Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holy Myron Tomorrow

Ernakulam

പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ കേ​ര​ള​ത്തി​ൽ

പു​ത്ത​ൻ​കു​രി​ശ്: ആ​ക​മാ​ന സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഇ​ഗ്നാ​ത്തി​യോ​സ് മാ​ർ ആ​പ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ കേ​ര​ള​ത്തി​ലെ​ത്തി. യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മു​ള​ന്തു​രു​ത്തി സു​ന്ന​ഹ​ദോ​സി​ന്‍റെ 150-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന വി​ശു​ദ്ധ മൂ​റോ​ൻ കൂ​ദാ​ശ​യി​ലും യാ​ക്കോ​ബാ​യ സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​നി​ലും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് ബാ​വ എ​ത്തി​യ​ത്.

പാ​ത്രി​യ​ർ​ക്കീ​സ് ബാ​വയോ​ടൊ​പ്പം മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ തെ​യോ​ഫി​ലോ​സ് ജോ​ർ​ജ് സ്ലീ​ബാ, നി​ക്കോ​ദി​മോ​സ് ദാ​വൂ​ദ് ഷ​റ​ഫ് തീ​മോ​ത്തി​യോ​സ് മൂ​സാ, അ​ന്ത്ര​യോ​സ് ബാ​ഹി, അ​ന്തി​മോ​സ് യാ​ക്കോ​ബ്, ജോ​ർ​ജ് കു​റി​യ, മൗ​റി​സ് അ​മീ​ഷ്, നി​ക്കോ​ളാ​സ് മ​ട്ട, ഫീ​ല​ക്‌​സി​നോ​സ് മ​ത്യാ​സ് ന​യി​സ്, സേ​വേ​റി​യോ​സ് റോ​ജ​ർ അ​ക്രാ​സ്, യൂ​ഹാ​നോ​ൻ സു​ഹ​യി​ൽ, യൂ​സ്തി​നോ​സ് സ​ഫ​ർ യെ​സാ​ഹി അ​ഹ്‌​ക​റീ​ൻ, ജോ​സ​ഫ് ബാ​ലി എ​ന്നി​വ​രും എ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ക്കോ​ബാ​യ സ​ഭാ ശ്രേ​ഷ്‌​ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ​യും സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും ചേ​ർ​ന്ന് ബാ​വ​യെ​യും സം​ഘ​ത്തെ​യും സ്വീ​ക​രി​ച്ചു.

മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്, ബെ​ന്നി ബ​ഹ​നാ​ൻ എം​പി, എം​എ​ൽ​എമാ​രാ​യ വി.​പി. സ​ജീ​ന്ദ്ര​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, ഷി​ബു തെ​ക്കും​പു​റം, മ​നോ​ജ് മു​ത്തേ​ട​ൻ തു​ട​ങ്ങി​യ​വ​രും സ​ഭാ​ഭാ​ര​വാ​ഹി​ക​ളും സ​ഭാ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സ്വീ​ക​ര​ണ​ത്തി​നെ​ത്തി.
സ​ഭാ ആ​സ്ഥാ​ന​മാ​യ പു​ത്ത​ൻ​കു​രി​ശ് പാ​ത്രി​യ​ർ​ക്കാ സെ​ന്‍റ​റി​ൽ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന സെ​ന്‍റ് അ​ത്ത​നാ​സി​യോ​സ് ക​ത്തീ​ഡ്ര​ലി​ൽ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ ധൂ​പ പ്രാ​ർ​ഥ​ന ന​ട​ത്തി.

ഇ​ന്നു പ്രാ​രം​ഭ ശു​ശ്രൂ​ഷ

ഇ​ന്നു വൈ​കീ​ട്ട് 5.30ന് ​പു​ത്ത​ൻ​കു​രി​ശ് പാ​ത്രി​യ​ർ​ക്കാ സെ​ന്‍റ​റി​ലെ സെ​ന്‍റ് അ​ത്താ​നാ സി​യോ​സ് ക​ത്തീ​ഡ്ര​ലി​ൽ സ​ന്ധ്യാ​പ്രാ​ർ​ഥ​ന ന​ട​ക്കും. പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബാ​വ സ​ഹ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് വി​ശു​ദ്ധ മൂ​റോ​ൻ കൂ​ദാ​ശ​യു​ടെ പ്രാ​രം​ഭ ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും.

നാ​ളെ രാ​വി​ലെ 7.45ന് ​പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യും ശ്രേ​ഷ്‌​ഠ കാ​തോ​ലി​ക്കാ ബാ​വ​യും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും പ്ര​ദ​ക്ഷി​ണ​മാ​യി പാ​ത്രി​യ​ർ​ക്കാ സെ​ന്‍റ​റി​ൽ​നി​ന്ന് വി​ശു​ദ്ധ മ​ദ്ബ​ഹാ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും. എ​ട്ടി​ന് വി​ശു​ദ്ധ മൂ​റോ​ൻ കൂ​ദാ​ശ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബാ​വാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യാ​ക്കോ​ബാ​യ സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ൻ യോ​ഗം പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രും വി​വി​ധ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രും ജ​ന​പ്രി​തി​നി​ധി​ക​ളും മ​ത-​സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.

14ന് ​രാ​വി​ലെ 10ന് ​മു​ള​ന്തു​രു​ത്തി മാ​ർ​ത്തോ​മ​ൻ യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ ചാ​ത്തു​രു​ത്തി​ൽ ഗീ​വ​ർ​ഗീ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​ർ​മ​യാ​ച​ര​ണം ഉ​ദ്ഘാ​ട​നം പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ നി​ർ​വ​ഹി​ക്കും. വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ന്നേ​ദി​വ​സം തു​ട​ക്കം കു​റി​ക്കും.

11ന് ​പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എ​പ്പി​സ്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സും തു​ട​ർ​ന്ന് സ​ഭാ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി, മാ​നേ​ജിം​ഗ് ക​മ്മി​റ്റി യോ​ഗ​ങ്ങ​ളും ചേ​രും.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അ​തി​ഥി​യാ​യി എ​ത്തി​യ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ 16ന് ​ബെ​യ്റൂ​ട്ടി​ലേ​ക്ക് തി​രി​ക്കും.

Latest News

Corehub Up