Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honoured Former

Kozhikode

പൂ​ർ​വാ​ധ്യാ​പ​ക​രെ​യും നി​ത്യ​ഹ​രി​ത വൃ​ക്ഷ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു

തി​രു​വ​മ്പാ​ടി :വേ​ന​പ്പാ​റ ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ൾ പൂ​ർ​വാ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ​അ​ങ്ക​ണ​ത്തി​ലെ 80 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള നി​ത്യ​ഹ​രി​ത വൃ​ക്ഷ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു.​ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ഴി​ക്കോ​ട് ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ബ്ദു​ന്നാ​സ​ർ മു​ഖ്യാ​തി​ഥി​യാ​യി.1954​ൽ സ്ഥാ​പി​ത​മാ​യ സ്കൂ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കോ​ൺ​വെ​ന്‍റി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വെ​ൽ​വ​റ്റ് ആ​പ്പി​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട വൃ​ക്ഷ​ങ്ങ​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്.​ത​ല​മു​റ​ക​ൾ​ക്ക് ത​ണ​ലേ​കി​യ ഈ ​മ​ര​ങ്ങ​ൾ സ്കൂ​ൾ അ​ങ്ക​ണ​ത്തെ പ​ച്ച​പ്പി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫാ. ​ജി​തി​ൻ ന​രി​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ​കാ​ല അ​ധ്യാ​പി​ക മാ​ർ​ത്ത​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പൂ​ർ​വാ​ധ്യാ​പ​ക​രാ​യ കെ.​എ​ൽ. ത്രേ​സ്യ, പി.​വി. അ​ബ്ദു​റ​ഹി​മാ​ൻ, എ​ൻ.​വി. അ​ബ്ര​ഹാം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.​പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഉ​സ്സ​ൻ ഗ്രീ​ൻ ഗാ​ർ​ഡ​ൻ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും മു​ൻ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റു​മാ​യ സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​യിം​സ് ജോ​ഷി, പി​ടി​എ. പ്ര​സി​ഡ​ന്റ് ന​ജീ​ബു​ദ്ദീ​ൻ, അ​ധ്യാ​പ​ക​രാ​യ ബി​ജു മാ​ത്യു, പ്ര​ഭു​ൽ വ​ർ​ഗീ​സ്, ഷെ​ല്ലി കെ.​ജെ., ശി​ൽ​പ ചാ​ക്കോ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​ജെ. ജെ​യിം​സ്, ജോ​സ് ഞാ​വ​ള്ളി, ബാ​ബു എം.​വി., സ്കൂ​ൾ ലീ​ഡ​ർ മി​ൻ​ഹ ഫാ​ത്തി​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up