Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houthi-controlled Areas

യെ​മ​നി​ൽ ഹൂ​തി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മേഖലകൾ തിരിച്ചുപിടിക്കാൻ നീക്കം; കീ​ഴ​ട​ങ്ങു​ന്നവ​ർ​ക്ക് പൊ​തു​മാ​പ്പ് ന​ൽ​കു​മെ​ന്ന് യെമൻ പ്ര​സി​ഡ​ന്‍റ്

സ​നാ: യെ​മ​നി​ൽ ഹൂ​തി വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കാ​ൻ സൗ​ദി പി​ന്തു​ണ​യോ​ടെ യെ​മ​ൻ ഭ​ര​ണ​കൂ​ടം പു​തി​യ സൈ​നി​ക ന​ട​പ​ടി ആ​രം​ഭി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം പൂ​ർ​ണ​മാ​യി വീ​ണ്ടെ​ടു​ക്കു​ന്ന​തു​വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് യെമൻ പ്ര​സി​ഡ​ന്‍റ് റ​ഷാ​ദ് അ​ൽ അ​ലി​മി വ്യ​ക്ത​മാ​ക്കി.

2014 മു​ത​ൽ ത​ല​സ്ഥാ​ന​മാ​യ സ​നാ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ൾ ഹൂ​തി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന്‍റെ പ്ര​ധാ​ന പാ​ത​യാ​യ ബാ​ബ് അ​ൽ മ​ന്ദ​ബ് ക​ട​ലി​ടു​ക്കും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള ഏ​ക​ദേ​ശം 150 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ചെ​ങ്ക​ട​ൽ തീ​ര​പ്ര​ദേ​ശ​വും ഹൂ​തി​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. അ​ടു​ത്തി​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ താ​യി​സ് ന​ഗ​ര​ത്തെ സ​ർ​ക്കാ​രി​ന്‍റെ താ​ൽ​ക്കാ​ലി​ക ത​ല​സ്ഥാ​ന​മാ​യ അ​ദ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വി​ത​ര​ണ പാ​ത ഹൂ​തി​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ന​ഗ​ര​ത്തെ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്ത​താ​ണ് പു​തി​യ സൈ​നി​ക നീ​ക്ക​ത്തി​ന് കാ​ര​ണം.

ഹൂ​തി​ക​ളു​ടെ സൈ​നി​ക താ​വ​ള​ങ്ങ​ളി​ൽ നി​ന്നും വി​ത​ര​ണ പാ​ത​ക​ളി​ൽ നി​ന്നും ജ​ന​ങ്ങ​ൾ ഒ​ഴി​ഞ്ഞി​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, ആ​യു​ധം വ​ച്ചു കീ​ഴ​ട​ങ്ങു​ന്ന വി​മ​ത​ർ​ക്ക് പൊ​തു​മാ​പ്പ് ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം സൗ​ദി സ​ഖ്യ​സേ​ന ത​ങ്ങ​ൾ​ക്ക് നേ​രെ 50-ഓ​ളം വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് ഹൂ​തി​ക​ൾ ആ​രോ​പി​ച്ചു. ഇ​തി​ന് മ​റു​പ​ടി​യാ​യി റി​യാ​ദി​ലെ സൗ​ദി അ​രാം​കോ​യു​ടെ എ​ണ്ണ ഉ​ൽ​പ്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യും അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

Latest News

Corehub Up