Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Highway Research Institute

Kozhikode

ഹൈ​വേ റി​സ​ർ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നി​ർ​ദേ​ശം കാ​ത്ത് തോ​മ​സ്‌


പേ​രാ​മ്പ്ര: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ ഉ​യ​ര​മു​ള്ള പാ​ർ​ശ്വ ഭാ​ഗം ഇ​ടി​ച്ച​പ്പോ​ൾ വീ​ട് അ​പ​ക​ട സ്ഥി​തി​യി​ലാ​യ വെ​ട്ടു​ക​ല്ലേ​ൽ തോ​മ​സി​ന്‍റെ പ്ര​ശ്നം പ​രി​ഹാ​ര​മി​ല്ലാ​തെ തു​ട​രു​ന്നു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13 ൽ ​പെ​ട്ട ചെ​മ്പ്ര​യി​ലാ​ണ് തോ​മ​സി​ന്‍റെ വീ​ട്. പെ​രു​വ​ണ്ണാ​മൂ​ഴി - ച​ക്കി​ട്ട​പാ​റ - ചെ​മ്പ്ര മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​നി​ടെപാ​ത​യോ​രം കെ​ആ​ർ​എ​ഫ്ബി ഇ​ടി​ച്ച​പ്പോ​ഴാ​ണ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.

പ​ഞ്ചാ​യ​ത്ത്, പൊ​ലി​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ​യെ​ല്ലാം പ​ക്ക​ൽ പ​രാ​തി ന​ൽ​കി തോ​മ​സ്‌ ന​ട​പ​ടി​യും പ്ര​തീ​ക്ഷി​ച്ച് കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മൂ​ന്ന് മാ​സം പി​ന്നി​ട്ടു. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​ക്കും പ​രാ​തി ന​ൽ​കി. പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്നും അ​തി​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ത്തി​നു കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് താ​ലൂ​ക്ക് സ​മി​തി​ക്ക് മ​റു​പ​ടി​യും ന​ൽ​കി.

കേ​ര​ള ഹൈ​വേ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് മാ​ർ​ഗ നി​ർ​ദേ​ശം ന​ൽ​കേ​ണ്ട​ത്. കെ​ആ​ർ​എ​ഫ്ബി ഓ​ഗ​സ്റ്റ് പ​ത്തി​ന് ഈ ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് നി​ർ​ദേ​ശ​ത്തി​നാ​യി ക​ത്ത​യ​ച്ചെ​ങ്കി​ലും ഇ​വ​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ‌മ​ഴ​യ്ക്ക്‌ മു​മ്പ് തോ​മ​സി​ന്‍റെ വീ​ടി​ന്‍റെ മ​ണ്ണി​ടി​യു​ന്ന ഭാ​ഗ​ത്ത് സം​രം​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ശ്നം കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കും. ഇ​തി​നി​ട​യി​ൽ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി തീ​രു​മാ​ന പ്ര​കാ​രം ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ സം​ഘം വീ​ട് സ​ന്ദ​ർ​ശി​ച്ച് പ​രാ​തി​യു​ടെ ഗൗ​ര​വം നേ​രി​ൽ ബോ​ധ്യ​പ്പെ​ട്ട​താ​ണ്. വീ​ടി​നു റോ​ഡി​ന്‍റെ വ​ശ​ത്ത് നി​ന്ന് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന​ത് പ​രി​ശോ​ധ​നാ സം​ഘ​വും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up