Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HistoricVictories

ജനാധിപത്യത്തിന്‍റെ വർത്തമാനം: ചരിത്രവിജയങ്ങളും ഫാസിസ്റ്റ് വെല്ലുവിളികളും

തു​ല്യ​ത, സാ​മൂ​ഹി​ക നീ​തി, വ്യ​ക്തി​സ്വാ​ത​ന്ത്ര്യം, ഭ​ര​ണ​കൂ​ട നി​ല​പാ​ടു​ക​ളോ​ടു ഭ​യ​മി​ല്ലാ​തെ വി​യോ​ജി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ന്നി​വ ഉ​ൾ​ച്ചേ​രു​മ്പോ​ൾ മാ​ത്ര​മാ​ണ് ജ​നാ​ധി​പ​ത്യം അ​തി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥ​ത്തി​ൽ പൂ​ർ​ണ​മാ​കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യെ​ന്ന​തു കേ​വ​ലം ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള അ​ധി​കാ​ര​പ​ത്ര​മ​ല്ല. മ​റി​ച്ച്, അ​ത് ഏ​റ്റ​വും ദു​ർ​ബ​ല​നാ​യ മ​നു​ഷ്യ​ന്‍റെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു​നി​ർ​ത്തു​ന്ന ജീ​വ​സു​റ്റ സു​ര​ക്ഷാക​വ​ച​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ കേ​വ​ലം ഭ​ര​ണാ​ധി​കാ​രി​ക​ളെ മാ​റ്റാ​നു​ള്ള വ​ഴി​യ​ല്ല, മ​റി​ച്ച് ജ​ന​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​രം ഉ​റ​പ്പി​ക്കു​ന്ന വ്യ​വ​സ്ഥാ​പി​ത സ​മ്പ്ര​ദാ​യ​മാ​ണ്. എ​ന്നാ​ൽ, ഇ​ന്ന​ത്തെ ലോ​ക​ത്ത് പ​ല​യി​ട​ത്തും ജ​നാ​ധി​പ​ത്യം ദു​ർ​ബ​ല​മാ​ക്ക​പ്പെ​ടു​ക​യും കേ​വ​ല തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണം മാ​ത്ര​മാ​യി അ​തു ജീ​ർ​ണി​ക്കു​ക​യും ചെ​യ്യു​ന്ന വേ​ദ​നാ​ജ​ന​ക​മാ​യ കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ മൂ​ല്യ​ങ്ങ​ൾ സ്മ​രി​ക്കാ​നും അ​വ സം​ര​ക്ഷി​ക്കാ​നും അ​ന്താ​രാ​ഷ്‌​ട്ര ജ​നാ​ധി​പ​ത്യ​ദി​നം ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു.

പോരാട്ടങ്ങളിലൂടെ ആർജിച്ചെടുത്ത ചരിത്രം

ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ ഇ​ന്ന​ത്തെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ ആ​രും ആ​ർ​ക്കും വെ​ള്ളി​ത്ത​ളി​ക​യി​ൽ വ​ച്ചു​നീ​ട്ടി​യ ദാ​ന​മ​ല്ലെ​ന്നു വ്യ​ക്ത​മാ​കും. രാ​ജാ​ക്ക​ന്മാ​രു​ടെ​യും ഏ​കാ​ധി​പ​തി​ക​ളു​ടെ​യും അ​പ്ര​മാ​ദി​ത്വ​ത്തെ ചോ​ദ്യംചെ​യ്തു​കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ ര​ക്തം​ചി​ന്തി ന​ട​ത്തി​യ സ​ഹ​ന​സ​മ​ര​ങ്ങ​ളാ​ണ് ആ​ധു​നി​ക ജ​നാ​ധി​പ​ത്യ​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ​ത്. പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ലെ ഫ്ര​ഞ്ച് വി​പ്ല​വം മു​ഴ​ക്കി​യ ‘സ്വാ​ത​ന്ത്ര്യം, സ​മ​ത്വം, സാ​ഹോ​ദ​ര്യം’ എ​ന്ന മു​ദ്രാ​വാ​ക്യം രാ​ജ​വാ​ഴ്ച​ക​ളു​ടെ അ​ടി​ത്ത​റ​യി​ള​ക്കി ലോ​ക​മെ​ങ്ങും അ​ല​യ​ടി​ച്ചു. തു​ട​ർ​ന്ന് ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ൽ ഹി​റ്റ്‌​ല​റു​ടെ നാ​സി​സ​വും മു​സോ​ളി​നി​യു​ടെ ഫാ​സി​സ​വും ലോ​ക​ത്തെ വി​ഴു​ങ്ങി​യ​പ്പോ​ൾ, പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ ജീ​വ​ത്യാ​ഗ​ത്തി​ലൂ​ടെ​യാ​ണ് ജ​നാ​ധി​പ​ത്യ​ലോ​കം ആ ​ഭീ​ക​ര​ത​ക​ളെ മ​റി​ക​ട​ന്ന​ത്.

ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി​യ സൈ​നി​ക സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നെ​തി​രേ തൊ​ഴി​ലാ​ളി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ൾ ച​രി​ത്ര​ത്തി​ൽ ഒ​ളി​മ​ങ്ങാ​തെ നി​ല​നി​ൽ​ക്കു​ന്നു. മ​നു​ഷ്യ​ന്‍റെ അ​ന്ത​സി​നെ വ​ർ​ണ​ത്തി​ന്‍റെ പേ​രി​ൽ ത​ട​വി​ലി​ട്ട ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വ​ർ​ണ​വി​വേ​ച​ന ഭ​ര​ണ​ത്തെ ത​ക​ർ​ത്തെ​റി​ഞ്ഞ​തും നെ​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​യ​ർ​ന്ന ജ​നാ​ധി​പ​ത്യ പോ​രാ​ട്ട​മാ​യി​രു​ന്നു. ഇ​വ​യെ​ല്ലാം അ​ടി​വ​ര​യി​ടു​ന്ന​ത് ഒ​രൊ​റ്റ സ​ത്യ​മാ​ണ്: ഭ​ര​ണ​കൂ​ട​ങ്ങ​ൾ എ​ത്ര​ത​ന്നെ ശ​ക്ത​മാ​യാ​ലും ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ മു​ന്നേ​റ്റ​ത്തി​നു മു​ന്നി​ൽ ഏ​കാ​ധി​പ​ത്യ​ങ്ങ​ൾ​ക്കു മു​ട്ടു​മ​ട​ക്കേ​ണ്ടി വ​രും.

മതേതരത്വവും പൗരസ്വാതന്ത്ര്യവും

യൂ​റോ​പ്പി​ൽ നൂ​റ്റാ​ണ്ടു​ക​ളോ​ളം നി​ല​നി​ന്ന മ​ത-​രാ​ഷ്‌​ട്രീ​യ കൂ​ട്ടു​കെ​ട്ടു​ക​ൾ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടു​തു​ട​ങ്ങി​യ​പ്പോ​ൾ, ചി​ന്ത​ക​രും ന​വോ​ത്ഥാ​ന​നാ​യ​ക​രും ന​യി​ച്ച മു​ന്നേ​റ്റ​മാ​ണ് മ​തേ​ത​ര ജ​നാ​ധി​പ​ത്യ​ത്തി​നു വ​ഴി​തു​റ​ന്ന​ത്. യൂ​റോ​പ്പി​ലെ ജ​നാ​ധി​പ​ത്യ മു​ന്നേ​റ്റ​ങ്ങ​ൾ ക്രൈ​സ്ത​വ സ​ഭാ നേ​തൃ​ത്വ​ങ്ങ​ൾ​ക്കു തി​രി​ച്ച​റി​വു ന​ൽ​കു​ക​യും രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലു​ക​ളി​ൽ​നി​ന്നു പൂ​ർ​ണ​മാ​യി പി​ൻ​വാ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്കു ന​യി​ക്കു​ക​യും ചെ​യ്തു.

രാ​ഷ്‌​ട്ര​ത്തി​ന്‍റെ ന​യ​ങ്ങ​ളി​ൽ​നി​ന്ന് മ​ത​ത്തെ​യും വ​ർ​ഗീ​യ​ത​യെ​യും മാ​റ്റി​നി​ർ​ത്തു​ന്ന മ​തേ​ത​ര​ത്വം എ​ന്ന ആ​ശ​യം മ​നു​ഷ്യ​രെ വി​ശ്വാ​സ​ത്തി​ന്‍റെ​പേ​രി​ൽ വേ​ർ​തി​രി​ക്കാ​തെ തു​ല്യ​രാ​യി കാ​ണാ​ൻ സ​ഹാ​യി​ച്ചു. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽ തു​ർ​ക്കി​യി​ൽ ഓ​ട്ടോ​മ​ൻ ഖി​ലാ​ഫ​ത്ത് ത​ക​ർ​ത്ത് ക​മാ​ൽ അ​താ​തു​ർ​ക്ക് മ​തേ​ത​ര റി​പ്പ​ബ്ലി​ക് സ്ഥാ​പി​ച്ച​ത് ഇ​ത്ത​ര​മൊ​രു വ​ൻ വി​പ്ല​വ​മാ​യി​രു​ന്നു. സ​മ​കാ​ലി​ക ലോ​ക​ത്തും മ​താ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ധ​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്തു​ക​ട​ക്കാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ ത്വ​ര അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നു തെ​ളി​യു​ന്നു​ണ്ട്. ഇ​റാ​നി​ൽ മ​ത​പോ​ലീ​സി​ന്‍റെ ഹി​ജാ​ബ് നി​യ​മ​ങ്ങ​ൾ​ക്കും യാ​ഥാ​സ്ഥി​തി​ക ഭ​ര​ണ​ത്തി​നു​മെ​തി​രേ ‘സ്ത്രീ, ​ജീ​വി​തം, സ്വാ​ത​ന്ത്ര്യം’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ധീ​ര​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഇ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. മ​ത​നി​യ​മ​ങ്ങ​ൾ മ​നു​ഷ്യ​ന്‍റെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നു മു​ക​ളി​ല​ല്ലെ​ന്ന് ഉ​റ​ക്കെ പ്ര​ഖ്യാ​പി​ക്കു​ന്ന ഈ ​പോ​രാ​ട്ട​ങ്ങ​ൾ ലോ​ക ജ​നാ​ധി​പ​ത്യ​ത്തി​ന് എ​ന്നും പു​തി​യ ഊ​ർ​ജം പ​ക​രു​ന്നു.

ഇന്ത്യൻ ജനാധിപത്യം:അടിത്തറയും ആശങ്കകളും

നൂ​റ്റാ​ണ്ടു​ക​ളു​ടെ ബ്രി​ട്ടീ​ഷ് കൊ​ളോ​ണി​യ​ൽ അ​ടി​മ​ത്ത​ത്തി​ൽ​നി​ന്ന് സ്വാ​ത​ന്ത്ര്യം നേ​ടി​യ ഇ​ന്ത്യ ലോ​ക​ത്തി​നു​മു​ന്നി​ൽ തു​റ​ന്നു​വ​ച്ച​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു ജ​നാ​ധി​പ​ത്യ വി​സ്മ​യ​മാ​യി​രു​ന്നു. ദാ​രി​ദ്ര്യ​വും നി​ര​ക്ഷ​ര​ത​യും അ​തി​രൂ​ക്ഷ​മാ​യ ഒ​രു വ​ലി​യ രാ​ജ്യ​ത്തി​ന് ജ​നാ​ധി​പ​ത്യം നി​ല​നി​ർ​ത്താ​നാ​വി​ല്ലെ​ന്ന് പാ​ശ്ചാ​ത്യ രാ​ഷ്‌​ട്രീ​യ നി​രീ​ക്ഷ​ക​ർ പ​ല​രും അ​ക്കാ​ല​ത്തു വി​ധി​യെ​ഴു​തി. എ​ന്നാ​ൽ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ൽ വി​ര​ചി​ത​മാ​യ ഭ​ര​ണ​ഘ​ട​ന ജാ​തി, മ​ത, ലിം​ഗ ഭേ​ദ​മെ​ന്യേ രാ​ജ്യ​ത്തെ സ​ക​ല ജ​ന​ങ്ങ​ൾ​ക്കും പൗ​രാ​വ​കാ​ശം ഉ​റ​പ്പു​ന​ൽ​കി. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​കൂ​ടം സ്വ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ങ്ങ​ളെ​യും പ​രി​പോ​ഷി​പ്പി​ച്ച് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക്കി​ന്‍റെ അ​ടി​ത്ത​റ സു​ര​ക്ഷി​ത​മാ​ക്കി.

എ​ന്നാ​ൽ ഇ​ന്ന് ഒ​രു ഏ​കാ​ധി​പ​ത്യ സ്വ​ഭാ​വം ഭ​ര​ണ​കൂ​ട​കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാ​പി​ച്ചി​രി​ക്കു​ന്ന​താ​യും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​വ​ലാ​ളു​ക​ളാ​കേ​ണ്ട സ്വ​ത​ന്ത്ര ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ ഭ​ര​ണ​ക​ക്ഷി​യു​ടെ രാ​ഷ്‌​ട്രീ​യ ആ​യു​ധ​ങ്ങ​ളാ​യി അ​ധഃ​പ​തി​ച്ച​താ​യുമുള്ള ആ​രോ​പ​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​യും ഭ​ര​ണ​കൂ​ട വി​മ​ർ​ശ​ക​രെ​യും ഇ​ല്ലാ​താ​ക്കാ​നും വേ​ട്ട​യാ​ടാ​നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. തു​ട​രെ​ത്തു​ട​രെ​യു​ണ്ടാ​കു​ന്ന നി​യ​മനി​ർ​മാ​ണ​ങ്ങ​ളും നി​യ​മപ​രി​ഷ്കാ​ര​ങ്ങ​ളും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നു​ള്ള ആ​യു​ധ​ങ്ങ​ളാ​യി മാ​റു​ക​യും അ​വ​രി​ൽ അ​ര​ക്ഷി​താ​വ​സ്ഥ വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ജ​നാ​ധി​പ​ത്യ സൂ​ചി​ക​ക​ളി​ൽ ഇ​ന്ത്യ ‘ഭാ​ഗി​ക​മാ​യി മാ​ത്രം സ്വ​ത​ന്ത്ര​മാ​യ രാ​ജ്യം’ അ​ല്ലെ​ങ്കി​ൽ ‘തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വേ​ച്ഛാ​ധി​പ​ത്യം’ എ​ന്നി​ങ്ങ​നെ​യു​ള്ള ത​രം​താ​ഴ്ത്ത​ലു​ക​ൾ നേ​രി​ടു​ന്നു.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​വ​ലാ​ളു​ക​ളാ​കേ​ണ്ട മാ​ധ്യ​മ​ങ്ങ​ളു​ടെ ദ​യ​നീ​യ​മാ​യ കീ​ഴ​ട​ങ്ങ​ലാ​ണ് ഇ​ന്ത്യ നേ​രി​ടു​ന്ന മ​റ്റൊ​രു വ​ലി​യ ദു​ര​ന്തം. വ​ൻ​കി​ട കോ​ർ​പ​റേ​റ്റ് ലോ​ബി​ക​ൾ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്ത​തോ​ടെ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളും തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും മാ​ധ്യ​മ ച​ർ​ച്ച​ക​ളി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി.

സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​തെ വി​ട്ടു​നി​ന്ന വ​ർ​ഗീ​യ​ശ​ക്തി​ക​ളു​ടെ ആ​ശ​യ​ങ്ങ​ളാ​ണ് ഇ​ന്ന് ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ ശ​ത്രു​ക്ക​ളാ​യും ര​ണ്ടാം​ത​രം പൗ​ര​ന്മാ​രാ​യും ചി​ത്രീ​ക​രി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ങ്ങ​ൾ​ക്കാ​യി നി​ര​ന്ത​രം ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു. വൈ​വി​ധ്യ​ങ്ങ​ളെ ഭ​യ​ക്കു​ന്ന ഇ​ത്ത​രം വ​ർ​ഗീ​യ നീ​ക്ക​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തെ​യും സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തെ​യും എ​ന്നെ​ന്നേ​ക്കു​മാ​യി ഇ​ല്ലാ​താ​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണ്.

ചരിത്രത്തെയും വിജ്ഞാനത്തെയും വേട്ടയാടുന്ന അജൻഡകൾ

വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക, ച​രി​ത്ര​രം​ഗ​ങ്ങ​ളി​ലെ ക​ട​ന്നു​ക​യ​റ്റ​മാ​ണ് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​ത​യു​ടെ മ​റ്റൊ​രു അ​പ​ക​ട​ക​ര​മാ​യ മു​ഖം. യു​ക്തി​ചി​ന്ത​യും ച​രി​ത്ര​ബോ​ധ​വു​മി​ല്ലാ​ത്ത ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക വ​ഴി എ​ളു​പ്പ​ത്തി​ൽ വ​ർ​ഗീ​യ​ത കു​ത്തി​വ​യ്ക്കാ​വു​ന്ന ജ​ന​ക്കൂ​ട്ട​മാ​ക്കി ജ​ന​ങ്ങ​ളെ മാ​റ്റാ​നാ​ണു ചി​ല​രു​ടെ ശ്ര​മ​മെ​ന്ന് തീ​ർ​ച്ച. ഒ​രു രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തെ​യും അ​റി​വു​ക​ളെ​യും വ​ക്രീ​ക​രി​ക്കു​ന്ന​ത് ആ ​രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ ഭാ​വി​യെ​ത്ത​ന്നെ അ​ന്ധ​കാ​ര​ത്തി​ലാ​ഴ്ത്തു​ന്ന ക്രൂ​ര​മാ​യ അ​ട്ടി​മ​റി​യാ​ണ്.

ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ​യും രാ​ജ്യ​ദ്രോ​ഹി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​താ​ണ് സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ലെ ഭീ​തി​ദ​മാ​യ സാ​ഹ​ച​ര്യം. ഭീ​മ കൊ​റേ​ഗാ​വ് കേ​സ്പോ​ലു​ള്ള സം​ഭ​വ​ങ്ങ​ളി​ൽ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ​പ്പോ​ലു​ള്ള വ​യോ​ധി​ക​രാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ വി​ചാ​ര​ണ​പോ​ലും നേ​രി​ടാ​നാ​വാ​തെ ജ​യി​ലി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മാ​യാ​ത്ത ക​ള​ങ്ക​മാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മാ​ഹാ​ത്മ്യം ന​ഷ്ട​പ്പെ​ടു​ത്താ​ൻ വ​ഴി​യൊ​രു​ക്കി​യി​രു​ന്നു.

വി​യോ​ജി​പ്പു​ക​ളാ​ണ് ജ​നാ​ധി​പ​ത്യ​ത്തെ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തെ​ന്ന് സു​പ്രീം​കോ​ട​തി​ത​ന്നെ പ​ല​പ്പോ​ഴാ​യി ഓ​ർ​മി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ അ​ത്ത​രം ശ​ബ്ദ​ങ്ങ​ൾ ക​ടു​ത്ത വേ​ട്ട​യാ​ട​ലു​ക​ൾ​ക്ക് ഇ​ര​യാ​കു​ന്നു. ജ​നാ​ധി​പ​ത്യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശ​ക്തി വി​മ​ർ​ശ​ന​ങ്ങ​ളാ​ണെ​ന്നി​രി​ക്കേ, അ​തി​നെ ഭ​യ​ക്കു​ന്ന ഒ​രു ഭ​ര​ണ​കൂ​ടം യ​ഥാ​ർ​ഥ​ത്തി​ൽ സ്വ​ന്തം അ​പ​ച​യ​ത്തെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

പ്രതീക്ഷയേകുന്ന തെരുവിന്‍റെ പ്രതിരോധങ്ങൾ

എ​ങ്കി​ലും, ജ​നാ​ധി​പ​ത്യം എ​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ട​ലാ​സ് പേ​ജു​ക​ളി​ൽ മാ​ത്ര​മ​ല്ല, മ​റി​ച്ച് ജ​ന​ങ്ങ​ളു​ടെ പ്ര​തി​രോ​ധ ശേ​ഷി​യി​ലാ​ണു ജീ​വി​ക്കു​ന്ന​ത് എ​ന്ന തി​രി​ച്ച​റി​വാ​ണ് വ​ർ​ത്ത​മാ​ന​കാ​ല​ത്തെ വ​ലി​യ പ്ര​തീ​ക്ഷ. വ​നി​ത​ക​ളും വി​ദ്യാ​ർ​ഥി​ക​ളും തെ​രു​വി​ലി​റ​ങ്ങി ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ളും ക​ർ​ഷ​ക​രു​ടെ സ​മ​ര​വും പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​വും പ്ര​തീ​ക്ഷ​യു​ടെ നാ​മ്പു​ക​ളാ​ണ്. ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, ബം​ഗ്ലാ​ദേ​ശി​ലും കെ​നി​യ​യി​ലും ഹോ​ങ്കോ​ങ്ങി​ലും സ​മീ​പ​കാ​ല​ത്ത് ഭ​ര​ണ​കൂ​ട​ങ്ങ​ളെ പി​ടി​ച്ചു​കു​ലു​ക്കി​യ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​ട്ടു​ണ്ട്. ജ​നാ​ധി​പ​ത്യ​ത്തി​നു സം​ഭ​വി​ക്കു​ന്ന അ​പ​ച​യ​വും ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ടു​ന്ന​തും സാ​കൂ​തം വീ​ക്ഷി​ക്കു​ന്ന പ്ര​തി​ക​ര​ണ​സ​ജ്ജ​രാ​യ ഒ​രു പു​തു​ത​ല​മു​റ ന​മു​ക്കു പി​ന്നാ​ലെ​യു​ണ്ട് എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​യ ഒ​രു വ​സ്തു​ത​യാ​ണ്. 

Latest News

Corehub Up