വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ആദരിക്കൽ ചടങ്ങ്
തിരുവമ്പാടി :വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പൂർവാധ്യാപകരെയും സ്കൂൾഅങ്കണത്തിലെ 80 വർഷത്തിലേറെ പഴക്കമുള്ള നിത്യഹരിത വൃക്ഷങ്ങളെയും ആദരിച്ചു.ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. അബ്ദുന്നാസർ മുഖ്യാതിഥിയായി.1954ൽ സ്ഥാപിതമായ സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് പ്രദേശത്ത് പ്രവർത്തിച്ചിരുന്ന കോൺവെന്റിനു മുന്നിലുണ്ടായിരുന്ന വെൽവറ്റ് ആപ്പിൾ ഇനത്തിൽപ്പെട്ട വൃക്ഷങ്ങളെയാണ് ആദരിച്ചത്.തലമുറകൾക്ക് തണലേകിയ ഈ മരങ്ങൾ സ്കൂൾ അങ്കണത്തെ പച്ചപ്പിൽ നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായി ചടങ്ങിൽ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഫാ. ജിതിൻ നരിവേലിൽ അധ്യക്ഷത വഹിച്ചു. ആദ്യകാല അധ്യാപിക മാർത്തയെ പൊന്നാട അണിയിച്ച് ആദരിച്ചു. പൂർവാധ്യാപകരായ കെ.എൽ. ത്രേസ്യ, പി.വി. അബ്ദുറഹിമാൻ, എൻ.വി. അബ്രഹാം ഉൾപ്പെടെയുള്ളവർക്ക് ഉപഹാരങ്ങൾ നൽകി.പരിസ്ഥിതി പ്രവർത്തകൻ ഉസ്സൻ ഗ്രീൻ ഗാർഡൻ, പൂർവവിദ്യാർഥിയും മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ സെബാസ്റ്റ്യൻ തോമസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പിടിഎ. പ്രസിഡന്റ് നജീബുദ്ദീൻ, അധ്യാപകരായ ബിജു മാത്യു, പ്രഭുൽ വർഗീസ്, ഷെല്ലി കെ.ജെ., ശിൽപ ചാക്കോ, എന്നിവർ പ്രസംഗിച്ചു. എം.ജെ. ജെയിംസ്, ജോസ് ഞാവള്ളി, ബാബു എം.വി., സ്കൂൾ ലീഡർ മിൻഹ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Deepikanews Honoured former