Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hilltop Tourism

Ernakulam

മൂ​വാ​റ്റു​പു​ഴ​യി​ല്‍ ഹി​ല്‍​ടോ​പ്പ് ടൂ​റി​സം പ​ദ്ധ​തി​ക്ക് അ​നു​മ​തി തേ​ടി എം​എ​ല്‍​എ

മൂ​വാ​റ്റു​പു​ഴ: ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​ന്‍​തോ​തി​ല്‍ ആ​ക​ര്‍​ഷി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ കോ​ര്‍​ത്തി​ണ​ക്കി പു​തി​യ ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ന് ക​ത്ത് ന​ല്‍​കി.

മ​ണ്ഡ​ല​ത്തി​ന്‍റെ അ​ന​ന്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക​ളാ​ണ് ക​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ച​ത്. പ്ര​കൃ​തി​സൗ​ഹൃ​ദ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് എം​എ​ല്‍​എ മു​ന്നോ​ട്ടു​വ​ച്ച പ്ര​ത്യേ​ക ആ​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​വി​ക​സ​ന നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​വോ​ലി, മ​ഞ്ഞ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ച​ക്കി​പ്പാ​റ, പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ പോ​യാ​ലി​മ​ല, ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ കൊ​ടി​കു​ത്തി​പ്പാ​റ എ​ന്നീ മൂ​ന്നു പ്ര​ധാ​ന കു​ന്നി​ന്‍​പ്ര​ദേ​ശ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ഹി​ല്‍​ടോ​പ്പ് ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് വി​ഭാ​വ​നം ചെ​യ്യാ​നാ​ണ് എം​എ​ല്‍​എ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ വെ​ളി​ച്ച​ത്തി​ല്‍ നി​ന്നും മാ​റി​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ആ​കാ​ശ നി​രീ​ക്ഷ​ണ​ത്തി​നും ഏ​റെ അ​നു​യോ​ജ്യ​മാ​യ ഇ​ട​മെ​ന്ന നി​ല​യി​ല്‍ ച​ക്കി​പ്പാ​റ​യി​ല്‍ ടെ​ലി​സ്‌​കോ​പ്പു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് പ​ദ്ധ​തി നി​ര്‍​ദേ​ശം. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ല്‍ നി​ന്നും വ​ള​രെ അ​ടു​ത്താ​യി പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ക​ദേ​ശം 16 ഏ​ക്ക​റോ​ളം വി​സ്തൃ​തി​യി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മൊ​ട്ട​ക്കു​ന്നു​ക​ളും പാ​റ​ക്കെ​ട്ടു​ക​ളും നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​ണ് പോ​യാ​ലി​മ​ല.

പോ​യാ​ലി മ​ല​യി​ലേ​ക്ക് എ​ത്താ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ല്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം, റോ​പ്‌​വേ സ്ഥാ​പി​ക്ക​ല്‍, മ​ല​മു​ക​ളി​ലെ വ്യൂ ​പോ​യി​ന്‍റു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍, വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ള്‍, ഉ​ദ്യാ​ന​ങ്ങ​ള്‍, ക​ഫെ​റ്റീ​രി​യ എ​ന്നീ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യാ​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് വ​ര്‍​ധി​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഉ​യ​ര്‍​ന്ന പാ​റ​ക്കെ​ട്ടാ​ണ് കൊ​ടി​കു​ത്തി​പ്പാ​റ. സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സു​ര​ക്ഷാ വേ​ലി​ക​ള്‍, ന​ട​പ്പാ​ത​ക​ള്‍, വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍, വ്യൂ​പോ​യി​ന്‍റു​ക​ള്‍ എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​ലൂ​ടെ ആ​ര​ക്കു​ഴ​യു​ടെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യി കൊ​ടി​കു​ത്തി​പ്പാ​റ​യെ മാ​റ്റാ​നാ​കും. ഈ ​മൂ​ന്ന് ഇ​ട​ങ്ങ​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് സ​മ​ഗ്ര​മാ​യ ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​നാ​യി ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

Latest News

Corehub Up