Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Horsepower Train

ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി ഹോ​ഴ്സ് പ​വ​ർ​ട്രെ​യി​ൻ

ന്യൂഡൽഹി: ചൈ​​ന​​യി​​ലെ ഷെ​​ജി​​യാം​​ഗ് ഗീ​​ലി ഹോ​​ൾ​​ഡിം​​ഗ് ഗ്രൂ​​പ്പി​​ന് (Zhejiang Geely Holding Group Co.)പ​​ങ്കാ​​ളി​​ത്ത​​മു​​ള്ള ഹൈ​​ബ്രി​​ഡ് എ​​ൻ​​ജി​​ൻ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഹോ​​ഴ്സ് പ​​വ​​ർ​​ട്രെ​​യി​​ൻ ലി​​മി​​റ്റ​​ഡ് (Horse Powertrain Ltd.) ഇ​​ന്ത്യ​​യി​​ൽ നി​​ക്ഷേ​​പ​​ത്തി​​നൊ​​രു​​ങ്ങു​​ന്നു. ഏ​​ക​​ദേ​​ശം 370 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ നി​​ക്ഷേ​​പ​​മാ​​കും രാ​​ജ്യ​​ത്ത് ന​​ട​​ത്തു​​ക. ഈ ​​നി​​ക്ഷേ​​പ പ​​ദ്ധ​​തി​​ക്ക് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ഉ​​ട​​ൻ അം​​ഗീ​​കാ​​രം ന​​ൽ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. സ​​മീ​​പ​​കാ​​ല​​ങ്ങ​​ളി​​ൽ ചൈ​​നീ​​സ് ബ​​ന്ധ​​മു​​ള്ള ഒ​​രു ക​​ന്പ​​നി​​യി​​ൽ നി​​ന്ന് ഇ​​ന്ത്യ​​യി​​ലെ നി​​ർ​​മാ​​ണ മേ​​ഖ​​ല​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ നി​​ക്ഷേ​​പ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​യി​​രി​​ക്കും ഇ​​ത്.

ഫ്ര​​ഞ്ച് കാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ റെ​​നോ എ​​സ്എ​​യും ഹോ​​ഴ്സ് പ​​വ​​ർ​​ട്രെ​​യി​​നി​​ൽ പ്ര​​ധാ​​ന ഓ​​ഹ​​രി​​പ​​ങ്കാ​​ളി​​ണ്. റെ​​നോ​​യു​​ടെ ഇ​​ന്ത്യ​​യി​​ലെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ നി​​ക്ഷേ​​പം ന​​ട​​ത്താ​​ൻ ഈ ​​ക​​രാ​​ർ വ​​ഴി സാ​​ധി​​ക്കും. ഇ​​ന്ത്യ​​യി​​ൽ അ​​ത്യാ​​ധു​​നി​​ക ഹൈ​​ബ്രി​​ഡ് പ​​വ​​ർ​​ട്രെ​​യി​​നു​​ക​​ളും എ​​ൻ​​ജി​​നു​​ക​​ളും നി​​ർ​​മി​​ക്കാ​​നാ​​ണ് ഹോ​​ഴ്സ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

പ്രാ​​ദേ​​ശി​​ക ഉ​​ത്പാ​​ദ​​നം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി, അ​​തി​​ർ​​ത്തി പ​​ങ്കി​​ടു​​ന്ന രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള നി​​യ​​മ​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ ക​​ഴി​​ഞ്ഞ മാ​​ർ​​ച്ചി​​ൽ ഇ​​ള​​വ് വ​​രു​​ത്തി​​യ​​തി​​ന് ശേ​​ഷ​​മു​​ള്ള ആ​​ദ്യ​​ത്തെ പ്ര​​ധാ​​ന അ​​നു​​മ​​തി​​ക​​ളി​​ൽ ഒ​​ന്നാ​​യി​​രി​​ക്കും ഇ​​ത്. പ്ര​​ധാ​​ന​​മാ​​യും ചൈ​​ന​​യെ ല​​ക്ഷ്യം വ​​ച്ചാ​​യി​​രു​​ന്നു ഈ ​​നി​​യ​​മ​​ങ്ങ​​ൾ.

ഇ​​തി​​നു​​മു​​ന്പ് ഒ​​രു പ്ര​​മു​​ഖ ചൈ​​നീ​​സ് വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ൾ ഇ​​ന്ത്യ​​യി​​ൽ നി​​ക്ഷേ​​പം ന​​ട​​ത്തി​​യ​​ത് 2017ലാ​​യി​​രു​​ന്നു. അ​​ന്ന് ചൈ​​നീ​​സ് പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​മാ​​യ എ​​സ്എ​​ഐ​​സി മോ​​ട്ടോ​​ർ കോ​​ർ​​പ​​റേ​​ഷ​​ൻ, ഇ​​ന്ത്യ​​യി​​ൽ എം​​ജി മോ​​ട്ടോ​​ർ ബ്രാ​​ൻ​​ഡ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ജ​​ന​​റ​​ൽ മോ​​ട്ടോ​​ഴ്സി​​ന്‍റെ പ്ലാ​​ന്‍റ് വാ​​ങ്ങി. പി​​ന്നീ​​ട് ഈ ​​വ്യ​​വ​​സാ​​യം പു​​നഃ​​സം​​ഘ​​ടി​​പ്പി​​ക്ക​​പ്പെ​​ടു​​ക​​യും, നി​​ല​​വി​​ൽ ജെഎസ്ഡ​​ബ്ല്യു ഗ്രൂ​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​പ​​ങ്കാ​​ളി​​ക​​ൾ​​ക്ക് ഇ​​തി​​ൽ ഭൂ​​രി​​പ​​ക്ഷം ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്തം ല​​ഭി​​ക്കു​​ക​​യും ചെ​​യ്തു.

ഗീ​​ലി​​ക്കുംം റെ​​നോ​​യ്ക്കും തു​​ല്യ പ​​ങ്കാ​​ളി​​ത്ത​​മു​​ള്ള ഒ​​രു സം​​യു​​ക്ത സം​​രം​​ഭ​​മാ​​യി 2024ലാ​​ണ് ഹോ​​ഴ്സ് പ​​വ​​ർ​​ട്രെ​​യി​​ൻ രൂ​​പീ​​കൃ​​ത​​മാ​​യ​​ത്. പി​​ന്നീ​​ട് സൗ​​ദി അ​​രാം​​കോ ഈ ​​ക​​ന്പ​​നി​​യു​​ടെ 10% ഓ​​ഹ​​രി​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി. ക​​ന്പ​​നി​​യു​​ടെ വെ​​ബ്സൈ​​റ്റ് പ്ര​​കാ​​രം, ല​​ണ്ട​​ൻ ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഈ ​​സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 45% ഓ​​ഹ​​രി​​ക​​ൾ വീ​​തം ഇ​​പ്പോ​​ൾ ഗീ​​ലി​​യു​​ടെ​​യും റെ​​നോ​​യു​​ടെ​​യും കൈ​​വ​​ശ​​മാ​​ണു​​ള്ള​​ത്. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ 18 പ്ലാ​​ന്‍റു​​ക​​ളും ഏ​​ക​​ദേ​​ശം 19,000 ജീ​​വ​​ന​​ക്കാ​​രും ഈ ​​ക​​ന്പ​​നി​​ക്കു​​ണ്ട്.

ക​​ന്പ​​നി ത​​ങ്ങ​​ളു​​ടെ ഇ​​ന്ത്യ​​യി​​ലെ നി​​ക്ഷേ​​പം ഘ​​ട്ട​​ങ്ങ​​ളാ​​യി​​ട്ടാ​​യി​​രി​​ക്കും ന​​ട​​ത്തു​​ക. ഇ​​തി​​ന്‍റെ തു​​ട​​ക്കം റെ​​നോ​​യു​​ടെ ചെ​​ന്നൈ പ്ലാ​​ന്‍റി​​ൽ നി​​ന്നാ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് വി​​വ​​രം. പ​​ര​​ന്പ​​രാ​​ഗ​​ത ഇന്‍റേണ​​ൽ കം​​ബ​​സ്റ്റൻ എ​​ൻ​​ജി​​നും ഉ​​യ​​ർ​​ന്ന ശേ​​ഷി​​യു​​ള്ള ഇ​​ല​​ക്ട്രി​​ക് മോ​​ട്ടോ​​റു​​ക​​ളും ബാ​​റ്റ​​റി ബാ​​ക്ക​​പ്പും സ​​മ​​ന്വ​​യി​​പ്പി​​ക്കു​​ന്ന ’സ്ട്രോം​​ഗ്-​​ഹൈ​​ബ്രി​​ഡ് പ​​വ​​ർ​​ട്രെ​​യി​​നു​​ക​​ൾ’ ആ​​യി​​രി​​ക്കും ഹോ​​ഴ്സ് ഇ​​വി​​ടെ നി​​ർ​​മി​​ക്കു​​ക.

ഇ​​ന്ത്യ​​യി​​ൽ വി​​ൽ​​ക്കു​​ന്ന നി​​സാ​​ൻ, റെ​​നോ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് വേ​​ണ്ടി​​യാ​​യി​​രി​​ക്കും ഇ​​വ നി​​ർ​​മി​​ക്കു​​ന്ന​​ത്. ജ​​പ്പാ​​ന്‍റെ നി​​സാ​​ൻ മോ​​ട്ടോ​​ർ ക​​ന്പ​​നി​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ഓ​​ഹ​​രി​​പ​​ങ്കാ​​ളി​​യാ​​യ റെ​​നോ, ത​​ങ്ങ​​ളു​​ടെ ചെ​​ന്നൈ ഫാ​​ക്ട​​റി​​യി​​ലാ​​ണ് നി​​സാ​​ന് വേ​​ണ്ടി​​യു​​ള്ള കാ​​റു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​​ത്.

Latest News

Corehub Up