x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴി​ക്കാ​ട്ടു​ശേ​രി തീ​ർ​ഥാ​ട​നകേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ ഇ​ന്ന്


Published: June 7, 2026 11:08 PM IST | Updated: June 7, 2026 11:08 PM IST

മാ​​​ള: വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ സ്വ​​​ർ​​​ഗ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ നൂ​​​റാം വാ​​​ർ​​​ഷി​​​ക​​​വും വി​​​ശു​​​ദ്ധ​​​യു​​​ടെ തി​​​രു​​​നാ​​​ളും കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ഇ​​​ന്ന് ആ​​​ഘോ​​​ഷി​​​ക്കും.

രാ​​​വി​​​ലെ 9.30ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ൾ കു​​​ർ​​​ബാ​​​ന​​​യ്ക്ക് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ നൂ​​​റു വൈ​​​ദി​​​ക​​​ർ കാ​​​ർ​​​മി​​​ക​​​രാ​​​കും.

രാ​​​വി​​​ലെ ആ​​​റി​​​നും ഏ​​​ഴി​​​നും ദി​​​വ്യ​​​ബ​​​ലി​​​ക​​​ൾ. തു​​​ട​​​ർ​​​ന്ന് 8.30ന് ​​​നേ​​​ർ​​​ച്ച​​​ഭ​​​ക്ഷ​​​ണ വെ​​​ഞ്ച​​​രി​​​പ്പ് ന​​​ട​​​ക്കും. രാ​​​ത്രി എ​​​ട്ടു വ​​​രെ വി​​​ത​​​ര​​​ണ​​​മു​​​ണ്ടാ​​​കും. ഉ​​​ച്ച​​​യ്ക്ക് 12ന് ​​​ദി​​​വ്യ​​​ബ​​​ലി. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നു​​​ള്ള ദി​​​വ്യ​​​ബ​​​ലി​​​യെ​​ത്തു​​​ട​​​ർ​​​ന്ന് വി​​​ശു​​​ദ്ധ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പു വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഭ​​​ക്തി​​​നി​​​ർ​​​ഭ​​​ര​​​മാ​​​യ തി​​​രു​​​നാ​​​ൾ പ്ര​​​ദ​​​ക്ഷി​​​ണം. തു​​​ട​​​ർ​​​ന്ന് തി​​​രു​​​ശേ​​​ഷി​​​പ്പ് വ​​​ണ​​​ക്കം. രാ​​​ത്രി ഏ​​​ഴി​​​ന് ദി​​​വ്യ​​​ബ​​​ലി.

തി​​​രു​​​നാ​​​ൾ​​​ദി​​​ന​​​ത്തി​​​ൽ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി വി​​​പു​​​ല​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പാ​​​ർ​​​ക്കിം​​​ഗി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പോ​​​ലീ​​​സി​​​ന്‍റെ​​​യും വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ജ്ജ​​​മാ​​​ണ്.

ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ കൗ​​​ണ്ട​​​ർ, പോ​​​ലീ​​​സ്, അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന, അ​​​ടി​​​യ​​​ന്ത​​​ര വൈ​​​ദ്യ​​​സ​​​ഹാ​​​യം എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്രം റെ​​​ക്ട​​​ർ ഫാ. ​​​ജോ​​​ൺ ക​​​വ​​​ല​​​ക്കാ​​​ട്ട്, പ്ര​​​മോ​​​ട്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​രി​​​ക്കാ​​​ട്ട്, സു​​​പ്പീ​​​രി​​​യ​​​ൽ ജ​​​ന​​​റ​​​ൽ മ​​​ദ​​​ർ ആ​​​നി കു​​​ര്യാ​​​ക്കോ​​​സ് സി​​​എ​​​ച്ച്എ​​​ഫ്, അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റും ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​റു​​​മാ​​​യ സി​​​സ്റ്റ​​​ർ എ​​​ൽ​​​സി സേ​​​വി​​​യ​​​ർ സി​​​എ​​​ച്ച്എ​​​ഫ്, വൈ​​​സ് പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ വി​​​ന​​​യ സി​​​എ​​​ച്ച്എ​​​ഫ്, ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ അ​​​ജീ​​​ഷ് ച​​​ക്കാ​​​ല​​​മ​​​റ്റ​​​ത്ത് പ​​​ള്ള​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. തി​​​രു​​​നാ​​​ളി​​​ന്‍റെ എ​​​ട്ടാ​​​മി​​​ടം 15ന് ​​​ന​​​ട​​​ക്കും രാ​​​വി​​​ലെ 10.30ന് ​​​ദി​​​വ്യ​​​ബ​​​ലി, തു​​​ട​​​ർ​​​ന്ന് പ്ര​​​ദ​​​ക്ഷി​​​ണം, തി​​​രു​​​ശേ​​​ഷി​​​പ്പ് വ​​​ണ​​​ക്കം എ​​​ന്നി​​​വ​​​യാ​​​ണ് പ​​​രി​​​പാ​​​ടി​​​ക​​​ൾ.

Tags : Kuzhikattucheri Pilgrimage Center Holy Virgin Mary Thresia

Recent News

Corehub Up