ചപ്പാരപ്പടവ്: പടപ്പേങ്ങാട് വാർഡിലെ വെമ്മാണി, ബാലേശുഗിരി,ആലിൻകീഴ് അങ്കണവാടികളിലെ പ്രവേശനോത്സവം പഞ്ചായത്ത് അംഗം എ.എൻ. വിനോദ് ഉദ്ഘാടനം ചെയ്തു. വിവിധ അങ്കണവാടികളിലായി കെ.വി. നാരായണൻ, സി. അനന്തൻ, ശ്യാമള, സുനിജ ബാലക്യഷ്ണൻ, വിൻസൻ കിഴക്കേക്കര, ജോസ് മുടവനാട്, ജോസ് കിഴക്കേക്കര, ലതിക, രജിന രജീഷ്, സുനിജ ബാലക്യഷ്ണൻ, അബ്ദുള്ള മാവിച്ചേരി, ലെനി, യശോദ, മുനീറ പാറോൽ എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ: അങ്കണവാടി പ്രവേശനോത്സവത്തിന്റെ പയ്യാവൂർ പഞ്ചായത്ത്തല ഉദ്ഘാടനം കാട്ടിക്കണ്ടം അങ്കണവാടിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം നിർവഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ പ്രീത ജോസ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ വത്സല സാജു, സഷിബ തോമസ്, സിന്ധു രവി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സെയ്ദ് മുഹമ്മദ്, കൃഷ്ണൻ കുട്ടി, അങ്കണവാടി അധ്യാപിക വി.പി. റഹിയാനത്ത് എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ഒ.വി. വിജയൻ സ്മാരക മിനിക്കഥ മത്സരത്തിൽ "മധുരംഗായതി' പുരസ്കാരം നേടിയ സുഭാഷ് പയ്യാവൂരിനെ ചടങ്ങിൽ ആദരിച്ചു.
ശ്രീകണ്ഠപുരം: നഗരസഭയുടെ അങ്കണവാടി പ്രവേശനോത്സവം കായിമ്പച്ചേരി അങ്കണവാടിയിൽ നഗരസഭാ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടികളിൽ പ്രാഥമിക ബാല്യകാല പരിചരണവും വിദ്യാഭ്യാസവും നൽകുന്നതിനോടൊപ്പം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കായി കളിയിലൂടെയുള്ള പഠനത്തിന് പ്രധാന്യം കൊടുക്കുമെന്ന് രാമകൃഷ്ണൻ പറഞ്ഞു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. നൂർദ്ദീൻ അധ്യക്ഷത വഹിച്ചു. അധ്യാപിക രാധാമണി, ഐസിഡിഎസ് സൂപ്പർവൈസർ പി. ജയലക്ഷ്മി, എൻ.പി. കുഞ്ഞുമൊയ്ദ്ദീൻ, ജോസ് കൊല്ലിയിൽ, സി.പി. റെജീന തുടങ്ങിയവർ പ്രസംഗിച്ചു.