x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​മ്പൊ​ക്കെ​യ​ങ്ങ് കാ​ട്ടി​ൽ; ക​ര​ടി​യെ തു​ര​ത്തി​യോ​ടി​ച്ച് 12 വ​യ​സു​കാ​ര​നും പി​താ​വും

പി.​പി. ചെ​റി​യാ​ൻ
Published: September 29, 2026 05:21 PM IST | Updated: September 29, 2026 05:21 PM IST

പ്രതീകാത്മക ചിത്രം

വാ​ഷിം​ഗ്ട​ൺ ഡി​സി: ബെ​ല്ലിം​ഗ്ഹാ​മി​ൽ വീ​ടി​നു പി​ന്നി​ലെ തോ​ട്ട​ത്തി​ൽ വ​ച്ചു​ണ്ടാ​യ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തെ മ​ക​നും പി​താ​വും ചേ​ർ​ന്ന് ധീ​ര​മാ​യി ചെ​റു​ത്തു​തോ​ൽ​പ്പി​ച്ചു.

12 വ​യ​സു​കാ​ര​നാ​യ റോ​ബി​ൻ വെ​സ്റ്റ്‌​ഗേ​റ്റും പി​താ​വ് നോ​ഹ വെ​സ്റ്റ്‌​ഗേ​റ്റു​മാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​ത്. വീ​ടി​നു പി​ന്നി​ലെ തോ​ട്ട​ത്തി​ലേ​ക്ക് പോ​യ റോ​ബി​നെ ക​ര​ടി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ​ത​റാ​തെ ചെ​റു​ത്തു​നി​ന്ന റോ​ബി​ൻ ക​ര​ടി​യു​ടെ ക​ണ്ണി​ൽ കു​ത്തി പ്ര​തി​രോ​ധി​ച്ചു. നി​ല​വി​ളി കേ​ട്ട് തോ​ട്ട​ത്തി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ പി​താ​വ് നോ​ഹ ക​ര​ടി​യെ അ​ടി​ച്ച് തു​ര​ത്തു​ക​യാ​യി​രു​ന്നു.

ത​ങ്ങ​ൾ അ​ഭ്യ​സി​ച്ച ജി​യു-​ജി​ത്സു മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് പ​രി​ശീ​ല​ന​മാ​ണ് ക​ര​ടി​യെ നേ​രി​ടാ​ൻ ത​ങ്ങ​ളെ സ​ഹാ​യി​ച്ച​തെ​ന്ന് പി​താ​വും മ​ക​നും പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​വ​ർ​ക്കും നി​സാ​ര പ​രി​ക്കു​ക​ൾ മാ​ത്ര​മാ​ണ് ഏ​റ്റ​ത്.

വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ​നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് കു​ടും​ബം.

Tags : Bellingham BearAttack Washington 12YearOld USNews

Recent News

Corehub Up