി​ൽ ഇ​ബ്രാ​ഹിം ബ​ദാ​ല (75), മു​ഹ​മ്മ​ദ് സാ​ജി​ദ് മു​ഹ​മ്മ​ദ് ഹു​സൈ​ൻ യ​കു​ബ്ലാ​ല കും​ഗ്ര (24), അ​ഷ്ഫാ​ഖ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഏ​ക​ദേ​ശം 384.68 കോ​ടി രൂ​പ​യു​ടെ ഹെ​റോ​യി​ൻ ക​ട​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. 2021 ഡി​സം​ബ​ർ 20 ന് ​ഗു​ജ​റാ​ത്ത് ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡും (എ​ടി​എ​സ്) ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ നി​ന്നു​മാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ഭാ​വേ​ഷ് റോ​സി​യ ന​ൽ​കി​യ പ്ര​ത്യേ​ക ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ജ​ഖാ​വു തീ​ര​ത്ത് നി​ന്ന് ഏ​ക​ദേ​ശം 35 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ നി​ന്നു​മാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ബോ​ട്ട് ക​ണ്ടെ​ത്തി​യ​ത്.

ബോ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ച് ബാ​ഗു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 76.936 കി​ലോ​ഗ്രാം ഹെ​റോ​യി​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി നി​വാ​സി​ക​ളാ​യ ആ​റ് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

പ്ര​തി​ക​ൾ​ക്കെ​തി​രെ നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് (എ​ൻ​ഡി​പി​എ​സ്) ആ​ക്ടി​ലെ 8(സി), 22(​സി), 25, 29 എ​ന്നീ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ന്നി​ല​ധി​കം വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേസെടുത്തത്.

Latest News

Corehub Up