Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Homeminister

'ഏറ്റവും വിലപ്പെട്ട അംഗീകാരം, വലിയ മാതൃക': തൂഫാന് വിദ്യാർഥികൾ അയച്ച കത്തിന് മറുപടിയുമായി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌‌മെന്‍റിനു കീഴിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ എഴുതിയ കത്തുകൾക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

കത്തുകളിൽ പലതും താൻ കണ്ടെന്നും മനസിലുറയ്ക്കുന്ന ആ വരികൾ വായിച്ചപ്പോൾ തോന്നിയ സന്തോഷം വാക്കുകൾക്കതീതമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലഹരി മാഫിയയുടെ വേരറുക്കാൻ നാടൊന്നാകെ പൊരുതുന്ന ഈ ഘട്ടത്തിൽ, ആയിരക്കണക്കിന് വിദ്യാർഥികൾ ഒന്നിച്ച് കത്തെഴുതി മുന്നോട്ടുവന്നത് ലഹരിക്കെതിരെ നമ്മുടെ ചെറുത്തുനിൽപ്പിന്‍റെ വലിയൊരു മാതൃകയാണെന്നും ചെന്നിത്തല പ്രശംസിച്ചു.

 

 

Kerala

സമരക്കാരുടെ നേ​രെ ജ​ല​പീ​ര​ങ്കി​യി​ല്‍ നി​ന്നു പു​റ​ത്തു​വി​ട്ട വെ​ള്ളം മ​ലി​ന​ജ​ല​മ​ല്ലെ​ന്ന് ആഭ്യന്തരമന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​ഐ​വൈ​എ​ഫ് സ​മ​ര​ത്തി​ന് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യി​ല്‍ നി​ന്നു പു​റ​ത്തു​വി​ട്ട വെ​ള്ളം മ​ലി​ന​ജ​ല​മ​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​മാ​യി ജ​ല​പീ​ര​ങ്കി​യി​ല്‍ നി​റ​യ്ക്കു​ന്ന അ​തേ സ്ഥ​ല​ത്തു നി​ന്നാ​ണ് വെ​ള്ളം നി​റ​ച്ച​ത്. വെ​ള്ളം പ​രി​ശോ​ധ​ന​യ​ക്ക​യ​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ മ​ലി​ന​ജ​ല​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പി​എം​ശ്രീ പ​ദ്ധ​തി​ക്കെ​തി​രെ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യ എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​പ്പോ​ള്‍ മ​ലി​ന ജ​ല​മാ​ണെ​ന്ന് സി​പി​ഐ നേ​താ​വ് കെ. ​രാ​ജ​ന്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ത് നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ന്ന​യി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കാ​നും വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​ലും വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ലാ​ബി​ലും വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. ര​ണ്ടി​ട​ത്ത് നി​ന്നും ല​ഭി​ച്ച റി​പ്പോ​ര്‍​ട്ടി​ലും മ​ലി​ന ജ​ല​മ​ല്ലെ​ന്നും ക​ണ്ടെ​ത്തി. വെ​ള്ള​ത്തി​ല്‍ ഇ​രു​മ്പി​ന്‍റെ അം​ശം കു​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ത് ജ​ല​പീ​ര​ങ്കി​ക്കുള്ളിലെ ഇ​രു​മ്പിന്‍റെ അം​ശം കാ​ര​ണ​മാ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

National

രാഹുലിന്‍റെ മിന്നൽ ധർണയുടെ ഉന്നം ആഭ്യന്തരമന്ത്രി

ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ വെ​റു​തെ വി​ടാ​ൻ കോ​ൺ​ഗ്ര​സി​ന് ഉ​ദ്ദേ​ശ്യ​മി​ല്ല. ജ​ന്ത​ർ മ​ന്ത​ർ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേയു​ണ്ടാ​യ പോ​ലീ​സ് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ക്കൂ​ട്ടി​ൽ​ത്ത​ന്നെ​യാ​ണ് ഷാ. ​ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​റ് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട രാ​ഹു​ലി​ന്‍റെ ധ​ർ​ണ തെ​ളി​യി​ച്ച​ത് അ​താ​ണ്.

പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി മൗ​നം പാ​ലി​ച്ച​തി​ലൂ​ടെ വി​ഷ​യ​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യു​മെ​ന്നാ​ണ് ഭ​ര​ണ​പ​ക്ഷം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സം​ഭ​വം ന​ട​ന്ന് ഒ​രു മാ​സ​ത്തി​നു​ശേ​ഷം രാ​ഹു​ൽ ന​ട​ത്തി​യ മി​ന്ന​ൽ​ധ​ർ​ണ​യി​ലൂ​ടെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ടി​ല്ല എ​ന്ന സ​ന്ദേ​ശ​മാ​ണ് രാ​ഹു​ൽ വ​ര​ച്ചി​ടു​ന്ന​ത്.

സ​ർ​പ്രൈ​സ് സ്ട്രൈ​ക്ക്

ജ​ന്ത​ർ മ​ന്ത​ർ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പെ​ല്ല​റ്റ് ​ഗ​ൺ ആ​ക്ര​മ​ണം നേ​രി​ട്ട സാ​ഹി​ൽ ലൗ​ച്ചാ​വ് എ​ന്ന യു​വാ​വ് ഓ​​ഗ​സ്റ്റ് 14ന് ​അ​ഭി​ഭാ​ഷ​ക​രു​മാ​യി ഡ​ൽ​ഹി പോ​ലീ​സി​നെ ചെ​ന്നു​ക​ണ്ട് പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കേ​സു​മാ​യി പോ​ലീ​സ് മു​ന്നോ​ട്ടു​ പോ​യി​രു​ന്നി​ല്ല. 17ന് ​വീ​ണ്ടും പ​രാ​തി ന​ൽ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വീ​ണ്ടും അ​വ​​ഗ​ണ​ന നേ​രി​ട്ട​തോ​ടെ​യാ​ണ് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സ​ർ​പ്രൈ​സ് സ്ട്രൈ​ക്കു​ണ്ടാ​കു​ന്ന​ത്.

ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ ആ​ദ്യം ഡ​ൽ​ഹി മ​ന്ദി​ർ മാ​ർ​​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ രാ​ഹു​ൽ അ​വി​ടെ​നി​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീഷ​ണു​ടെ ഓ​ഫീ​സി​ലെ​ത്തി. അ​വി​ടെ​നി​ന്നും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ മാ​ധ്യ​മ​ങ്ങ​ളെ​യും പോ​ലീ​സി​നെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് രാ​ഹു​ലും സാ​ഹി​ൽ ലൗ​ച്ചാ​വും സാ​ഹി​ലി​ന്‍റെ അ​മ്മ​യും അ​ഭി​ഭാ​ഷ​ക​യും ചേ​ർ​ന്ന് ധ​ർ​ണ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

ധ​ർ​ണ ആ​രം​ഭി​ച്ച​തി​നു ശേ​ഷം കോ​ൺ​​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ളും അ​ൻ​പ​തോ​ളം അ​ണി​ക​ളും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​തോ​ടെ നി​ർ​ത്താ​തെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളും മു​ഴ​ങ്ങി​ത്തു​ട​ങ്ങി. പ്രി​യ​ങ്ക ​ഗാ​ന്ധി​യും ജ​യ്റാം ര​മേ​ശും സ​ൽ​മാ​ൻ ഖു​ർ​ഷി​ദും കു​മാ​രി സെ​ൽ​ജ​യും അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യും സു​പ്രി​യ ശ്രി​നേ​ഥും ദേ​വേ​ന്ദ്ര യാ​ദ​വും ഉ​ൾ​പ്പെ​ടു​ന്ന മു​തി​ർ​ന്ന കോ​ൺ​​ഗ്ര​സ് നേ​താ​ക്ക​ളാ​ണ് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഉ​ച്ച​യ്ക്ക് 12ന് ​ആ​രം​ഭി​ച്ച ധ​ർ​ണ ആ​റ് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. അ​ധി​കൃ​ത​രി​ൽ​നി​ന്ന് അ​ന​​കൂ​ല​മാ​യ ഒ​രു വാ​ർ​ത്ത​യി​ല്ലാ​തെ പി​ന്നോ​ട്ടി​ല്ലെ​ന്ന രാ​ഹു​ലി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നു മു​ന്നി​ൽ ഒ​ടു​വി​ൽ ഡ​ൽ​ഹി പോ​ലീ​സ് മു​ട്ടു​മ​ട​ക്കു​ക​യാ​യി​രു​ന്നു.

കാ​ഞ്ചി​മു​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യി​ലേ​ക്ക്

ജ​ന്ത​ർ മ​ന്ത​റി​ലെ പോ​ലീ​സ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ​യും സാ​യു​ധ​സേ​ന​ക​ളു​ടെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​മി​ത് ഷാ​യാ​ണോ ഉ​ത്ത​ര​വി​ട്ട​തെ​ന്നു ചോ​ദി​ച്ചാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രേ ആ​ക്ര​മ​ണം രാ​ഹു​ൽ ക​ടു​പ്പി​ച്ചി​രു​ന്ന​ത്.

ഉ​ത്ത​ര​വി​ട്ട​ത് അ​മി​ത് ഷാ​യാ​ണെ​ങ്കി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് അ​മി​ത് ഷാ​യാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും ആ​ക്ര​മ​ണ​ങ്ങ​ളെ​പ്പ​റ്റി അ​ദ്ദേ​ഹം ബോ​ധ​വാ​ന​ല്ലെ​ങ്കി​ൽ അ​മി​ത് ഷാ​യ്ക്ക് പ്രാ​പ്തി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ൽ മു​മ്പു പ​റ​ഞ്ഞ​ത്. രാ​ഹു​ലി​ന്‍റെ ചേ​ക്ക്മേ​റ്റി​ന് മൗ​നം മാ​ത്ര​മാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ ഇ​തു​വ​രെ​യു​ള്ള മ​റു​പ​ടി.

പെ​ല്ല​റ്റ് ​ഗ​ൺ ഉ​പ​യോ​​ഗി​ച്ച​ത് ഡ​ൽ​ഹി പോ​ലീ​സാ​ണെ​ങ്കി​ലും അ​തി​ന്‍റെ കാ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന വി​ര​ൽ അ​മി​ത് ഷാ​യു​ടേ​താ​ണെ​ന്നു സ്ഥാ​പി​ക്കാ​നാ​ണ് കോ​ൺ​​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​ത്. പെ​ല്ല​റ്റ് ​ഗ​ൺ ഉ​പ​യോ​​ഗ​ത്തി​നെ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ലൂ​ടെ ഡ​ൽ​ഹി പോ​ലീ​സി​നെ​യും അ​തു​വ​ഴി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​യും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​തി​ൽ കോ​ൺ​​ഗ്ര​സ് വി​ജ​യി​ച്ചി​ ട്ടു​ണ്ട്.

National

വ​ന്ദേ​മാ​ത​രം വി​വാ​ദം: കോ​ൺ​ഗ്ര​സും സോ​ണി​യാ ഗാ​ന്ധി​യും മാ​പ്പു​പ​റ​യ​ണ​മെ​ന്ന് അ​മി​ത് ഷാ

​ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ വേ​ള​യി​ൽ ദേ​ശീ​യ ഗീതമാ​യ വ​ന്ദേ​മാ​ത​രം ആ​ലാ​പ​നം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെയും സോ​ണി​യ ഗാ​ന്ധി​യെയും ക​ട​ന്നാ​ക്ര​മി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം ആ​ലാ​പ​നം പ​കു​തി​യി​ൽ നി​ർ​ത്താ​ൻ സോ​ണി​യ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ട​ത് രാ​ജ്യ​ത്തോ​ട് ചെ​യ്ത വ​ലി​യ അ​പ​മാ​ന​മാ​ണെ​ന്നും ഇ​തി​ൽ പാ​ർ​ട്ടി മാ​പ്പു​പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 

രാ​ജ​സ്ഥാ​നി​ലെ ചി​ത്തോ​ർ​ഗ​ഢി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​മി​ത് ഷാ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​ൽ മു​ഴു​കി​യ​താ​ണ് സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യ വ​ന്ദേ​മാ​ത​ര​ത്തെ അ​പ​മാ​നി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നെ പ്രേ​രി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  

എ​ന്നാ​ൽ, ബി​ജെ​പി ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞ കോ​ൺ​ഗ്ര​സ്, വ​ന്ദേ​മാ​ത​രം നി​ർ​ത്തി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​സു​ഖ​ബാ​ധി​ത​നാ​യ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് ഇ​രി​ക്കാ​ൻ ക​സേ​ര ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് സോ​ണി​യ ഗാ​ന്ധി ചെ​യ്ത​തെ​ന്നും വ്യ​ക്ത​മാ​ക്കി.  

 

 

Kerala

ഒളിവിലിരുന്ന് ഭീഷണി, ആഭ്യന്തരമന്ത്രിക്കെതിരെയും വെല്ലുവിളി; അര്‍ജുന്‍ ആയങ്കിയെ പിടികൂടാനാകാതെ പോലീസ്

കൊച്ചി: ഒളിവിലിരുന്ന് കോതമംഗലം, ഊന്നുകല്‍ പോലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയെ പിടികൂടാനാവാതെ പോലീസ്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അടക്കം കേന്ദ്രീകരിച്ച് പരിശോധന നടത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. എറണാകുളം ആയിരുന്നു പ്രതിയുടെ അവസാന ടവര്‍ ലൊക്കേഷന്‍.

കഴിഞ്ഞ മേയ് മാസം പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള ശ്രമം എന്ന പേരില്‍ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആയങ്കിയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇതിന്‍റെ തുടര്‍ച്ചയാണ് വെല്ലുവിളിയും ആവര്‍ത്തിച്ചുള്ള ഭീഷണിയും.

ഗൂഢാലോചനക്കേസില്‍ 21 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കോതമംഗലം സിഐ പ്രശാന്ത് കുമാറിനെതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയതിനാല്‍ പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

ഇതില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ഊന്നുകല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആദര്‍ശിന് അന്വേഷണച്ചുമതല നല്‍കുകയും ചെയ്തു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിക്കൊണ്ടുള്ള അര്‍ജുന്‍റെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി വീണ്ടും പോലീസിനെതിരെ തിരിഞ്ഞത്.

ഊന്നുകല്‍ സിഐയെ വെല്ലുവിളിക്കുന്നതാണ് അര്‍ജുന്‍ ആയങ്കിയുടെ പോസ്റ്റ്. തന്നെ പിടിക്കാന്‍ കഴിയുമെങ്കില്‍ പിടിക്ക് എന്നാണ് വെല്ലുവിളി. കോതമംഗലം സിഐക്കെതിരായ ഭീഷണി ആവര്‍ത്തിച്ചിട്ടുമുണ്ട്.

കൊടുക്കാനുള്ള സമയമാകുമ്പോള്‍ കൊടുക്കും എന്നാണ് പരാമര്‍ശം. പിന്നാലെ മറ്റൊരു പോസ്റ്റില്‍ കോതമംഗലം സിഐ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വേട്ടയാടുകയാണെന്നും ജയിലും തൂക്കുകയറും പ്രതീക്ഷിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നുമാണ് പോസ്റ്റിലുള്ളത്.

ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അര്‍ജുന്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. തന്നെയും സുഹൃത്തുക്കളെയും പ്രതികളാക്കി ജയിലിലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാനും കള്ളക്കേസെടുത്ത് അധികാര ദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ് എന്നാണ് പോസ്റ്റ്.

അതേസമയം, ആദ്യ കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Kerala

പായിപ്പാട്ട് കൊടുങ്കാറ്റായി വീശി തൂഫാന്‍ റാലി

ചങ്ങനാശേരി: ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ടിന്‍റെ ഭാഗമായുള്ള വമ്പൻ റാലിയും സമ്മേളനവും ഇന്നു രാവിലെ ചങ്ങനാശേരി പായിപ്പാട് നടന്നു. ആയിരക്കണക്കിന് ഇതരസംസ്ഥാനക്കാർ അധിവസിക്കുന്ന പായിപ്പാട്ട് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ മുന്നേറ്റം നാടിന് ആവേശമായി.

കൊച്ചുപള്ളി ജംഗ്ഷനില്‍നിന്നാരംഭിക്കുന്ന റാലി സുന്ദരിപ്പടി ജംഗ്ഷനില്‍ എത്തിയപ്പോൾ തുറന്ന ജീപ്പില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കുചേർന്നു. പായിപ്പാട് ടൗണ്‍ചുറ്റി റാലി നക്ഷത്ര ഓഡിറ്റോറിയത്തില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ലഹരിമാഫിയയുടെ അടിവേരറുത്ത ശേഷമേ തൂഫാൻ പദ്ധതി അവസാനിപ്പിക്കൂ എന്നു മന്ത്രി പറഞ്ഞു. വിനു ജോബ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ആമുഖ സന്ദേശം നല്‍കി പരിപാടിയില്‍ അഞ്ഞൂറോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ലഹരിവിരുദ്ധ സന്ദേശം നല്‍കി. എംഎല്‍എമാരായ വര്‍ഗീസ് മാമ്മന്‍, നാട്ടകം സുരേഷ്, റോണി കെ. ബബി, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലാലിമ്മ ടോമി, ചങ്ങനാശേരി നഗരസഭാ ചെയര്‍മാന്‍ ജോമി ജോസഫ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ആര്‍. സുനിലാകുമാരി, മോട്ടി മുല്ലശേരി, സുനിമോള്‍ ചാക്കോ, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Kerala

ടി. ​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി ആ​ഭ്യ​ന്ത​ര​മ​ന്ത്രി; വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ് സൈ​ദ്ധാ​ന്തി​ക​ൻ ടി. ​ജി. മോ​ഹ​ൻ​ദാ​സി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​രാ​തി​യി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സൈ​ബ​ർ സെ​ൽ ഐ.​ജി പി. ​പ്ര​കാ​ശി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി. ​ടി. ജി​സ്‌​മോ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ട​ന​ടി അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കെ​തി​രെ ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ടി. ​ജി. മോ​ഹ​ൻ​ദാ​സി​ന്‍റെ പ്ര​തി​ക​ര​ണം.

ജ​ന്ത​ർ മ​ന്ത​റി​ൽ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ല​ണ​മെ​ന്നാ​യി​രു​ന്നു ടി​ജി മോ​ഹ​ൻ‌​ദാ​സി​ന്‍റെ പ്ര​തി​ക​ര​ണം. പ്ര​ദേ​ശ​ത്ത് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച് ജ​ന​ക്കൂ​ട്ട​ത്തോ​ട് പി​രി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ശേ​ഷം വെ​ടി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​ര​ക്കാ​രെ ക്രി​മി​ന​ലു​ക​ളെ​ന്നും അ​ക്ര​മി​ക​ളെ​ന്നും വി​ളി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. 

വീ​ഡി​യോ​ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. പ​രാ​മ​ർ​ശ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​സ്‌​എ​ഫ്ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​എ. ന​ന്ദ​നും ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 

Kerala

കുട്ടികളെ കുത്തിനിറച്ചുള്ള ഓട്ടോ യാത്ര വേണ്ടെന്ന് ആഭ്യന്തരമന്ത്രി

ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് കു​​​ട്ടി​​​ക​​​ളെ കു​​​ത്തി​​​നി​​​റ​​​ച്ച് ഒ​​​രു ഓ​​​ട്ടോ​​​റി​​​ക്ഷ​​​യും ഓ​​​ടി​​​ല്ലെ​​​ന്നു ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ്‌ ചെ​​​ന്നി​​​ത്ത​​​ല.

കു​​​ട്ടി​​​ക​​​ളെ കു​​​ത്തി​​​നി​​​റ​​​ച്ചാ​​​ണ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കും തി​​​രി​​​ച്ചും ഓ​​​ട്ടോ​​​ക​​​ൾ ഓ​​​ടു​​​ന്ന​​​ത്. ഇ​​​ത് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ല.

കു​​​ട്ടി​​​ക​​​ളെ കു​​​ത്തി​​​നി​​​റ​​​ച്ച് ഒ​​​രു ഓ​​​ട്ടോ​​​യും ഇ​​​നി ഓ​​​ട​​​രു​​​തെ​​​ന്ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ക​ണ്ണൂ​ർ ഇ​രി​ക്കൂ​രി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Kerala

ആഭ്യന്തര മന്ത്രിക്കെതിരേ വ്യാജപ്രചാരണം: ഹരിപ്പാട് സ്വദേശിക്കെതിരേ കേസ്

ഹരിപ്പാട്: സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേ അപകീർത്തികരമായ രീതിയിൽ വ്യാജപ്രചാരണം നടത്തിയ മണ്ണാറശാല സ്വദേശിക്കെതിരേ ഹരിപ്പാട് പോലീസ് കേസെടുത്തു. മണ്ണാറശാല തുലാംപറമ്പ് നോർത്ത് നന്ദഗോകുലം വീട്ടിൽ അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്.

തിരുവനന്തപുരം ബിജെപി കൗൺസിലറുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിൽ പങ്കുവച്ച ഫേസ്ബുക്ക് വീഡിയോയ്ക്ക് താഴെയാണ് പ്രതി അപകീർത്തികരമായ കമന്‍റിട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും നിലവിൽ ഒളിവിൽ കഴിയുന്നതുമായ വ്യക്തിക്കൊപ്പം ആഭ്യന്തര മന്ത്രി നിൽക്കുന്ന ചിത്രം സഹിതം പങ്കുവെച്ചായിരുന്നു പ്രചാരണം. ഒളിവിൽ കഴിയുന്ന ഈ പ്രതിയെ പോലീസ് മനഃപൂർവം സംരക്ഷിക്കുകയാണെന്ന രീതിയിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ പ്രതി ശ്രമിച്ചതായി പോലീസ് പറയുന്നു.

​ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് പോലീസ് കേസെടുത്തത്. ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനി വരുത്താനും പോലീസ് സേനയുടെ ഔദ്യോഗിക കർത്തവ്യനിർവഹണത്തെക്കുറിച്ച് ജനങ്ങളിൽ അവിശ്വാസമുണ്ടാക്കാനും സർക്കാരിനെതിരേ പ്രതികൂല വികാരം സൃഷ്ടിക്കാനും ഇലക്ട്രോണിക് മാധ്യമത്തിലൂടെ ശ്രമിച്ചതിനാണ് കുറ്റം ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് വിഭാഗം നൽകിയ നിർദേശത്തെത്തുടർന്ന് ഹരിപ്പാട് പോലീസാണ് കേസെടുത്തത്.

 

 

Latest News

Corehub Up