Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holy Sepulchre

ജറൂസലെമിലെ തിരുവുത്ഥാന പള്ളിക്കു സമീപം മിസൈൽ വീണു

ജ​​​​​​റൂ​​​​​​സ​​​​​​ലെം: പു​​​ണ്യ​​​ന​​​ഗ​​​ര​​​മാ​​​യ ജ​​​റൂ​​​സ​​​ലെ​​​മി​​​ലെ തി​​​രു​​​വു​​​ത്ഥാ​​​ന പ​​​ള്ളി​​​ക്കു സ​​​മീ​​​പം മി​​​സൈ​​​ലി​​​ന്‍റെ അ​​​വ​​​ശി​​​ഷ്‌​​​ടം വീ​​​ണ​​​ത് ആ​​​ശ​​​ങ്ക​​​യ്ക്കി​​​ട​​​യാ​​​ക്കി.

പ​​​ള്ളി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ഗ്രീ​​​ക്ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പാ​​​ത്രി​​​യാ​​​ർ​​​ക്കേ​​​റ്റ് കെ​​​ട്ടി​​​ട​​​ത്തി​​​നു​​​മു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മി​​​സൈ​​​ലി​​​ന്‍റെ അ​​​വ​​​ശി​​​ഷ്‌​​​ടം പതിച്ചത്. ഇ​​​തി​​​നു​​​പു​​​റ​​​മെ അ​​​​​​ൽ-​​​​​​അ​​​​​​ഖ്സ മോ​​​​​​സ്കി​​​​​​നു സ​​​​​​മീ​​​​​​പ​​​​​​മു​​​​​​ള്ള ടെ​​​​​​മ്പി​​​​​​ൾ മൗ​​​​​​ണ്ടി​​​ലും മി​​​സൈ​​​ൽ വീ​​​​​​ണ​​​​​​താ​​​​​​യി ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ മ​​​​​​ന്ത്രാ​​​​​​ല​​​​​​യം അ​​​​​​റി​​​​​​യി​​​​​​ച്ചു.

ഇ​​​​​സ്രേ​​​​​ലി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു​​​​​വി​​​​​ന്‍റെ ജ​​​​​റൂ​​​​​സ​​​​​ലെ​​​​​മി​​​​​ലെ ഓ​​​​​ഫീ​​​​​സി​​​​​നു സ​​​​​മീ​​​​​പ​​​​​വും മി​​​​​സൈ​​​​​ൽ പ​​​​​തി​​​​​ച്ച​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്. ജ​​​​​​റൂ​​​​​​സ​​​​​​ലെ​​​​​​മി​​​​​​ലെ പു​​​​​​ണ്യ​​​​​​സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ മി​​​​​​സൈ​​​​​​ലു​​​​​​ക​​​​​​ൾ വി​​​​​​ക്ഷേ​​​​​​പി​​​​​​ച്ച ഇ​​​​​​റാ​​​​​​ന്‍റെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​പ​​​​​​ല​​​​​​പി​​​​​​ച്ചു.

ജ​​​​​​റൂ​​​​​​സ​​​​​​ലെം പാ​​​​​​ത്രി​​​​​​യാ​​​​​​ർ​​​​​​ക്കീ​​​​​​സ് തി​​​​​​യോ​​​​​​ഫി​​​​​​ലോ​​​​​​സ് മൂ​​​​​​ന്നാ​​​​​​മ​​​​​​നു​​​​​​മാ​​​​​​യി താ​​​​​​ൻ സം​​​​​​സാ​​​​​​രി​​​​​​ച്ചെ​​​​​​ന്നും ഇ​​​​​​റാ​​​​​​ൻ ക​​​​​​രു​​​​​​തി​​​​​​ക്കൂ​​​​​​ട്ടി രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​നേ​​​​​​രേ​​​​​​യും ക്രൈ​​​​​​സ്‌​​​​​​ത​​​​​​വ, മു​​​​​​സ്‌​​​​​​ലിം, യ​​​​​​ഹൂ​​​​​​ദ ആ​​​​​​രാ​​​​​​ധ​​​​​​നാ​​​​​​ല​​​​​​യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​നേ​​​​​​രേ​​​​​​യും ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും ഇ​​​​​​സ്രേ​​​​​​ലി വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രി ഗിദെ​​​​​​യോ​​​​​​ൻ സാ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 28ന് ​​​ഇ​​​റാ​​​നെ​​​തി​​​രേ യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ സു​​​ര​​​ക്ഷ മു​​​ൻ​​​നി​​​ർ​​​ത്തി തി​​​രു​​​വു​​​ത്ഥാ​​​ന പ​​​ള്ളി അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ര​​​യും ദി​​​വ​​​സം ഈ ​​​തീ​​​ർ​​​ഥാ​​​ട​​​ന​​​ദേ​​​വാ​​​ല​​​യം അ​​​ട​​​ച്ചി​​​ടു​​​ന്ന​​​ത്. വി​​​ശു​​​ദ്ധ​​​വാ​​​ര​​​ത്തി​​​ലെ​​​ങ്കി​​​ലും പ​​​ള്ളി തു​​​റ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up