Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hotel Owners

Thrissur

ഭ​ക്ഷ​ണ​വി​ല വ​ർ​ധി​പ്പി​ക്കാ​ൻ ഹോ​ട്ട​ലു​ട​മ​ക​ൾ നി​ർ​ബ​ന്ധി​ത​രാ​യെ​ന്നു കെ​എ​ച്ച്ആ​ർ​എ

തൃ​ശൂ​ർ: പാ​ലി​ന്‍റെ​യും ഭ​ക്ഷ്യ അ​സം​സ്കൃ​ത​വ​സ്തു​ക്ക​ളു​ടെ​യും ക്ര​മാ​തീ​ത​മാ​യ വി​ല​ക്ക​യ​റ്റ​വും പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വി​ൽ വ​ന്നി​ട്ടു​ള്ള ഭീ​മ​മാ​യ വ​ർ​ധ​ന​വും നി​മി​ത്തം ഭ​ക്ഷ​ണ​വി​ല വ​ർ​ധി​പ്പി​ക്കാ​ൻ ഹോ​ട്ട​ലു​ട​മ​ക​ൾ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണെ​ന്നു കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ‌​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി. ​ജ​യ​പാ​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ വി​ല​വ​ർ​ധ​ന​യു​ടെ പേ​രി​ൽ അ​ന്യാ​യ​മാ​യ വ​ർ​ധ​ന​വി​നെ സം​ഘ​ട​ന അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കെ​എ​ച്ച്ആ​ർ​എ സു​ര​ക്ഷാ​പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച ജി​ല്ല​യി​ലെ ര​ണ്ടു ഹോ​ട്ട​ലു​ട​മ​ക​ളു​ടെ കു​ടും​ബ​ത്തി​നു പ​ത്തു​ല​ക്ഷം രൂ​പ വീ​ത​മു​ള്ള സു​ര​ക്ഷാ​പ​ദ്ധ​തി ഫ​ണ്ട് വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൃ​ശൂ​ർ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു ദി​വ​സം​ത​ന്നെ പ​ല സ​മ​യ​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ യോ​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

ജി​ല്ലാ നേ​തൃ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് അ​മ്പാ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ സി. ​ബി​ജു​ലാ​ൽ, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് മൂ​സ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ജെ. മ​നോ​ഹ​ര​ൻ, ജി​ല്ലാ നേ​താ​ക്ക​ളാ​യ വി.​ആ​ർ. സു​കു​മാ​ർ, റ​ഹ്‌​മ​ത്ത് ബാ​ബു, ജി.​കെ. പ്ര​കാ​ശ്, എ.​സി. ജോ​ണി, എ​ൻ.​കെ. അ​ശോ​ക് കു​മാ​ർ, പ്രേം​രാ​ജ് ചൂ​ണ്ട​ലാ​ത്ത്, പി.​എ​സ്. ബാ​ബു​രാ​ജ്, വി.​ജി. ശേ​ഷാ​ദി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up