Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hijab Controversy

ഹി​ജാ​ബ് ധ​രി​ക്കാ​തെ പാട്ട്; ഇ​റേനി​യ​ൻ ഗാ​യി​ക​യ്ക്ക് 74 ചാ​ട്ട​വാ​റ​ടി ശി​ക്ഷ നടപ്പാക്കി

ടെ​ഹ്‌​റാ​ൻ: ഹി​ജാ​ബ് ധ​രി​ക്കാ​തെ സം​ഗീ​ത​പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ക​യും അ​തി​ന്‍റെ വീ​ഡി​യോ ഓ​ൺ​ലൈ​നി​ൽ പ​ങ്കു​വയ്​ക്കു​ക​യും ചെ​യ്ത പ്ര​മു​ഖ ഇറേ​നി​യ​ൻ ഗാ​യി​ക പ​ര​സ്തു അ​ഹ​മ്മ​ദി​ക്ക് (29) 74 ചാ​ട്ട​വാ​റ​ടി ശി​ക്ഷ ന​ട​പ്പാ​ക്കി. ഗാ​യി​ക​യ്‌​ക്കൊ​പ്പം പ​രി​പാ​ടി​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രാ​യ മ​റ്റ് നാ​ലുപേ​ർ​ക്കും 74 ചാ​ട്ട​വാ​റ​ടി വീ​തം ല​ഭി​ച്ച​താ​യി അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ മു​സ്ത​ഫ നി​ലി​യെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

2024 ഡി​സം​ബ​റി​ൽ യു​ട്യൂ​ബി​ൽ പ​ങ്കു​വ​ച്ച സം​ഗീ​ത​പ​രി​പാ​ടി​യു​ടെ വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ന​ട​പ​ടി. പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 2024 ഡി​സം​ബ​റി​ൽ അ​റ​സ്റ്റി​ലാ​യ പ​ര​സ്തു അ​ഹ​മ്മ​ദി​ക്കും നാ​ല് സം​ഗീ​ത​ജ്ഞ​രും നാ​ല് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തി​നും ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണു കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

പ​ര​സ്തു അ​ഹ​മ്മ​ദി​ക്കും അ​വ​രു​ടെ സം​ഗീ​ത​പ​രി​പാ​ടി​യു​ടെ നി​ർ​മാ​ണ സം​ഘ​ത്തി​ലെ നാ​ലുപേ​ർ​ക്കും വി​ധി​ച്ച 74 ചാ​ട്ട​വാ​റ​ടി ശി​ക്ഷ ഇന്നലെയാണു ന​ട​പ്പാ​ക്കിയതെന്ന് അ​ഭി​ഭാ​ഷ​ക​ൻ മു​സ്ത​ഫ നി​ലി വ്യ​ക്ത​മാ​ക്കി​യ​താ​യി ഇ​സ്ന വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ജൂ​ണി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട സം​ഘ​ത്തി​ലെ മ​റ്റ് നാ​ലുപേ​രു​ടെ കാ​ര്യ​ത്തി​ൽ എ​ന്തു തീ​രു​മാ​ന​മു​ണ്ടാ​യി എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

വി​വാ​ദ​മാ​യ സം​ഗീ​ത​പ​രി​പാ​ടി

പ​ര​മ്പ​രാ​ഗ​ത സ​ത്ര​ത്തി​ന്‍റെ അ​ങ്ക​ണ​ത്തി​ൽ വ​ലി​യൊ​രു പേ​ർ​ഷ്യ​ൻ പ​ര​വ​താ​നി മാ​ത്രം വി​രി​ച്ച, മ​ങ്ങി​യ വെ​ളി​ച്ച​മു​ള്ള വേ​ദി​യി​ലാ​യി​രു​ന്നു പ്ര​ക​ട​നം. കാ​ണി​ക​ളി​ല്ലാ​ത്ത വേ​ദി​യി​ൽ ക​റു​ത്ത വ​സ്ത്ര​മ​ണി​ഞ്ഞ പു​രു​ഷ സം​ഗീ​ത​ജ്ഞ​ർ​ക്കൊ​പ്പ​മാ​ണു പ​ര​സ്തു പാ​ടി​യ​ത്.

ഇ​റാ​നി​ലെ ക​ർ​ശ​ന​മാ​യ വ​സ്ത്ര​ധാ​ര​ണ നി​യ​മ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് കൈ​യി​ല്ലാ​ത്ത നീ​ണ്ട ഗൗ​ൺ ധ​രി​ച്ചും ശി​രോ​വ​സ്ത്രം ഒ​ഴി​വാ​ക്കി​യു​മാ​യി​രു​ന്നു അ​വ​രു​ടെ പ്ര​ക​ട​നം. ഇ​റാ​നി​ൽ സ്ത്രീ​ക​ൾ പൊ​തു​വേ​ദി​യി​ൽ പാ​ടു​ന്ന​തി​നും വി​ല​ക്കു​ണ്ട്.

പൊ​തു​സ​ദാ​ചാ​ര​ത്തി​നു നി​ര​ക്കാ​ത്ത രീ​തി​യി​ൽ പെ​രു​മാ​റി, അ​ശ്ലീ​ല​വും നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​യ ഉ​ള്ള​ട​ക്കം നി​ർ​മി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രു​ന്ന​ത്. അ​പ്പീ​ൽ ത​ള്ളി​ക്കൊ​ണ്ട് ഒ​ക്‌ടോ​ബ​റി​ൽ കോ​ട​തി ശി​ക്ഷ ശ​രി​വ​ച്ച​പ്പോ​ൾ ചാ​ട്ട​വാ​റ​ടി ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ൽനി​ന്ന് ഇ​റാ​ൻ അ​ധി​കൃ​ത​ർ പി​ന്മാ​റ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ആം​ന​സ്റ്റി ഇ​ന്‍റർ​നാ​ഷ​ണ​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

2022 സെ​പ്റ്റം​ബ​റി​ൽ വ​സ്ത്ര​ധാ​ര​ണ നി​യ​മം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ഹ്സ അ​മി​നി മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കുശേ​ഷം ഇ​റാ​നി​ൽ ഹി​ജാ​ബ് ഒ​ഴി​വാ​ക്കി പൊ​തു​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

Latest News

Corehub Up