കേളകം: കേളകം ഇന്റഗ്രേറ്റഡ് വെൽഫെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഫാ. ഗീവർഗീസ് കോർ എപ്പിസ്കോപ്പ മെമ്മോറിയൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായാണു മത്സരം നടന്നത്. 130 വിദ്യാർഥികൾ പങ്കെടുത്തു.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് ഉപഹാരങ്ങളും യഥാക്രമം 1,000, 750, 500 രൂപ വീതം പ്രൈസ്മണിയും നൽകി. കുട്ടികളിൽ ചരിത്രബോധം വളർത്തുക, സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങൾ ഓർമിക്കുക, ദേശസ്നേഹം പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു ക്വിസ് സംഘടിപ്പിച്ചത്. സമ്മാനദാനം ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട് നിർവഹിച്ചു. എസ്.ടി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.ഐ. ഗീവർഗീസ്, ടി.ജി. സുരേന്ദ്രൻ, തങ്കച്ചൻ കപ്പിലാംമുറി, പുഷ്പ തങ്കച്ചൻ, റോയ് മുഞ്ഞനാട്ട്, സി.ജെ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.