Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HouseRenovation

വീട് പുതുക്കിപ്പണിയുന്നതിനിടെ സ്വർണശേഖരം കണ്ടെത്തി

ബ്ര​​​സ​​​ൽ​​​സ്: ബ​​​ൽ​​​ജി​​​യ​​​ത്തി​​​ലെ കി​​​ഴ​​​ക്ക​​​ൻ ഫ്ലാ​​​ൻ​​​ഡേ​​​ഴ്‌​​​സി​​​ൽ വീ​​​ട് പു​​​തു​​​ക്കി​​​പ്പ​​​ണി​​​യു​​​ന്ന​​​തി​​​നി​​​ടെ ഭി​​​ത്തി​​​ക്കു​​​ള്ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച​​​നി​​​ല​​​യി​​​ൽ സ്വ​​​ർ​​​ണ​​​ശേ​​​ഖ​​​രം ക​​​ണ്ടെ​​​ത്തി.

ഡെ​​​ൻ​​​ഡ​​​ർ​​​മോ​​​ണ്ടെ​​​യി​​​ലെ ചാ​​​രി​​​റ്റി സം​​​ഘ​​​ട​​​ന​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ലെ അ​​​ടി​​​ത്ത​​​റ​​​യി​​​ൽ മ​​​ലി​​​ന​​​ജ​​​ല പൈ​​​പ്പ് ഇ​​​ടാ​​​നാ​​​യി ഡ്രി​​​ല്ലിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് നി​​​ർ​​​മാ​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഒ​​​രു കോ​​​ടി യു​​​എ​​​സ് ഡോ​​​ള​​​ർ (ഏ​​​ക​​​ദേ​​​ശം 86 കോ​​​ടി ഇ​​​ന്ത്യ​​​ൻ രൂ​​​പ) വി​​​ല​​​മ​​​തി​​​ക്കു​​​ന്ന സ്വ​​​ർ​​​ണ​​​ക്ക​​​ട്ടി​​​ക​​​ളും നാ​​​ണ​​​യ​​​ങ്ങ​​​ളും അ​​​ട​​​ങ്ങി​​​യ നി​​​ധി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ജോ​​​ലി ചെ​​​യ്യാ​​​നെ​​​ത്തി​​​യ 18കാ​​​ര​​​നാ​​​യ കോ​​​ബെ എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​യും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​ണ് ഈ ​​​സ്വ​​​ർ​​​ണ​​​ശേ​​​ഖ​​​രം ആ​​​ദ്യം ക​​​ണ്ട​​​ത്. ആ​​​ദ്യം സാ​​​ധാ​​​ര​​​ണ നാ​​​ണ​​​യ​​​ങ്ങ​​​ളാ​​​ണെ​​​ന്ന് ക​​​രു​​​തി​​​യെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് സ്വ​​​ർ​​​ണ​​​ക്ക​​​ട്ടി​​​ക​​​ൾ ക​​​ണ്ട​​​തോ​​​ടെ​​​യാ​​​ണ് ഇ​​​തി​​​ന്‍റെ മൂ​​​ല്യം തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​തെ​​​ന്ന് കോ​​​ബെ വ്യ​​​ക്ത​​​മാ​​​ക്കി.

സ്വ​​​ർ​​​ണം സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് മോ​​​ഷ​​​ണ​​​ത്തി​​​ന് തു​​​ല്യ​​​മാ​​​ണെ​​​ന്ന് മ​​​ന​​​സി​​​ലാ​​​ക്കി ഇ​​​വ​​​ർ ഉ​​​ട​​​ൻ​​​ത​​​ന്നെ പോ​​​ലീ​​​സി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.വാ​​​ർ​​​ത്ത പ​​​ര​​​ന്ന​​​തോ​​​ടെ നി​​​ധി​​​വേ​​​ട്ട​​​ക്കാ​​​ർ സ്ഥ​​​ല​​​ത്തേ​​​ക്കു വ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ പോ​​​ലീ​​​സ് കെ​​​ട്ടി​​​ടം അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ക​​​യും സ്വ​​​ർ​​​ണം അ​​​തീ​​​വ​​​സു​​​ര​​​ക്ഷ​​​യു​​​ള്ള വോ​​​ൾ​​​ട്ടി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യും ചെ​​​യ്തു.

ബെ​​​ൽ​​​ജി​​​യ​​​ത്തി​​​ലെ നി​​​യ​​​മ​​​പ്ര​​​കാ​​​രം ഈ ​​​സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ അ​​​വ​​​കാ​​​ശി​​​ക​​​ൾ​​​ക്ക് അ​​​തു കൈ​​​പ്പ​​​റ്റാ​​​ൻ അ​​​ഞ്ചു​​​വ​​​ർ​​​ഷം വ​​​രെ സ​​​മ​​​യ​​​മു​​​ണ്ട്.

 

Latest News

Corehub Up