x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​ക്കാ​നി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു

വെബ്ഡെസ്ക്
Published: August 3, 2026 10:13 PM IST | Updated: August 3, 2026 10:13 PM IST

പൂ​വാ​ർ : ബൈ​പാ​സി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ചു. തി​രു​പു​റം മു​ള്ളു​വി​ള അ​തി​ഥി​ഭ​വ​നി​ൽ എം.​ത​ങ്ക​രാ​ജ​ൻ (57) ആ​ണ് മ​രി​ച്ച​ത്.​വീ​ടി​നോ​ടു​ചേ​ർ​ന്ന് ഫ​ർ​ണി​ച്ച​ർ ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ കോ​വ​ളം - കാ​രോ​ട് ബൈ​പാ​സി​ൽ കാ​ഞ്ഞി​രം​കു​ളം ജം​ഗ്ഷ​നും പു​റു​ത്തി​വി​ള ജം​ഗ്ഷ​നും ഇ​ട​യി​ൽ മൂ​ല​വി​ള​യി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട​യി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ത​ങ്ക​രാ​ജ​നെ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ശേ​ഷം നി​ർ​ത്താ​തെ ഓ​ടി​ച്ച് പോ​യ കാ​ർ പി​ന്നീ​ട് പോ​ലീ​സ് ക​ണ്ടെ​ത്തി. പ​രേ​ത​യാ​യ സൂ​സ​ന്ന​യാ​ണ് ത​ങ്ക​രാ​ജ​ന്‍റെ ഭാ​ര്യ. മ​ക​ൻ: എ​ബി എ​സ്.​രാ​ജ്. മ​രു​മ​ക​ൾ: ജി.​എ​സ്.​അ​ഞ്ജ​ലി. സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : HomeownerDies HitbyCar walking Accident

Recent News

Corehub Up