x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളി​ചി​രി​യും പി​ണ​ക്ക​ങ്ങ​ളു​മാ​യി കു​സൃ​തിക്കു​രു​ന്നു​ക​ൾ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക്


Published: May 31, 2026 07:16 AM IST | Updated: May 31, 2026 07:16 AM IST

ച​പ്പാ​ര​പ്പ​ട​വ്: പ​ട​പ്പേ​ങ്ങാ​ട് വാ​ർ​ഡി​ലെ വെ​മ്മാ​ണി, ബാ​ലേ​ശു​ഗി​രി,ആ​ലി​ൻ​കീ​ഴ് അ​ങ്ക​ണ​വാ​ടി​ക​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് അം​ഗം എ.​എ​ൻ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ളി​ലാ​യി കെ.​വി. നാ​രാ​യ​ണ​ൻ, സി. ​അ​ന​ന്ത​ൻ, ശ്യാ​മ​ള, സു​നി​ജ ബാ​ല​ക്യ​ഷ്ണ​ൻ, വി​ൻ​സ​ൻ കി​ഴ​ക്കേ​ക്ക​ര, ജോ​സ് മു​ട​വ​നാ​ട്, ജോ​സ് കി​ഴ​ക്കേ​ക്ക​ര, ല​തി​ക, ര​ജി​ന ര​ജീ​ഷ്, സു​നി​ജ ബാ​ല​ക്യ​ഷ്ണ​ൻ, അ​ബ്ദു​ള്ള മാ​വി​ച്ചേ​രി, ലെ​നി, യ​ശോ​ദ, മു​നീ​റ പാ​റോ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​യ്യാ​വൂ​ർ: അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത്ത​ല ഉദ്ഘാ​ട​നം കാ​ട്ടി​ക്ക​ണ്ടം അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ പ്രീ​ത ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ വ​ത്സ​ല സാ​ജു, സ​ഷി​ബ തോ​മ​സ്, സി​ന്ധു ര​വി, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സെ​യ്ദ് മു​ഹ​മ്മ​ദ്, കൃ​ഷ്ണ​ൻ കു​ട്ടി, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക വി.​പി. റ​ഹി​യാ​ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ത്യ​ൻ റൈ​റ്റേ​ഴ്‌​സ് ഫോ​റ​ത്തി​ന്‍റെ ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക മി​നി​ക്ക​ഥ മ​ത്സ​ര​ത്തി​ൽ "മ​ധു​രം​ഗാ​യ​തി' പു​ര​സ്കാ​രം നേ​ടി​യ സു​ഭാ​ഷ് പ​യ്യാ​വൂ​രി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ​യു​ടെ അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം കാ​യി​മ്പ​ച്ചേ​രി അ​ങ്ക​ണ​വാ​ടി​യി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ക​ണ​വാ​ടി​ക​ളി​ൽ പ്രാ​ഥ​മി​ക ബാ​ല്യ​കാ​ല പ​രി​ച​ര​ണ​വും വി​ദ്യാ​ഭ്യാ​സ​വും ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്കാ​യി ക​ളി​യി​ലൂ​ടെ​യു​ള്ള പ​ഠ​ന​ത്തി​ന് പ്ര​ധാ​ന്യം കൊ​ടു​ക്കു​മെ​ന്ന് രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​നൂ​ർ​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പി​ക രാ​ധാ​മ​ണി, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ പി. ​ജ​യ​ല​ക്ഷ്മി, എ​ൻ.​പി. കു​ഞ്ഞു​മൊ​യ്‌​ദ്ദീ​ൻ, ജോ​സ് കൊ​ല്ലി​യി​ൽ, സി.​പി. റെ​ജീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Children are walking

Recent News

Corehub Up