ന്യൂഡൽഹി: രാജ്യത്തെ നാല് ഹൈക്കോടതികളിലേക്കായി 14 പുതിയ ജഡ്ജിമാരെ നിയമിച്ചു.
ഡൽഹി ഹൈക്കോടതിയിൽ രണ്ട് ജഡ്ജിമാരെയും അഞ്ച് അഡീഷണൽ ജഡ്ജിമാരെയുമാണു നിയമിച്ചതെന്ന് ഇതുസംബന്ധിച്ച നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
ജാർഖണ്ഡ് ഹൈക്കോടതിയിലേക്കു പുതിയ മൂന്നു ജഡ്ജിമാരെയും കർണാടക ഹൈക്കോടതിയിലേക്ക് മൂന്ന് അഡീഷണൽ ജഡ്ജിമാരെയും നിയമിച്ചു.
ജമ്മുകാഷ്മീർ ഹൈക്കോടതിയിലേക്ക് ഒരു ജഡ്ജിയെയാണു പുതുതായി നിയമിച്ചതെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.