കൊച്ചി: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരുടെ അവസ്ഥ പഠിച്ചു ക്ഷേമപദ്ധതികള്‍ ശിപാര്‍ശ ചെയ്യാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റീസ് ഹരിഹരന് നായര്‍ കമ്മിഷന് റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം നിയമസഭയില്‍ വയ്ക്കണമെന്നു ഹൈക്കോടതി.
കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാത്തതു ചോദ്യം ചെയ്ത് സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.