x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി. ​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി ആ​ഭ്യ​ന്ത​ര​മ​ന്ത്രി; വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ന​ട​പ​ടി

ഓൺലൈൻ ഡെസ്ക്
Published: July 27, 2026 09:03 PM IST | Updated: July 27, 2026 09:03 PM IST

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ്

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ് സൈ​ദ്ധാ​ന്തി​ക​ൻ ടി. ​ജി. മോ​ഹ​ൻ​ദാ​സി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​രാ​തി​യി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സൈ​ബ​ർ സെ​ൽ ഐ.​ജി പി. ​പ്ര​കാ​ശി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി. ​ടി. ജി​സ്‌​മോ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ട​ന​ടി അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കെ​തി​രെ ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ടി. ​ജി. മോ​ഹ​ൻ​ദാ​സി​ന്‍റെ പ്ര​തി​ക​ര​ണം.

ജ​ന്ത​ർ മ​ന്ത​റി​ൽ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ല​ണ​മെ​ന്നാ​യി​രു​ന്നു ടി​ജി മോ​ഹ​ൻ‌​ദാ​സി​ന്‍റെ പ്ര​തി​ക​ര​ണം. പ്ര​ദേ​ശ​ത്ത് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച് ജ​ന​ക്കൂ​ട്ട​ത്തോ​ട് പി​രി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ശേ​ഷം വെ​ടി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​ര​ക്കാ​രെ ക്രി​മി​ന​ലു​ക​ളെ​ന്നും അ​ക്ര​മി​ക​ളെ​ന്നും വി​ളി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. 

വീ​ഡി​യോ​ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. പ​രാ​മ​ർ​ശ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​സ്‌​എ​ഫ്ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​എ. ന​ന്ദ​നും ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 

Tags : HomeMinister RameshChennithala T.G. Mohandas LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up