Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Court Upholds

Kollam

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കറ്റ് പു​നഃ​സം​ഘ​ട​ന ശ​രി​വെ​ച്ച് ഹൈ​ക്കോ​ട​തി

കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സി​ൻ​ഡി​ക്കറ്റ് അം​ഗ​ങ്ങ​ളു​ടെ നാ​മ​നി​ർദേ​ശം പി​ൻ​വ​ലി​ച്ച് പു​തി​യ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് കേ​ര​ള ഹൈ​ക്കോ​ട​തി ശ​രി​വെ​ച്ചു. സ​ർ​ക്കാ​ർ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് മു​ൻ സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളും കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി മു​ൻ പ്രോ-​വൈ​സ് ചാ​ൻ​സ​ല​റു​മാ​യ പ്രൊ​ഫ. ഡോ. ​പി.​പി. അ​ജ​യ​കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച റി​ട്ട് ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ഇ​തോ​ടെ പു​തി​യ സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​നഃ​സം​ഘ​ടി​പ്പി​ച്ച സി​ൻ​ഡി​ക്ക​റ്റി​ന് തു​ട​രാ​ൻ കോ​ട​തി അ​നു​മ​തി​യാ​യി.

2025 മാ​ർ​ച്ച് 14-ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​പ്ര​കാ​രം സി​ൻ​ഡി​ക്കറ്റ് അം​ഗ​ങ്ങ​ളാ​യി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ നാ​മ​നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ചു​കൊ​ണ്ട് ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി സി​ൻ​ഡി​ക്കറ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പ് നാ​മ​നി​ർ​ദ്ദേ​ശം പി​ൻ​വ​ലി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്താ​ണ് മു​ൻ അം​ഗ​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് 2026 ന​വം​ബ​ർ 11-ന് ​പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി നി​യ​മ​പ​ര​മാ​യി ശ​രി​വെ​ച്ച് ഹ​ർ​ജി ത​ള്ളി​യ​ത്. ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി ആ​ക്ട്, 2021-ലെ 25, 26 ​വ​കു​പ്പു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച കോ​ട​തി, സ​ർ​ക്കാ​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​യും നാ​ലു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി ഉ​റ​പ്പു​ന​ൽ​കു​ന്ന വ്യ​വ​സ്ഥ നി​യ​മ​ത്തി​ലി​ല്ലെ​ന്ന അ​ഡ്വ​ക്കേ​റ്റ് ജോ​ർ​ജ് പൂ​ന്തോ​ട്ട​ത്തി​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
നാ​ലു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ സി​ൻ​ഡി​ക്കറ്റ് പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്. എ​ന്നാ​ൽ, നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ടു​ന്ന അം​ഗ​ങ്ങ​ളു​ടെ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക​മാ​യ ഉ​റ​പ്പ് നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്തി​ട്ടി​ല്ല. അ​തി​നാ​ൽ, നാ​ലു​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ സി​ൻ​ഡി​ക്കറ്റ് അം​ഗ​ങ്ങ​ളാ​യി തു​ട​രാ​ൻ ത​ങ്ങ​ൾ​ക്ക് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ടെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

സ​ർ​ക്കാ​രി​ന് നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​നു​ള്ള അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മ​വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, നേ​ര​ത്തേ ന​ൽ​കി​യ നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​നും പി​ൻ​വ​ലി​ക്കാ​നും പു​തി​യ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​നും അ​ധി​കാ​ര​മു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. നാ​മ​നി​ർ​ദേ​ശം ചെ​യ്ത അ​ധി​കാ​രി​ക്ക് അ​ത് പി​ൻ​വ​ലി​ക്കാ​നോ മാ​റ്റം വ​രു​ത്താ​നോ ഉ​ള്ള അ​ധി​കാ​രം അ​ന്ത​ർ​ലീ​ന​മാ​ണെ​ന്ന നി​യ​മ​ത​ത്വ​വും വി​ധി​യി​ൽ പ​രി​ഗ​ണി​ച്ചു.
നാ​മ​നി​ർ​ദ്ദേ​ശം പി​ൻ​വ​ലി​ച്ച ന​ട​പ​ടി ഹ​ർ​ജി​ക്കാ​രു​ടെ വ്യ​ക്തി​പ​ര​മാ​യ യോ​ഗ്യ​ത​യെ​യോ പ്ര​ഗ​ത്ഭ​രെ​ന്ന നി​ല​യി​ലു​ള്ള അം​ഗീ​കാ​ര​ത്തെ​യോ ബാ​ധി​ക്കു​ന്ന​ത​ല്ലെ​ന്നും അ​വ​ർ​ക്കെ​തി​രെ അ​ഴി​മ​തി, ക്ര​മ​ക്കേ​ട് തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളൊ​ന്നും ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ട​തി പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു.
സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വു​ക​ളി​ൽ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്.

സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു വേ​ണ്ടി അ​ഡ്വ. ഗി​രി​ജ കെ. ​ഗോ​പാ​ൽ, ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. സി​ൻ​ഡി​ക്കറ്റി​നു വേ​ണ്ടി സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ജോ​ർ​ജ് പൂ​ന്തോ​ട്ട​വും ഹ​ർ​ജി​ക്കാ​ർ​ക്കു​വേ​ണ്ടി സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. എ​ൽ​വി​ൻ പീ​റ്റ​റും ഹാ​ജ​രാ​യി. അ​ഡീ​ഷ​ണ​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​യും സ്റ്റേ​റ്റ് അ​റ്റോ​ർ​ണി അ​നൂ​പ് വി. ​നാ​യ​രും സ​ർ​ക്കാ​റി​ന് വേ​ണ്ടി ഹാ​ജ​രാ​യി

Latest News

Corehub Up