Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HitbyBike

റോ​ഡ് മു​റി​ച്ചു​ക​ട​ക്കവെ ബൈക്കിടിച്ച് സഹോദരിമാർ മരിച്ചു

പൂ​ന്തു​റ: തി​രു​വ​ല്ലം ബൈ​പാ​സി​ല്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ള്‍ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​രാ​യ സ​ഹോ​ദ​രി​മാ​ര്‍​ക്ക് ദാ​രു​ണ അ​ന്ത്യം. തി​രു​വ​ല്ലം ഇ​ട​യാ​ര്‍ പു​തു​വ​യ​ല്‍ വീ​ട്ടി​ല്‍ ശാ​ന്ത (72) , വി​ജ​യ​മ്മ (63) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ തി​രു​വ​ല്ലം പാ​ല​ത്തി​ന് സ​മീ​പം ക​രി​മ്പു​വി​ള ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. തി​രു​വ​ല്ല​ത്തു​ള​ള സ​ര്‍​വീ​സ് റോ​ഡി​ല്‍ നി​ന്നും ക​യ​റി ഇ​രു​വ​രും കൈ​ക​ള്‍ പ​ര​സ്പ​രം പി​ടി​ച്ച് ബൈ​പാ​സ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ള്‍ കോ​വ​ളം ഭാ​ഗ​ത്തു​നി​ന്നും അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ഇ​വ​രെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​വ​ര്‍ രാ​വി​ലെ നാ​ഗ​ര്‍​കോ​വി​ലി​ലു​ള​ള ഒ​രു ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​നാ​യി പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

ബാ​ബു​വാ​ണ് മ​ര​ണ​പ്പെ​ട്ട ശാ​ന്ത​യു​ടെ ഭ​ര്‍​ത്താ​വ്. മ​ക്ക​ള്‍: ഇ​ന്ദു​ലേ​ഖ , അ​നി​ല്‍​കു​മാ​ര്‍ , ചി​ത്ര. ശ​ശി​യാ​ണ് വി​ജ​യ​മ്മ​യു​ടെ ഭ​ര്‍​ത്താ​വ്. സാ​ബു ഏ​ക മ​ക​നാ​ണ്.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ പൂ​ന്തു​റ പൊ​ലീ​സി​ന്‍റെ ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ടം ചെ​യ്ത ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു. അ​പ​ക​ടം വ​രു​ത്തി​യ ബൈ​ക്കും ഓ​ടി​ച്ച ആ​ളെ​യും പൂ​ന്തു​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up