Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Highrich

ഹൈ​റി​ച്ച് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ്; കെ.​ഡി.പ്ര​താ​പ​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കി

കൊ​ച്ചി: ഹൈ​റി​ച്ച് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ ക​മ്പ​നി ഉ​ട​മ​യും ഡ​യ​റ​ക്ട​റു​മാ​യ കെ.​ഡി. പ്ര​താ​പ​ന് തി​രി​ച്ച​ടി. പ്ര​താ​പ​ന് അ​നു​വ​ദി​ച്ചി​രു​ന്ന ജാ​മ്യം എ​റ​ണാ​കു​ളം പി​എം​എ​ൽ​എ കോ​ട​തി റ​ദ്ദാ​ക്കി. തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശവും ന​ൽ​കി. പ്ര​താ​പ​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. 

നേ​ര​ത്തെ 19 മാ​സം ജ​യി​ലി​ൽ ക​ഴി​ഞ്ഞ പ്ര​താ​പ​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. കേ​സി​ൽ വി​ചാ​ര​ണ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു അ​ന്ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ ജാ​മ്യം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വി​നെ​തി​രെ ഇ​ഡി ഹൈ​ക്കോ​ട​തി​യെ സ​മീ​പിക്കുകയായിരുന്നു. തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​റ​ണാ​കു​ളം പി​എം​എ​ൽ​എ കോ​ട​തി ജാ​മ്യ ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. 

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​താ​പ​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ച​ത്. 2024 ജൂ​ലൈ​യി​ലാ​ണ് ഹൈ​റി​ച്ച് ക​മ്പ​നി വ​ഴി 3,141 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ന്നെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. പി​ന്നാ​ലെ ക​മ്പ​നി ഉ​ട​മ കെ.​ഡി. പ്ര​താ​പ​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 1,651 കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് വ്യ​ക്ത​മാ​ക്കി ഇ​ഡി കോ​ട​തി​യി​ൽ ഒ​ന്നാം​ഘ​ട്ട കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Latest News

Corehub Up