തൃശൂർ: പ്രമുഖ ഗൃഹോപകരണ-ഇലക്ട്രോണിക്-ഡിജിറ്റൽ വിതരണശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ അടൂരിലെ രണ്ടാമത് ഹൈടെക് ഷോറൂം തിങ്കളാഴ്ച രാവിലെ 10ന് അടൂർ ബൈപാസ് റോഡിൽ പ്രവർത്തനം തുടങ്ങും. മന്ത്രി എം. ലിജു ഷോറൂമിന്റെ ഉദ്ഘാടനവും അടൂർ എംഎൽഎ സി.വി. ശാന്തകുമാർ ആദ്യവിൽപനയും നിർവഹിക്കും.
അടൂർ മുനിസിപ്പൽ ചെയർപേഴ്സണ്‍ റീന സാമുവൽ, വാർഡ് കൗണ്‍സിലർ രൂപേഷ് അടൂർ, ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, എക്സിക്യുട്ടിവ് ഡയറക്ടർ അർജുൻ നന്തിലത്ത്, സിഇഒ പി.എ. സുബൈർ, അഡ്മിനിസ്ട്രേഷൻ മാനേജർ എൻ.പി. ജോയ് എന്നിവർ ദീപം തെളിയിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നന്തിലത്ത് ജി-മാർട്ട് ചില്ലാക്സ് ഓഫർ സീസണ് 3 വിജയികൾക്കുള്ള അഞ്ച് ടാറ്റ പഞ്ച് കാറുകളുടെ സമ്മാനദാനവും, ജി-മാർട്ട് അത്തം പത്തോണം ലാക്പതി ഓഫർ വിജയികളായ 20 പേർക്കുള്ള സമ്മാനദാനവും നടത്തും.
ജി-മാർട്ട് ലക്കാ ലക്കാ ഓഫറിലൂടെ 2027 ജനുവരി 31 വരെ കേരളത്തിലുടനീളമുള്ള നന്തിലത്ത് ജി-മാർട്ട് ഷോറുമുകളിൽ പർച്ചേസ് ചെയ്യുന്നവരിൽനിന്നു തെഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് ബംപർ സമ്മാനമായി ഓരോ മാരുതി സുസുക്കി ബലേനോ കാർ, 100 പേർക്ക് ഒരു ഗ്രാം വീതമുള്ള സ്വർണനാണയം, 100 പേർക്ക് 10 ഗ്രാം വീതമുള്ള വെള്ളിനാണയം, 100 പേർക്ക് എൽഇഡി ടിവി, 100 പേർക്ക് വാഷിംഗ് മെഷീൻ എന്നിവ സമ്മാനമായി നൽകും. ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടാണ് നൽകുന്നത്. പലിശരഹിത വായ്പകളും ലഭ്യമാണ്.
പഴയതും വൈദ്യുതി ഉപയോഗം കുടിയതുമായ ഉപകരണങ്ങൾ മാറ്റി പുതിയവ വാങ്ങാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും നന്തിലത്ത് ജി-മാർട്ടിൽ ഒരുക്കിയിട്ടുണ്ട്.