Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HitlersBirthplace

Europe

ഹി​റ്റ്‌​ല​റു​ടെ ജ​ന്മ​ഗൃ​ഹം ഇ​നി പോ​ലീ​സ് സ്റ്റേ​ഷ​ൻ; ന​വ-​നാ​സി​ക​ളു​ടെ തീ​ർ​ഥാ​ട​നം ത​ട​യാ​ൻ ഓ​സ്ട്രി​യ​യു​ടെ ന​ട​പ​ടി

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ മു​ൻ ഏ​കാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്‌​ല​ർ ജ​നി​ച്ച ഓ​സ്ട്രി​യ​യി​ലെ ച​രി​ത്ര​പ​ര​മാ​യ വീ​ട് പോ​ലീ​സ് സ്റ്റേ​ഷ​നാ​ക്കി മാ​റ്റി. തീ​വ്ര വ​ല​തു​പ​ക്ഷ ചി​ന്താ​ഗ​തി​ക്കാ​രും ന​വ-​നാ​സി​ക​ളും ഈ ​കെ​ട്ടി​ട​ത്തെ ഒ​രു തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി ക​ണ്ട് സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ഓ​സ്ട്രി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ​നി​ർ​ണാ​യ​ക ന​ട​പ​ടി.

20 ദ​ശ​ല​ക്ഷം യൂ​റോ ചെ​ല​വ​ഴി​ച്ച്, ഓ​സ്ട്രി​യ​ൻ ആ​ർ​ക്കി​ടെ​ക്ച​ർ ഫേ​മാ​യ "മാ​ർ​ട്ടെ'​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പ​ഴ​കി​യ മ​ഞ്ഞ പെ​യി​ന്‍റ് മാ​റ്റി വെ​ളു​ത്ത പെ​യി​ന്‍റ് അ​ടി​ച്ച്, പ​ഴ​യ രൂ​പം പൂ​ർ​ണ​മാ​യും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം മാ​റ്റി​യെ​ടു​ത്തി​ട്ടു​ണ്ട്.

ജ​ർ​മൻ അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള "ബ്രൗ​ണാ​വു അം ​ഇ​ൻ' എ​ന്ന ന​ഗ​ര​ത്തി​ലെ പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ലെ ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ് 1889 ഏ​പ്രി​ൽ 20ന് ​ഹി​റ്റ്‌​ല​ർ ജ​നി​ക്കു​ന്ന​ത്. 1912 മു​ത​ൽ ഒ​രു സ്വ​കാ​ര്യ കു​ടും​ബ​ത്തി​ന്‍റെ കെെയിലാ​യി​രു​ന്ന കെ​ട്ടി​ടം, 2016-ൽ ​പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ ഓ​സ്ട്രി​യ​ൻ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ന് മു​ൻ​വ​ശ​ത്ത് ഫാ​സി​സ​ത്തി​നെ​തി​രേയു​ള്ള മു​ന്ന​റി​യി​പ്പ് അ​ട​ങ്ങി​യ സ്മാ​ര​ക​ക്ക​ല്ല് നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. ച​രി​ത്ര​കാ​ര​ന്മാ​രു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​ന്‍റെ നി​ര​ന്ത​ര​മാ​യ സാ​ന്നി​ധ്യം ഇ​വി​ടെ ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ നാ​സി പ്ര​ത്യ​യ​ശാ​സ്ത്ര​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന യാ​തൊ​രു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​വി​ടെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up