Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HoneyTrap

ഹ​ണി ട്രാ​പ്പ്: യു​വാ​വി​നെ മ​ർ​ദി​ച്ചു പ​ണം ക​വ​ർ​ന്നു; കൗ​മാ​ര​ക്കാ​രി ഉ​ൾ​പ്പടെ പ്ര​തി​ക​ൾ പി​ടി​യി​ൽ

തൃ​​​ശൂ​​​ർ: പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യും കൂ​​​ടു​​​ത​​​ൽ പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത ഹ​​​ണി​​​ട്രാ​​​പ് പ്ര​​​തി​​​ക​​​ൾ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ അ​​​റ​​​സ്റ്റി​​​ൽ.

പു​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​യു​​​ടെ വ​​​നി​​​താ​​​സു​​​ഹൃ​​​ത്താ​​​യ മാ​​​ന്ദാ​​​മം​​​ഗ​​​ലം ഒ​​​റ്റ​​​ക്കു​​​ന്നി​​​ൽ അ​​​ലോ​​​ന(19), അ​​​ലോ​​​ന​​​യു​​​ടെ ആ​​​ണ്‍​സു​​​ഹൃ​​​ത്ത് ക​​​ല്ലൂ​​​ർ അ​​​റ​​​ങ്ങാ​​​ശേ​​​രി ജോ​​​യ​​​ൽ (20), മാ​​​ന്ദാ​​​മം​​​ഗ​​​ലം മു​​​രി​​​ക്കി​​​ൻ​​​പ്പാ​​​റ വാ​​​ക​​​ക്കു​​​ഴി​​​യി​​​ൽ ലി​​​ഷ(40), തൃ​​​ശൂ​​​ർ കൂ​​​ർ​​​ക്ക​​​ഞ്ചേ​​​രി വ​​​ടൂ​​​ക്ക​​​ര ക​​​ള​​​പ്പാ​​​ട്ടി​​​ൽ വീ​​​ട്ടി​​​ൽ ആ​​​ഷി​​​ദ് (32), പാ​​​ല​​​ക്കാ​​​ട് യാ​​​ക്ക​​​ര ച​​​ട​​​നാം​​​കു​​​റി​​​ശി മൈ​​​ത്രി​​​ന​​​ഗ​​​റി​​​ലെ അ​​​ൻ​​​സാ​​​ർ (26) എ​​​ന്നി​​​വ​​​രാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ പ​​​ത്തി​​​നാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. അ​​​ലോ​​​ന​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ലാ​​​ണു പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ കാ​​​റി​​​ൽ ഇ​​​രു​​​വ​​​രും പാ​​​ല​​​ക്കാ​​​ട്ടേ​​​ക്കു​​​പോ​​​യ​​​ത്.

അ​​​ലോ​​​ന​​​യു​​​ടെ സ​​​ന്ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​റ്റു പ്ര​​​തി​​​ക​​​ൾ പാ​​​ല​​​ക്കാ​​​ട് ടി​​​പ്പു​​​സു​​​ൽ​​​ത്താ​​​ൻ കോ​​​ട്ട​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള ഹോ​​​ട്ട​​​ൽ റൂ​​​മി​​​ലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യും മ​​​ർ​​​ദി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. കാ​​​റി​​​ന്‍റെ താ​​​ക്കോ​​​ൽ, പ​​​ഴ്സ്, മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ എ​​​ന്നി​​​വ പി​​​ടി​​​ച്ചു​​​വാ​​​ങ്ങി.

അ​​​ലോ​​​ന​​​യ്ക്ക് ഒ​​​പ്പ​​​മു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പ​​​ക​​​ർ​​​ത്തി​​​യ​​​ശേ​​​ഷം പ​​​ഴ്സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 9,000 രൂ​​​പ, ഗൂ​​​ഗി​​​ൾ​​​പേ വ​​​ഴി 16,500 രൂ​​​പ എ​​​ന്നി​​​വ ത​​​ട്ടി​​​യെ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്നു ര​​​ണ്ടു​​​ല​​​ക്ഷം രൂ​​​പ​​​കൂ​​​ടി ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​യും ഭാ​​​ര്യ​​​ക്ക് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ചും നാ​​​ണം കെ​​​ടു​​​ത്തു​​​മെ​​​ന്നും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up