Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HighSpirits

ഓണക്കാലം: പ്രതീക്ഷയില്‍ പപ്പട നിര്‍മാണ മേഖല

കോ​​​ട്ട​​​യം: ഓ​​​ണ​​​ക്കാ​​​ല​​​വും ചി​​​ങ്ങം പി​​​റ​​​ക്കു​​​ന്ന​​​തോ​​​ടെ വി​​​വാ​​​ഹ സീ​​​സ​​​ണും എ​​​ത്തു​​​മ്പോ​​​ള്‍ പ്ര​​​തീ​​​ക്ഷ​​​ക​​​ളും ആ​​​ശ​​​ങ്ക​​​ക​​​ളു​​​മാ​​​യി പ​​​പ്പ​​​ട നി​​​ര്‍മാ​​​ണ മേ​​​ഖ​​​ല. ഓ​​​ണ​​​സ​​​ദ്യ​​​യി​​​ല്‍ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​വാ​​​ത്ത വി​​​ഭ​​​വ​​​ങ്ങ​​​ളിലൊ​​​ന്നാ​​​ണ് പ​​​പ്പ​​​ടം. എന്നാൽ, മു​​​ന്‍കാ​​​ല​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ടി​​​ലു​​​ടെ​​​യാ​​​ണ് പ​​​ര​​​മ്പ​​​രാ​​​ഗ​​​ത പ​​​പ്പ​​​ട നി​​​ര്‍മാ​​​ണ മേ​​​ഖ​​​ല ക​​​ട​​​ന്നു പോ​​​കു​​​ന്ന​​​ത്.

അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്‌​​​തു​​​ക്ക​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റ​​​വും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കൂ​​​ലി ​​​വ​​​ര്‍ധി​​​ച്ച​​​തും പ​​​പ്പ​​​ട​​​ത്തി​​​നു വി​​​ല കൂ​​​ട്ടാ​​​നാ​​​വാ​​​ത്ത​​​തു​​​മാ​​​ണ് തി​​​രി​​​ച്ച​​​ടി​​​യാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും വി​​​ല​​​ക്കു​​​റ​​​വി​​​ല്‍ പ​​​പ്പ​​​ടം വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്ന​​​തും തൊ​​​ഴി​​​ല്‍ മേ​​​ഖ​​​ല​​​യ്ക്ക് ക​​​ടു​​​ത്ത ഭീ​​​ഷ​​​ണി ഉ​​​യ​​​ര്‍ത്തു​​​ന്നു​​​ണ്ട്. വി​​​പ​​​ണി​​​യി​​​ല്‍ പ​​​പ്പ​​​ടം കി​​​ലോ​​​ഗ്രാ​​​മി​​​നു മൊ​​​ത്ത​​​വി​​​ല 170- 180 രൂ​​​പ​​​യും ചി​​​ല്ല​​​റ വി​​​ല 200 രൂ​​​പ​​​യു​​​മാ​​​ണ്.

ഉ​​​ഴു​​​ന്നു​​​മാ​​​വ് അ​​​ട​​​ക്ക​​​മു​​​ള്ള ചേ​​​രു​​​വ​​​ക​​​ള്‍ ചേ​​​ര്‍ത്തു​​​ണ്ടാ​​​ക്കു​​​ന്ന നാ​​​ട​​​ന്‍ പ​​​പ്പ​​​ട​​​ങ്ങ​​​ള്‍ക്കാ​​​ണ് ഡി​​​മാ​​​ൻ‌ഡ് കൂ​​​ടു​​​ത​​​ല്‍. ഉ​​​ഴു​​​ന്നു​​​പൊ​​​ടി, ഉ​​​പ്പ്, പ​​​പ്പ​​​ട​​​ക്കാ​​​രം, എ​​​ണ്ണ, അ​​​രി​​​പ്പൊ​​​ടി എ​​​ന്നി​​​വ​​​യാ​​​ണ് നി​​​ര്‍മാ​​​ണ​​​ത്തി​​​നു​​​ള്ള അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ള്‍.

മൂ​​​ന്നു​​​ മാ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു​​​ചാ​​​ക്ക് ഉ​​​ഴു​​​ന്നു​​​മാ​​​വി​​​നു 1000 രൂ​​​പ​​​യു​​​ടെ വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ​​​യി. 50 കി​​​ലോ​​​ഗ്രാ​​​മി​​​ന്‍റെ ഒ​​​രു ചാ​​​ക്ക് ഉ​​​ഴു​​​ന്നു​​​മാ​​​വി​​​ന് ഇ​​​പ്പോ​​​ള്‍ 5900-6000 രൂ​​​പ​​​യാ​​​ണ് വി​​​ല. ഇ​​​തി​​​നു പ​​​പ്പ​​​ടം പ​​​ര​​​ത്താ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന അ​​​രി​​​പ്പൊ​​​ടി, ന​​​ല്ലെ​​​ണ്ണ, ഉ​​​പ്പ് എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല വ​​​ര്‍ധി​​​ച്ചു.

മാ​​​വ് കു​​​ഴ​​​ച്ച് ഉ​​​രു​​​ള​​​യാ​​​ക്കി​​​യ​​​ശേ​​​ഷം പ​​​ര​​​ത്തും. പി​​​ന്നെ റോ​​​ള​​​റി​​​ലൂ​​​ടെ ക​​​ട​​​ത്തി​​​വി​​​ട്ടാ​​​ണ് പ​​​പ്പ​​​ട നി​​​ര്‍മാ​​​ണം. ത​​​മ്മി​​​ല്‍ ഒ​​​ട്ടി​​​പ്പി​​​ടി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ അ​​​രി​​​മാ​​​വ് വി​​​ത​​​റും. ഇ​​​പ്പോ​​​ള്‍ മാ​​​വ് കു​​​ഴ​​​യ്ക്കു​​​ന്ന​​​ത് മു​​​ത​​​ല്‍ അ​​​രി​​​മാ​​​വ വി​​​ത​​​റു​​​ന്ന​​​ത് വ​​​രെ യ​​​ന്ത്ര സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ്. പി​​​ന്നെ ച​​​ണ​​​ച്ചാ​​​ക്കി​​​ല്‍ നി​​​ര​​​ത്തി പാ​​​ക​​​ത്തി​​​ന് ഉ​​​ണ​​​ക്കി​​​യെ​​​ടു​​​ക്കും. ക​​​റ​​​ന്‍റ് ചാ​​​ര്‍ജ് ഉ​​​ള്‍പ്പെ​​​ടെ വ​​​ര്‍ധി​​​ച്ച​​​തി​​​നാ​​​ല്‍ യ​​​ന്ത്ര​​​ത്തി​​​ല്‍ പ​​​പ്പ​​​ടം നി​​​ര്‍മാ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്.

വീ​​​ടു​​​ക​​​ളി​​​ല്‍ പ​​​പ്പ​​​ടം നി​​​ര്‍മി​​​ച്ചു ന​​​ല്‍കി​​​യി​​​രു​​​ന്ന​​​വ​​​രി​​​ല്‍ പ​​​ല​​​രും യ​​​ന്ത്ര​​​വ​​​ല്‍കൃ​​​ത വ്യ​​​വ​​​സാ​​​യ യൂ​​​ണി​​​റ്റു​​​ക​​​ളാ​​​യി പ​​​പ്പ​​​ട നി​​​ര്‍മാ​​​ണം ആ​​​രം​​​ഭി​​​ച്ചു തൊ​​​ഴി​​​ല്‍ നി​​​ല​​​നി​​​ര്‍ത്താ​​​നു​​​ള്ള ശ്ര​​​മം ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. കാ​​​ര്യ​​​മാ​​​യ വ​​​രു​​​മാ​​​ന​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ പു​​​തി​​​യ ത​​​ല​​​മു​​​റ ഈ ​​​തൊ​​​ഴി​​​ല്‍ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​വ​​​രു​​​ന്നു​​​മി​​​ല്ല.

കി​​​ലോ​​​ഗ്രാ​​​മി​​​ന് 240 രൂ​​​പ ല​​​ഭി​​​ക്ക​​​ണം

പ​​​പ്പ​​​ട നി​​​ര്‍മാ​​​ണ​​​ത്തി​​​നു​​​ള്ള അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കൂ​​​ലി​​​യും വ​​​ര്‍ധി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ചു പ​​​പ്പ​​​ട​​​ത്തി​​​നു വി​​​ല ല​​​ഭി​​​ക്കാ​​​ത്താ​​​ണ് വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി. നി​​​ര്‍മാ​​​താ​​​ക്ക​​​ള്‍ക്കു കി​​​ലോ​​​ഗ്രാ​​​മി​​​നു 240രൂപ ല​​​ഭി​​​ച്ചെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മേ നി​​​ര്‍മാ​​​ണം മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ.

Latest News

Corehub Up