Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : How Modi

മോ​ദി ഇ​ന്ത്യ​യെ മാ​റ്റി​മ​റി​ച്ച വിധം

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം തു​ട​ർ​ച്ച​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യാ​യി ജൂ​ൺ പ​ത്തോ​ടെ ന​രേ​ന്ദ്ര മോ​ദി മാ​റി. ആ​ദ്യ പൊ​തു​തെര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം 4,398 ദി​വ​സം അ​ധി​കാ​ര​ത്തി​ലി​രു​ന്ന ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര നാ​യ​ക​നാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​നെ​യാ​ണ് അ​ദ്ദേ​ഹം മ​റി​ക​ട​ന്ന​ത്. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് അ​ഞ്ചു വ​ർ​ഷം നെ​ഹ്‌​റു ഇ​ന്ത്യ​യെ ന​യി​ച്ചി​രു​ന്നു.

ഇ​ന്ദി​രാ​ഗാ​ന്ധി തു​ട​ർ​ച്ച​യാ​യ​ല്ലാ​തെ മൊ​ത്ത​ത്തി​ൽ കൂ​ടു​ത​ൽ കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഇ​തു യാ​ഥാ​ർ​ഥ്യ​മാ​ണ്. എ​ങ്കി​ലും സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള മൂ​ന്നു നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി മോ​ദി അ​വ​ർ​ക്കൊ​പ്പം നി​സം​ശ​യം ഇ​ടം​പി​ടി​ക്കു​ന്നു. അ​വ​രെ​പ്പോ​ലെ​ത​ന്നെ മോ​ദി​യു​ടെ പാ​ര​മ്പ​ര്യ​വും ഇ​ന്ത്യ​യു​ടെ ഭാ​വി​പാ​ത​യെ നി​ർ​ണ​യി​ക്കു​ന്ന​താ​യി​രി​ക്കും.

1947നു ​ശേ​ഷ​മു​ള്ള ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ പു​ന​ർ​ക്ര​മീ​ക​ര​ണ​ത്തി​നാ​ണ് മോ​ദി ഇ​തി​ന​കം നേ​തൃ​ത്വം ന​ൽ​കി​യ​ത്. സാ​മ്പ​ത്തി​ക ന​വീ​ക​ര​ണ​ത്തി​ലും ഭ​ര​ണ​ സം​വി​ധാ​ന​ങ്ങ​ളു​ടെ ശേ​ഷി​വി​ക​സ​ന​ത്തി​ലും അ​മ്പ​ര​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പു​രോ​ഗ​തി​ക്ക് അ​ദ്ദേ​ഹം മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. അ​തേ​സ​മ​യം, സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ലും നി​രാ​ശാ​ജ​ന​ക​മാ​യ തി​രി​ച്ച​ടി​ക​ൾ​ക്കും അ​ദ്ദേ​ഹം കാ​ര​ണ​മാ​യി. ഈ ​മാ​റ്റ​ങ്ങ​ളെ വി​ശ​ക​ല​നം ചെ​യ്യു​ന്ന​ത് കേ​വ​ലം ഒ​രു അ​ക്കാ​ദ​മി​ക് വ്യാ​യാ​മം മാ​ത്ര​മ​ല്ല. ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ ഇ​ന്ത്യ എ​ങ്ങ​നെ മു​ന്നോ​ട്ടു പോ​കു​മെ​ന്ന് തി​രി​ച്ച​റി​യാ​നു​ള്ള മാ​ർ​ഗംകൂ​ടി​യാ​ണ്.

140 കോ​ടി​യി​ല​ധി​കം വ​രു​ന്ന ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​പ​ര​മാ​യി മാ​റ്റി​മ​റി​ച്ച അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക-​ഭൗ​തി​ക ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ (അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ) സൃ​ഷ്‌​ടി​ച്ച​താ​ണ് മോ​ദി​യു​ടെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം. 2014ൽ ​മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​തി​നു​മു​മ്പ് കോ​ടി​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ർ ഔ​പ​ചാ​രി​ക ബാ​ങ്കിം​ഗ് മേ​ഖ​ല​യ്ക്ക് പു​റ​ത്താ​യി​രു​ന്നു. അ​വ​ർ അ​നൗ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന​ത് അ​ഴി​മ​തി​ക്കും വ്യ​വ​സ്ഥാ​പി​ത​മാ​യ പ​ണം ചോ​ർ​ച്ച​യ്ക്കും (ഇ​ട​നി​ല​ക്കാ​ർ കാ​ര​ണം ഫ​ണ്ട് ന​ഷ്‌​ട​പ്പെ​ട​ൽ) കാ​ര​ണ​മാ​യി.

ത​ന്‍റെ മു​ൻ​ഗാ​മി മ​ൻ​മോ​ഹ​ൻ സിം​ഗ് തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി, പ​ര​മ്പ​രാ​ഗ​ത ബാ​ങ്കിം​ഗ് ഘ​ട​ന​ക​ളെ മ​റി​ക​ട​ക്കു​ന്ന ഒ​രു പു​തി​യ സം​വി​ധാ​ന​ത്തി​ന് മോ​ദി കാ​ര​ണ​ക്കാ​ര​നാ​യി. പൂ​ജ്യം ബാ​ല​ൻ​സ് ഉ​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ (ജ​ൻ ധ​ൻ യോ​ജ​ന), ബ​യോ​മെ​ട്രി​ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ (ആ​ധാ​ർ), മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റു​ക​ൾ എ​ന്നി​വ​യെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഇ​ത്. ഈ "​ജാം (JAM) ത്രി​ത്വം' യൂ​ണി​ഫൈ​ഡ് പേ​യ്‌​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സി​ന് (യു​പി​ഐ) ജ​ന്മം ന​ൽ​കി. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ മു​ത​ൽ വ​ൻ​കി​ട ടെ​ക് ക​മ്പ​നി​ക​ൾ​ക്കു​ വ​രെ സൗ​ജ​ന്യ​മാ​യി ത​ത്ക്ഷ​ണം ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന ഒ​രു പൊ​തു ത​ത്സ​മ​യ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​മാ​ണി​ത്.


ഈ ​സ​മീ​പ​നം കൂ​ടു​ത​ൽ പ്ര​ധാ​ന​മാ​യി ഡ​യ​റ​ക്‌​ട് ബെ​ന​ഫി​റ്റ് ട്രാ​ൻ​സ്ഫ​ർ (ഡി​ബി​ടി) സം​വി​ധാ​ന​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി. ഇ​തി​ലൂ​ടെ സ​ബ്‌​സി​ഡി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നേ​രി​ട്ട് ക്രെ​ഡി​റ്റ് ചെ​യ്യ​പ്പെ​ടു​ന്നു. 2013ൽ ​അ​വ​ത​രി​പ്പി​ച്ച​തു മു​ത​ൽ ഡി​ബി​ടി​യും മ​റ്റ് ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം ഏ​ക​ദേ​ശം 25 കോ​ടി ജ​ന​ങ്ങ​ളെ ബ​ഹു​മു​ഖ ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി​യ​തി​ലൂ​ടെ ഫ​ണ്ട് കൈ​മാ​റ്റ​ത്തി​ലെ അ​ഴി​മ​തി ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ ഈ ​സം​വി​ധാ​ന​ത്തി​ന് ക​ഴി​ഞ്ഞു. എ​ങ്കി​ലും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ മ​റ്റ് മേ​ഖ​ല​ക​ളി​ൽ അ​ഴി​മ​തി ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

അ​ടി​സ്ഥാ​നസൗ​ക​ര്യ വി​ക​സ​ന​മാ​ണ് മ​റ്റൊ​രു ന​ല്ല പൈ​തൃ​കം. പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ല​വാ​രം കു​റ​ഞ്ഞ ലോ​ജി​സ്റ്റി​ക്സ് (വി​ന്യ​സ​നം) സൗ​ക​ര്യ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​കവ​ള​ർ​ച്ച​യെ ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. മോ​ദി സ​ർ​ക്കാ​ർ ഈ ​പ്ര​ശ്ന​ത്തെ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ​മീ​പി​ക്കു​ക​യും ഹൈ​വേ​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, അ​തി​വേ​ഗ റെ​യി​ൽ ശൃം​ഖ​ല​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് റി​ക്കാ​ർ​ഡ് നി​ക്ഷേ​പം ഒ​ഴു​ക്കു​ക​യും ചെ​യ്തു. തു​റ​മു​ഖ​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്നു, വി​ക​സി​പ്പി​ക്കു​ന്നു. ഗ്രാ​മീ​ണ വൈ​ദ്യു​തീ​ക​ര​ണം വ​ലി​യ തോ​തി​ൽ പൂ​ർ​ത്തി​യാ​യി. മു​മ്പ് പൊ​തുകി​ണ​റു​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന 10 കോ​ടി​യി​ല​ധി​കം ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം പൈ​പ്പ്‌​ലൈ​ൻ വ​ഴി എ​ത്തി​ച്ചുക​ഴി​ഞ്ഞു.

വി​ദേ​ശ​ന​യ​ത്തി​ൽ, നെ​ഹ്‌​റു​വി​നെ​പ്പോ​ലെ​ത​ന്നെ മോ​ദി​യും ലോ​ക​വേ​ദി​യി​ൽ ഇ​ന്ത്യ​യെ ശ​ക്ത​വും സ്വ​ത​ന്ത്ര​വു​മാ​യ ഒ​രു ശ​ക്തി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി. ആ​ഗോ​ള ഭൗ​മ​രാ​ഷ്‌​ട്രീ​യ മ​ത്സ​ര​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​രു പ​ക്ഷം ചേ​രു​ന്ന​തി​നു​ പ​ക​രം, ത​ന്ത്ര​പ​ര​മാ​യ സ്വ​യം​ഭ​ര​ണ​ത്തോ​ടു​ള്ള ഇ​ന്ത്യ​യു​ടെ ദീ​ർ​ഘ​കാ​ല പ്ര​തി​ബ​ദ്ധ​ത അ​ദ്ദേ​ഹം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും "മ​ൾ​ട്ടി-​അ​ലൈ​ൻ​മെ​ന്‍റ്' (ബ​ഹു-​പ​ക്ഷ വി​ന്യാ​സം) എ​ന്ന ന​യം മു​ന്നോ​ട്ടു വ​യ്ക്കു​ക​യും ചെ​യ്തു.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കു​ക, അ​ന്താ​രാ​ഷ്‌​ട്ര വേ​ദി​ക​ളി​ൽ ഗ്ലോ​ബ​ൽ സൗ​ത്തി​ന്‍റെ (വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളു​ടെ) ശ​ബ്ദ​മാ​യി മാ​റു​ക, യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യും ബ്രി​ട്ട​നു​മാ​യു​ള്ള വ്യാ​പാ​ര ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ക എ​ന്നി​വ​യെ​ല്ലാം ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​ന്ത്യ​ക്ക് നി​ർ​ണാ​യ​ക പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ന​ൽ​കു​ന്ന റ​ഷ്യ​യു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന​തോ​ടൊ​പ്പം​ത​ന്നെ അ​മേ​രി​ക്ക​യു​മാ​യി ശ​ക്ത​മാ​യ ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം തു​ട​രാ​നും സാ​ധി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യും ജ​പ്പാ​നും ഒ​പ്പ​മു​ള്ള, യു​എ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ക്വാ​ഡ് സു​ര​ക്ഷാ സ​ഖ്യ​ത്തി​ന്‍റെ പ്ര​ധാ​ന തൂ​ണാ​യി ഇ​ന്ത്യ തു​ട​രു​ന്നു. എ​ങ്കി​ലും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കൂ​ടം ക്വാ​ഡി​നോ​ടു​ള്ള അ​മേ​രി​ക്ക​യു​ടെ പ്ര​തി​ബ​ദ്ധ​ത​യി​ലും വ​ള​ർ​ന്നു​വ​രു​ന്ന ചൈ​ന​യു​ടെ സ്വാ​ധീ​ന​ത്തെ ത​ട​യാ​നു​ള്ള ല​ക്ഷ്യ​ത്തി​ലും അ​ടു​ത്തി​ടെ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ചി​ല തെ​റ്റു​ക​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഇ​റാ​ൻ യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും പ​ക്ഷ​ത്താ​ണെ​ന്ന ധാ​ര​ണ പ​ര​ത്തു​ന്ന​തി​ന് പ​ക​രം, ഒ​രു നി​ഷ്പ​ക്ഷ ക​ക്ഷി​യാ​യും സാ​ധ്യ​ത​യു​ള്ള ഒ​രു മ​ധ്യ​സ്ഥ​നാ​യും സ്വ​യം നി​ല​യു​റ​പ്പി​ക്ക​ണ​മാ​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും, മോ​ദി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് ഇ​ന്ത്യ ആ​ഗോ​ള ക്ര​മ​ത്തി​ൽ ഒ​രു സ്വ​ത​ന്ത്ര ധ്രു​വ​മാ​യി സ്വ​യം പ്ര​തി​ഷ്ഠി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​ന്നാ​ൽ, മോ​ദി​യു​ടെ ഭ​ര​ണം ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളും നേ​രി​ടു​ന്നു​ണ്ട്. മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​ത്യ​യ​ശാ​സ്ത്ര​മാ​യ ഹി​ന്ദു​ത്വം, രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ 80% വ​രു​ന്ന ഹൈ​ന്ദ​വ പൈ​തൃ​ക​ത്തി​ൽ ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക സ്വ​ത്വം ഉ​റ​പ്പി​ച്ചു​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ മു​സ്‌​ലിം, ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​ശ്ര​മ​വും മോ​ദി​യു​ടെ ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ അ​സ​ഹി​ഷ്ണു​ത​യും അ​വ​രു​ടെ സാ​മൂ​ഹി​ക​വും രാ​ഷ്‌​ട്രീ​യ​വു​മാ​യ പാ​ർ​ശ്വ​വ​ത്ക​ര​ണ​ത്തി​ന് നേ​രി​ട്ട് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത​യു​ടെ കാ​വ​ൽ​ക്ക​വാ​ട​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് 2019ലെ ​പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ​യാ​ണ്. ഇ​ത് അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് പൗ​ര​ത്വം ന​ൽ​കു​ന്ന​തി​ന് മ​തം മാ​ന​ദ​ണ്ഡ​മാ​യി കൊ​ണ്ടു​വ​രി​ക​യും മു​സ്‌ലിം​ക​ളെ വ്യ​ക്ത​മാ​യി ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. തീ​വ്ര ഹൈ​ന്ദ​വ ദേ​ശീ​യ ശ​ക്തി​ക​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന സ്വാ​ധീ​ന​വും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ (പ്ര​ത്യേ​കി​ച്ച് മു​സ്‌ലിം​ക​ളെ) അ​ധി​ക്ഷേ​പി​ക്കു​ന്ന ഭ​ര​ണ​ക​ക്ഷി​യു​ടെ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളും ഈ ​ആ​ശ​ങ്ക ഇ​ര​ട്ടി​പ്പി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​പു​ല​മാ​യി പ​റ​ഞ്ഞാ​ൽ, മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ൾ മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മ്മീ​ഷ​ൻ തു​ട​ങ്ങി​യ സ്വ​ത​ന്ത്ര ദേ​ശീ​യ മേ​ൽ​നോ​ട്ട സ​മി​തി​ക​ൾ വ​രെ​യും, നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളെ​പ്പോ​ലും നി​ഷ്പ്ര​ഭ​മാ​ക്കാ​നോ കൂ​ടെ​ക്കൂ​ട്ടാ​നോ മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു എ​ന്ന വി​മ​ർ​ശ​ന​മു​ണ്ട്. സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സി​വി​ൽ സൊ​സൈ​റ്റി സം​ഘ​ട​ന​ക​ളും രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളും കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ക​ടു​ത്ത നി​യ​മ​പ​ര​വും സാ​മ്പ​ത്തി​ക​വു​മാ​യ പ​രി​ശോ​ധ​ന​ക​ൾ നി​ര​ന്ത​രം നേ​രി​ടു​ന്നു. ആ​ഗോ​ള ജ​നാ​ധി​പ​ത്യ നി​രീ​ക്ഷ​ക​ർ ഇ​ന്ത്യ​യു​ടെ പൗ​ര​സ്വാ​ത​ന്ത്ര്യ ഇ​ട​ങ്ങ​ൾ ചു​രു​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും രാ​ജ്യ​ത്തെ "തെ​ര​ഞ്ഞെ​ടു​പ്പ് സ്വേ​ച്ഛാ​ധി​പ​ത്യം' അ​ല്ലെ​ങ്കി​ൽ "ലി​ബ​റ​ല​ല്ലാ​ത്ത ജ​നാ​ധി​പ​ത്യം' (illiberal democracy) എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​ന്ത്യ സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ളും നേ​രി​ടു​ന്നു​ണ്ട്. അ​തി​വേ​ഗം വ​ള​രു​ന്ന ആ​ഭ്യ​ന്ത​ര നി​ർ​മാ​ണ മേ​ഖ​ല​യും ടെ​ക് സ്റ്റാ​ർ​ട്ട​പ്പ് ഇ​ക്കോ​സി​സ്റ്റ​വു​മു​ള്ള, ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന പ്ര​ധാ​ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​ണ് ഇ​ന്ത്യ എ​ന്ന​ത് സ​ത്യ​മാ​ണ്. എ​ന്നാ​ൽ, ഓ​രോ വ​ർ​ഷ​വും തൊ​ഴി​ൽ വി​പ​ണി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള, ഔ​ദ്യോ​ഗി​ക മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​യി മാ​റാ​ൻ അ​തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ചി​ല​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, മു​ൻ​പ​ത്തെ സ്ഥി​തി​യെ ത​ക​ർ​ത്തെ​റി​ഞ്ഞ്, ഒ​രു പ​തി​റ്റാ​ണ്ട് മു​മ്പ​ത്തേ​ക്കാ​ൾ വേ​ഗ​മു​ള്ള​തും പ്രാ​പ്തി​യു​ള്ള​തും ആ​ഗോ​ള​ത​ല​ത്തി​ൽ ശ​ക്ത​വു​മാ​യ ഒ​രു രാ​ഷ്‌​ട്രം കെ​ട്ടി​പ്പ​ടു​ത്ത, പു​ത്ത​ൻ നാ​ഗ​രി​ക ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന നേ​താ​വാ​ണ് മോ​ദി. എ​ന്നാ​ൽ മ​റ്റു ചി​ല​ർ​ക്കാ​ക​ട്ടെ, ഇ​ന്ത്യ ദീ​ർ​ഘ​കാ​ല​മാ​യി അ​ഭി​മാ​ന​ത്തോ​ടെ കാ​ത്തു​സൂ​ക്ഷി​ച്ച ഉ​ദാ​ര-​ജ​നാ​ധി​പ​ത്യ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​യും സ​ജീ​വ​മാ​യ സം​വാ​ദ​ങ്ങ​ളെ​യും ഇ​ല്ലാ​താ​ക്കി​യ വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം.


ഈ ​ര​ണ്ട് വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കും അ​വ​രു​ടേ​താ​യ ന്യാ​യ​ങ്ങ​ളു​ണ്ട്. മാ​ത്ര​മ​ല്ല, ഈ ​ര​ണ്ട് ഫ​ല​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത് ഒ​രേ പ്ര​തി​ഭാ​സ​ത്തി​ൽനി​ന്നാ​ണ്: അ​ധി​കാ​ര​ത്തി​ന്‍റെ കേ​ന്ദ്രീ​ക​ര​ണം. അ​ടി​സ്ഥാ​ന​സൗ​ക​ര്യം വി​ക​സി​പ്പി​ക്കാ​നും ആ​നു​കൂ​ല്യ വി​ത​ര​ണ സ​മ്പ്ര​ദാ​യം ശ​ക്ത​മാ​ക്കാ​നും ഭൗ​മ​രാ​ഷ്‌​ട്രീ​യ ക​രു​ത്ത് പ്ര​ക​ടി​പ്പി​ക്കാ​നും മോ​ദി സ​ർ​ക്കാ​രി​നെ പ്രാ​പ്ത​മാ​ക്കി​യ അ​തേ മാ​റ്റ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര സ്ഥാ​പ​ന​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​സ​ഹി​ഷ്ണു​ത​യ്ക്കും ഭീ​ഷ​ണി​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത​ത്.


മോ​ദി​യു​ടെ കീ​ഴി​ലു​ള്ള ഇ​ന്ത്യ എ​ന്ന​ത് കേ​വ​ല​മൊ​രു സാ​മ്പ​ത്തി​ക അ​ദ്ഭു​ത​മോ അ​ത​ല്ലെ​ങ്കി​ൽ കേ​വ​ല​മൊ​രു ജ​നാ​ധി​പ​ത്യ ത​ക​ർ​ച്ച​യോ മാ​ത്ര​മ​ല്ല. ഇ​ത് ത​ന​താ​യ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന, അ​ഭി​ലാ​ഷ​ങ്ങ​ളു​ള്ള ഒ​രു ശ​ക്ത​മാ​യ രാ​ജ്യ​മാ​ണ്. ലോ​കം അ​തി​നെ ആ ​സ​ങ്കീ​ർ​ണ​മാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളോ​ടെ​ത​ന്നെ വേ​ണം ഉ​ൾ​ക്കൊ​ള്ളാ​ൻ.

 

Latest News

Corehub Up