Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Human

Other Stories

മ​നു​ഷ്യാ​യു​സ് ഡ​ബി​ൾ സെ​ഞ്ചു​റി അ​ടി​ക്കു​മോ..! തി​മിം​ഗ​ല​ങ്ങ​ളി​ലെ പ്രോ​ട്ടീ​ൻ മ​തി വാ​ർ​ധ​ക്യം പ​റ​പ​റ​ക്കും!

ജീ​വി​താ​ഭി​ലാ​ഷ​ങ്ങ​ളു​ടെ​യും പ​രി​ത്യാ​ഗ​ങ്ങ​ളു​ടെ​യും ക​ഥ​യാ​ണ് പു​രാ​ണ​ങ്ങ​ളി​ൽ പ​റ​യു​ന്ന ച​ന്ദ്ര​വം​ശ രാ​ജാ​വാ​യ യ​യാ​തി​യു​ടേ​ത്. ശാ​പ​ത്തെ​ത്തു​ട​ർ​ന്ന് അ​കാ​ല വാ​ർ​ധ​ക്യം ബാ​ധി​ച്ച യ​യാ​തി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ പു​രു ത​ന്‍റെ യൗ​വ​നം ദാ​നംചെ​യ്യു​ന്നു. ത​ന്‍റെ പി​താ​വി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം പു​രു യൗ​വ​നം കൈ​മാ​റു​ക​യും പ​ക​രം വാ​ർ​ധ​ക്യം ഏ​റ്റു​വാ​ങ്ങു​ക​യു​മാ​യി​രു​ന്നു. ഇ​തു പു​രാ​ണം. എ​ന്നാ​ൽ, മ​റ്റൊ​രു​രീ​തി​യി​ൽ അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ലോ..? അ​തെ, മ​നു​ഷ്യ​നും സ​മു​ദ്ര​ങ്ങ​ളി​ലെ ഭീ​മ​ൻ​ജീ​വി​യാ​യ തി​മിം​ഗ​ല​വും ത​മ്മി​ലു​ള്ള "ആ​യു​സ്' കൈ​മാ​റ്റം..!

അ​ദ്ഭു​ത​പ്പെ​ടേ​ണ്ട, മ​നു​ഷ്യാ​യു​സ് ദീ​ർ​ഘി​പ്പി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക​മാ​യ വ​ഴി​ത്തി​രി​വി​ലേ​ക്ക് ശാ​സ്ത്ര​ലോ​കം എ​ത്തി​യി​രി​ക്കു​ന്നു. ക​ട​ലി​ലെ ഭീ​മ​ന്മാ​രാ​യ "ബോ​ഹെ​ഡ്' തി​മിം​ഗ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​മാ​ണു വാ​ർ​ധ​ക്യ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്ന​ത്. ഏ​ക​ദേ​ശം 200 വ​ർ​ഷ​ത്തോ​ളം ആ​യു​ർ​ദൈ​ർ​ഘ്യ​മു​ള്ള ബോ​ഹെ​ഡ് തി​മിം​ഗ​ല​ങ്ങ​ൾ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യി​ലും ക​രു​ത്ത​രാ​ണ്! ഇ​വ​യു​ടെ കോ​ശ​ഘ​ട​ന​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​മാ​ണ് മ​നു​ഷ്യാ​യു​സി​ലും വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യേ​ക്കാ​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ സൂ​ച​ന ന​ൽ​കു​ന്ന​ത്.

സി​ഐ​ആ​ർ​ബി​പി പ്രോ​ട്ടീ​ൻ

ബോ​ഹെ​ഡ് തി​മിം​ഗ​ല​ങ്ങ​ളു​ടെ അ​സാ​ധാ​ര​ണ​മാ​യ ആ​യു​സി​നു പി​ന്നി​ൽ "സി​ഐ​ആ​ർ​ബി​പി' എ​ന്ന പ്രോ​ട്ടീ​ൻ ആ​ണ്! യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് റോ​ച്ച​സ്റ്റ​റി​ലെ ഗ​വേ​ഷ​ക​ർ നേ​ച്ച​ർ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ൽ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ഡി​എ​ൻ​എ​യി​ലു​ണ്ടാ​കു​ന്ന ഗു​രു​ത​ര​മാ​യ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ പ്രോ​ട്ടീ​നു ക​ഴി​യും. ജ​നി​ത​ക ഘ​ട​ന​യി​ലു​ണ്ടാ​കു​ന്ന ഇ​ത്ത​രം ത​ക​രാ​റു​ക​ളാ​ണു പ​ല​പ്പോ​ഴും രോ​ഗ​ങ്ങ​ളി​ലേ​ക്കും വാ​ർ​ധ​ക്യ​ത്തി​ലേ​ക്കും ന​യി​ക്കു​ന്ന​ത്. മ​റ്റ് സ​സ്ത​നി​ക​ളെ അ​പേ​ക്ഷി​ച്ച് നൂ​റു മ​ട​ങ്ങ് അ​ധി​കം സി​ഐ​ആ​ർ​ബി​പി പ്രോ​ട്ടീ​ൻ ബോ​ഹെ​ഡ് തി​മിം​ഗ​ല​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ലു​ണ്ട്.

മ​നു​ഷ്യ​കോ​ശ​ങ്ങ​ളി​ലും ഈ​ച്ച​ക​ളു​ടെ കോ​ശ​ങ്ങ​ളി​ലും സി​ഐ​ആ​ർ​ബി​പി പ്രോ​ട്ടീ​ൻ സ​ന്നി​വേ​ശി​പ്പി​ച്ച​പ്പോ​ൾ ഡി​എ​ൻ​എ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തു വേ​ഗ​ത്തി​ലാ​കു​ന്ന​താ​യി ല​ബോ​റ​ട്ട​റി പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി. ഈ​ച്ച​ക​ളി​ൽ ആ​യു​സു വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും ശാ​സ്ത്ര​ജ്ഞ​ർക്കു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു.
ആ​ർ​ട്ടി​ക് പ്ര​ദേ​ശ​ത്തെ അ​തി​ശൈ​ത്യ സാ​ഹ​ച​ര്യ​മാ​ണ് തി​മിം​ഗ​ല​ങ്ങ​ളി​ൽ, സി​ഐ​ആ​ർ​ബി​പി പ്രോ​ട്ടീ​ന്‍റെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​ത്. കു​റ​ഞ്ഞ താ​പ​നി​ല പ്രോ​ട്ടീ​ന്‍റെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ഗ​വേ​ഷ​ക​ർ നി​രീ​ക്ഷി​ക്കു​ന്നു.

മ​നു​ഷ്യ​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ

ത​ണു​ത്ത വെ​ള്ള​ത്തി​ലു​ള്ള കു​ളി തു​ട​ങ്ങി​യ ജീ​വി​ത​ശൈ​ലീ മാ​റ്റ​ങ്ങ​ളി​ലൂ​ടെ മ​നു​ഷ്യ​രി​ലും ഈ ​പ്രോ​ട്ടീ​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​ഠി​ക്കു​ന്നു​ണ്ട്. ഡി​എ​ൻ​എ ത​ക​രാ​റു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ വാ​ർ​ധ​ക്യം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ത് ഏ​ജിം​ഗ് സ​യ​ൻ​സി​ൽ പു​തി​യൊ​രു ജാ​ല​കം തു​റ​ന്നി​രി​ക്കു​ക​യാ​ണ്. മ​നു​ഷ്യ​ൻ 200 വ​ർ​ഷം ജീ​വി​ക്കു​ക എ​ന്ന​ത് നി​ല​വി​ൽ വി​ദൂ​ര സ്വ​പ്ന​മാ​ണെ​ങ്കി​ലും ആ​രോ​ഗ്യ​ക​ര​മാ​യ ദീ​ർ​ഘാ​യു​സ് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് പു​തി​യ ക​ണ്ടെ​ത്ത​ൽ വ​ലി​യൊ​രു ചു​വ​ടു​വ​യ്പാ​ണ്.

Kerala

ക​ട​യ്ക്കാ​വൂ​രി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​ർ തൊ​പ്പി​ച്ച​ന്ത ക​ണ്ണ​ങ്ക​ര​ര​യി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. അ​സ്ഥി​കൂ​ട​ത്തി​ന് സ​മീ​പ​ത്താ​യി ത​ല​യോ​ട്ടി​യും വ​സ്ത്ര​വും മു​ടി​യും ക​ണ്ടെ​ത്തി​യ​ട്ടു​ണ്ട്.

അ​സ്ഥ​കൂ​ട​ത്തി​ന് പ​ത്തു ദി​വ​സ​ത്തോ​ളം പ​ഴ​ക്കം വ​രു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. 75 വ​യ​സു​ള്ള ദേ​വ​ദാ​സ​ൻ എ​ന്ന​യാ​ളെ പ​ത്ത് ദി​വ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​ണ്ണാ​ടി​യും ചെ​രു​പ്പും മ​രു​മ​ക​ൻ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​ട​യ്ക്കാ​വൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​യാ​ണ്.

Latest News

Corehub Up