x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ച​നം നൈ​ർ​മ്മ​ല്യ​ത്തി​ലേ​ക്കും വി​ശു​ദ്ധി​യി​ലേ​ക്കു​മു​ള്ള ഏ​ക മാ​ർ​ഗം: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ

അപ്പച്ചൻ കണ്ണഞ്ചിറ
Published: July 23, 2026 02:45 PM IST | Updated: July 23, 2026 02:45 PM IST

പരിപാടിയിൽ നിന്ന്

വാ​ത്സിംഗ്ഹാം: നൈ​ർ​മ്മ​ല​ത്തി​ലേ​ക്കും വി​ശു​ദ്ധി​യി​ലേ​ക്കു​മു​ള്ള ഏ​ക മാ​ർ​ഗം തി​രു​വ​ച​ന​മാ​ണെ​ന്നു മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ. പ​രി​ശു​ദ്ധ അ​മ്മ പ്ര​വാ​ച​ക​യാ​ണെ​ന്നും വ​ച​നം കേ​ൾ​ക്കു​ക​യും വി​ശ്വ​സി​ക്കു​ക​യും ഉ​ൾ​ക്കൊ​ള്ളു​ക​യും ചെ​യ്ത​തി​നാ​ലാ​ണ് പ​രി​ശു​ദ്ധ മ​റി​യം പ​രി​ശു​ദ്ധാ​രൂ​പി​യി​ൽ പൂ​രി​ത​യാ​യ​തെ​ന്നും പി​താ​വ് ഓ​ർ​മി​പ്പി​ച്ചു.

പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ സ​ന്ദ​ർ​ശ​ന​വും സാ​ന്നി​ധ്യ​വും മാ​താ​വി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന ഭ​വ​ന​ങ്ങ​ൾ പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ അ​ഭി​ഷേ​ക​ത്താ​ൽ നി​റ​യും എ​ന്നും എ​ലീ​ശാ പു​ണ്യ​വ​തി​യു​ടെ ഭ​വ​നം സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​ട​ക്കം അ​ക്കാ​ര്യം വി​ശു​ദ്ധ ഗ്ര​ന്ഥം പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ടെ​ന്നും പി​താ​വ് ഓ​ർ​മ​പ്പെ​ടു​ത്തി. വാ​ത്സിംഗ്ഹാം തീ​ർ​ഥാ​ട​ന​ത്തി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.

മ​നു​ഷ്യ കു​ല​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നും ര​ക്ഷ​ക്കു​മാ​യി ദൈ​വം സ്വ​പു​ത്ര​നെ അ​യ​ച്ച​പ്പോ​ൾ, സ്വ​ന്തം ഉ​ദ​രം വാ​സ​സ്ഥ​ല​മാ​യി ന​ൽ​കി​യ പ​രി​ശു​ദ്ധ അ​മ്മ ജീ​വി​ക്കു​ന്ന സ​ക്രാ​രി​യാ​ണ്.

 

K-Rail Survey K-Rail Survey K-Rail Survey

പ​രി​ശു​ദ്ധ അ​മ്മ​യെ സ്വ​ന്തം മാ​താ​വാ​യി അം​ഗീ​ക​രി​ക്കാ​ത്ത ഒ​രു വ്യ​ക്തി​ക്കും സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ല​ഭി​ക്കി​ല്ല എ​ന്നും കാ​ൽ​വ​രി​യി​ൽ കു​രി​ശി​ൽ കി​ട​ന്നു​കൊ​ണ്ട് ഇ​താ നി​ന്‍റെ അ​മ്മ​യെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ത​ന്‍റെ ര​ക്ഷാ​ക​ര ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ അ​മ്മ​യെ​ന്ന ആ​ശ്ര​യ​മാ​ണ് ദൈ​വം ന​മ്മ​ൾ​ക്ക് ന​ൽ​കി​യ​തെ​ന്നും പി​താ​വ് പ​റ​ഞ്ഞു.

പ​രി​ശു​ദ്ധ അ​മ്മ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ, ദൈ​വീ​ക അ​നു​ഗ്ര​ഹ വ​ർ​ഷ​മാ​ണ് രൂ​പ​ത​യി​ൽ കാ​ണു​വാ​ൻ ക​ഴി​യു​ന്ന​ത്. സീ​റോ​മ​ല​ബാ​ർ സ​ഭാ മ​ക്ക​ൾ​ക്കാ​യി എ​ൺ​പ​തോ​ളം വൈ​ദി​ക​രു​ടെ അ​ജ​പാ​ല​ന സേ​വ​നം ന​ൽ​കു​വാ​ൻ ഇ​ന്ന് ക​ഴി​യു​ന്നു​വെ​ന്ന് പി​താ​വ് ന​ന്ദി പു​ര​സ്സ​രം ഓ​ർ​മി​ച്ചു.

വൈ​ദീ​ക പ​ട്ടം സ്വീ​ക​രി​ച്ച് സ്വ​ന്ത​മാ​യി ര​ണ്ടു വൈ​ദി​ക​ർ രൂ​പ​ത​ക്കു​ണ്ടാ​യ​തി​ലും സ​മ​ർ​പ്പി​ത ജീ​വി​തം തെ​ര​ഞ്ഞെ​ടു​ത്ത് രൂ​പ​ത​യി​ൽ സേ​വ​നം ചെ​യ്യു​വാ​ൻ പു​തു​ത​ല​മു​റ​യി​ലെ സി​സ്റ്റ​റി​നെ ല​ഭി​ച്ച​തും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മധ്യസ്ഥ​വും സം​ര​ക്ഷ​ണ​വു​മാ​ണെ​ന്നും ദൈ​വ​ത്തി​ന്‍റെ ക​രു​ത​ലു​മാ​ണെ​ന്നും പി​താ​വ് ന​ന്ദി​യോ​ടെ ഓ​ർ​മി​ച്ചു.

Tags : MarJosephSrampickal Homily WalsinghamPilgrimage

Recent News

Corehub Up