Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : House Catches

Alappuzha

ആ​റാ​ട്ടു​പു​ഴ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു; ഉപ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും നശിച്ചു

ഹ​രി​പ്പാ​ട്: ആ​റാ​ട്ടു​പു​ഴ വ​ലി​യ​ഴീ​ക്ക​ലി​ൽ വീ​ടി​നു തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം. വ​ലി​യ​ഴീ​ക്ക​ൽ മു​ല്ല​ശേ​രി​ൽ വി. ​ബേ​ബി​യു​ടെ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ​ലി​യ​ഴീ​ക്ക​ൽ റോ​ഡി​ലൂ​ടെ പോ​യ യു​വാ​ക്ക​ളാ​ണ് വീ​ടി​നു​ള്ളി​ൽനി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. ഇ​വ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഉ​ട​ൻ വി​വ​രം അ​റി​യു​ക​യും തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കാ​യം​കു​ള​ത്തുനി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

അ​പ​ക​ട​ത്തി​ൽ വീ​ടി​ന്‍റെ ഒ​രു മു​റി പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ക​ട്ടി​ൽ, അ​ല​മാ​ര, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്കൊ​പ്പം വ​സ്തു​വി​ന്‍റെ പ്ര​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന രേ​ഖ​ക​ളും ക​ത്തി​യ​മ​ർ​ന്നു. ബേ​ബി​യും കു​ടും​ബ​വും മ​റ്റു മു​റി​ക​ളി​ലാ​യി​രു​ന്നു ഉ​റ​ങ്ങി​യി​രു​ന്ന​ത് എ​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. റ​വ​ന്യൂ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.

Latest News

Corehub Up