വാത്സിംഗ്ഹാം: നൈർമ്മലത്തിലേക്കും വിശുദ്ധിയിലേക്കുമുള്ള ഏക മാർഗം തിരുവചനമാണെന്നു മാർ ജോസഫ് സ്രാമ്പിക്കൽ. പരിശുദ്ധ അമ്മ പ്രവാചകയാണെന്നും വചനം കേൾക്കുകയും വിശ്വസിക്കുകയും ഉൾക്കൊള്ളുകയും ചെയ്തതിനാലാണ് പരിശുദ്ധ മറിയം പരിശുദ്ധാരൂപിയിൽ പൂരിതയായതെന്നും പിതാവ് ഓർമിപ്പിച്ചു.
പരിശുദ്ധ മാതാവിന്റെ സന്ദർശനവും സാന്നിധ്യവും മാതാവിനോട് ചേർന്ന് നിൽക്കുകയും ചെയ്യുന്ന ഭവനങ്ങൾ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയും എന്നും എലീശാ പുണ്യവതിയുടെ ഭവനം സന്ദർശനത്തിൽ അടക്കം അക്കാര്യം വിശുദ്ധ ഗ്രന്ഥം പ്രതിപാദിക്കുന്നുണ്ടെന്നും പിതാവ് ഓർമപ്പെടുത്തി. വാത്സിംഗ്ഹാം തീർഥാടനത്തിൽ പരിശുദ്ധ കുർബാന മധ്യേ തിരുനാൾ സന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് സ്രാമ്പിക്കൽ.
മനുഷ്യ കുലത്തിന്റെ നവീകരണത്തിനും രക്ഷക്കുമായി ദൈവം സ്വപുത്രനെ അയച്ചപ്പോൾ, സ്വന്തം ഉദരം വാസസ്ഥലമായി നൽകിയ പരിശുദ്ധ അമ്മ ജീവിക്കുന്ന സക്രാരിയാണ്.