മാലോം: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പരപ്പ മേഖല കുടുംബസംഗമവും ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും മാലോം പീയം ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി. മൂസ അധ്യക്ഷത വഹിച്ചു.
കെ. മുരളീധരൻ, കെ.വി. ഷിബു, ഫിറോസ് പടിഞ്ഞാർ, രാധാകൃഷ്ണൻ ചിത്ര, സുനിൽ ശ്രീകൃഷ്ണ, എസ്.എസ്. ഹംസ, സുരേഷ് വെളളിക്കോത്ത്, നാസർ മുനമ്പം, ഹനീഫ കരിങ്ങപള്ളം, അഷറഫ് കാഫില, ബാലൻ ബളാന്തോട്, ബാലു ഉദുമ, ഷിബി കോശി, പി.പി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.