പൂവാർ : ബൈപാസിൽ നടക്കാനിറങ്ങിയ ഗൃഹനാഥൻ വാഹനമിടിച്ചു മരിച്ചു. തിരുപുറം മുള്ളുവിള അതിഥിഭവനിൽ എം.തങ്കരാജൻ (57) ആണ് മരിച്ചത്.വീടിനോടുചേർന്ന് ഫർണിച്ചർ കട നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ കോവളം - കാരോട് ബൈപാസിൽ കാഞ്ഞിരംകുളം ജംഗ്ഷനും പുറുത്തിവിള ജംഗ്ഷനും ഇടയിൽ മൂലവിളയിലായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ഓടയിലേക്ക് തെറിച്ചു വീണ തങ്കരാജനെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടിച്ച് തെറിപ്പിച്ചശേഷം നിർത്താതെ ഓടിച്ച് പോയ കാർ പിന്നീട് പോലീസ് കണ്ടെത്തി. പരേതയായ സൂസന്നയാണ് തങ്കരാജന്റെ ഭാര്യ. മകൻ: എബി എസ്.രാജ്. മരുമകൾ: ജി.എസ്.അഞ്ജലി. സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.