Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holy Virgin Mary Thresia

കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ എ​ട്ടി​ന്

മാ​​​ള: കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ- ധ​​​ന്യ​​​ൻ ഫാ. ​​​ജോ​​​സ​​​ഫ് വി​​​ത​​​യ​​​ത്തി​​​ൽ തീ​​​ർ​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽ വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ തി​​​രു​​​നാ​​​ളും സ്വ​​​ർ​​​ഗ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ നൂ​​​റാം​​​ വാ​​​ർ​​​ഷി​​​ക​​​വും എ​​​ട്ടി​​​ന് ആ​​​ഘോ​​​ഷി​​​ക്കും.

പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ൾ​​​ദി​​​ന​​​മാ​​​യ എ​​​ട്ടി​​​നു രാ​​​വി​​​ലെ ആ​​​റി​​​നും ഏ​​​ഴി​​​നും ഉ​​​ച്ച​​​യ്ക്ക് 12നും ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നും ഏ​​​ഴി​​​നും ദി​​​വ്യ​​​ബ​​​ലി. 9.30ന് ​​​തി​​​രു​​​നാ​​​ൾ​​​കു​​​ർ​​​ബാ​​​ന​​​യി​​​ൽ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും. 100 വൈ​​​ദി​​​ക​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും.

രാ​​​വി​​​ലെ 8.30ന് ​​​നേ​​​ർ​​​ച്ച​​​ഭ​​​ക്ഷ​​​ണ വെ​​​ഞ്ച​​​രി​​​പ്പും തു​​​ട​​​ർ​​​ന്ന് രാ​​​ത്രി എ​​​ട്ടു​​​വ​​​രെ വി​​​ത​​​ര​​​ണ​​​വും ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു​​​ള്ള ദി​​​വ്യ​​​ബ​​​ലി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് തി​​​രു​​​ശേ​​​ഷി​​​പ്പു വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള തി​​​രു​​​നാ​​​ൾ​​​പ്ര​​​ദ​​​ക്ഷി​​​ണം.

കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ മ​​​ധ്യ​​​സ്ഥ​​​യാ​​​യ വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ തി​​​രു​​​നാ​​​ളാ​​​ഘോ​​​ഷ​​​ത്തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി​​​ക്ക​​​ഴി​​​ഞ്ഞ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പാ​​​ർ​​​ക്കിം​​​ഗി​​​നു വി​​​പു​​​ല​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി. വോ​​​ള​​​ന്‍റി​​​യേ​​​ഴ്സും പോ​​​ലീ​​​സും ഉ​​​ൾ​​​പ്പെ​​​ടെ ഗ​​​താ​​​ഗ​​​ത​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

ഇ​​​ന്ന​​​ലെ തി​​​രു​​​നാ​​​ളി​​​നു​​​ള്ള നേ​​​ർ​​​ച്ച ത​​​യാ​​​റാ​​​ക്ക​​​ൽ ന​​​ട​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​വി​​​ധ വ​​​കു​​​പ്പു​​​മേ​​​ധാ​​​വി​​​ക​​​ളു​​​ടെ യോ​​​ഗം​​​ചേ​​​ർ​​​ന്ന് ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി.

തി​​​രു​​​നാ​​​ളി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ആ​​​ഘോ​​​ഷ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ മോ​​​ൺ. ആ​​​ന്‍റു ആ​​​ല​​​പ്പാ​​​ട​​​ൻ, റെ​​​ക്ട​​​ർ ഫാ. ​​​ജോ​​​ൺ ക​​​വ​​​ല​​​ക്കാ​​​ട്ട്, പ്ര​​​മോ​​​ട്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​രി​​​ക്കാ​​​ട്ട്, ഹോ​​​ളി​​​ഫാ​​​മി​​​ലി സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ മ​​​ദ​​​ർ ആ​​​നി കു​​​ര്യാ​​​ക്കോ​​​സ്, അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റും ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​റു​​​മാ​​​യ സി​​​സ്റ്റ​​​ർ എ​​​ൽ​​​സി സേ​​​വ്യ​​​ർ, വൈ​​​സ് പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ വി​​​ന​​​യ, ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ അ​​​ജീ​​​ഷ് ച​​​ക്കാ​​​ല​​​മ​​​റ്റ​​​ത്ത് പ​​​ള്ള​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്നു.

Latest News

Corehub Up