Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Humanoids

ഉ​സ​ൻ ബോ​ൾ​ട്ടി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ റോ​ബോ​ട്ടു​ക​ൾ! ബെ​യ്ജിം​ഗി​ൽ റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞ് 'ഹ്യൂ​മ​നോ​യി​ഡു​ക​ൾ'

ബെ​യ്ജിം​ഗ്: കാ​യി​ക​ച​രി​ത്ര​ത്തി​ൽ പു​തി​യൊ​ര​ധ്യാ​യം കു​റി​ച്ച് മാ​ന​വ​രാ​ശി​യെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് റോ​ബോ​ട്ടു​ക​ൾ. ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത് ലോ​ക ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ട് ഗെ​യിം​സി​ന്‍റെ ഒ​ന്നാം ദി​ന​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ താ​ര​മാ​യ ഉ​സൈ​ൻ ബോ​ൾ​ട്ടി​ന്‍റെ പേ​രി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ വേ​ഗ​റി​ക്കാ​ർ​ഡും ഹാ​വി​യ​ർ സോ​ട്ടോ​മ​യ​റി​ന്‍റെ ഹൈ​ജം​പ് റി​ക്കാ​ർ​ഡും ത​ക​ർ​ത്തെ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ് റോ​ബോ​ട്ടു​ക​ൾ.

ബെ​യ്ജിം​ഗ് നാ​ഷ​ണ​ൽ സ്പീ​ഡ് സ്കേ​റ്റിം​ഗ് ഓ​വ​ലി​ൽ 16 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 666 ടീ​മു​ക​ളും 2,056 റോ​ബോ​ട്ടു​ക​ളും പ​ങ്കെ​ടു​ക്കു​ന്ന അ​ഞ്ചു ദി​വ​സ​ത്തെ കാ​യി​ക​മാ​മാ​ങ്കം സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ലോ​ക​ത്തെ പു​തി​യ ച​രി​ത്ര​മാ​കു​ക​യാ​ണ്. 51 ഇ​ന​ങ്ങ​ളി​ലാ​ണു മ​ത്സ​രം.

2009ൽ ​ഉ​സൈ​ൻ ബോ​ൾ​ട്ട് കു​റി​ച്ച 9.58 സെ​ക്ക​ൻ​ഡ് എ​ന്ന റി​ക്കാ​ർ​ഡാ​ണ് ബെ​യ്ജിം​ഗ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 'എ​ക്സ്-​ഹ്യൂ​മ​നോ​യി​ഡ്' വി​ക​സി​പ്പി​ച്ച റോ​ബോ​ട്ട് ത​ക​ർ​ത്ത​ത്. വെ​റും 9.39 സെ​ക്ക​ൻ​ഡി​ൽ റോ​ബോ​ട്ട് 100 മീ​റ്റ​ർ ഫി​നി​ഷ് ചെ​യ്തു. ഗെ​യിം​സി​നു മു​ന്നോ​ടി​യാ​യു​ള്ള ട്ര​യ​ലി​ൽ പ്ര​മു​ഖ സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ ഓ​ണ​റി​ന്‍റെ റോ​ബോ​ട്ട് 9.32 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി ഞെ​ട്ടി​ച്ചി​രു​ന്നു.

ഹൈ​ജം​പി​ൽ ക്യൂ​ബ​ൻ താ​രം ഹാ​വി​യ​ർ സോ​ട്ടോ​മ​യ​ർ 1993ൽ ​സ്ഥാ​പി​ച്ച 2.45 മീ​റ്റ​ർ എ​ന്ന ലോ​ക റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന് റോ​ബോ​ട്ട് 2.88 മീ​റ്റ​ർ ഉ​യ​ര​ത്തി​ലേ​ക്കു ചാ​ടി​യാ​ണ് പു​തി​യ റി​ക്കാ​ർ​ഡ് കു​റി​ച്ച​ത്.

മാ​സ് എ​ൻ​ട്രി​യും ക്രി​സ്റ്റ്യാ​നോ​യു​ടെ 'സീ' ​സെ​ലി​ബ്രേ​ഷ​നും

കാ​യി​ക ഇ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല, ക​ണ്ണി​ന് കു​ളി​ർ​മ​യേ​കു​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഗെ​യിം​സി​ന് മാ​റ്റു​കൂ​ട്ടി. നൂ​റു​ക​ണ​ക്കി​ന് റോ​ബോ​ട്ടു​ക​ൾ അ​ണി​നി​ര​ന്ന മാ​ർ​ച്ച് പാ​സ്റ്റും ചെ​ണ്ട​മേ​ള​വും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് ഗാം​ഭീ​ര്യ​മേ​കി.

ടേ​ബി​ൾ ടെ​ന്നീ​സ്, ബോ​ക്സിം​ഗ് എ​ന്നി​വ​യ്ക്കൊ​പ്പം ഫു​ട്ബോ​ളി​ലും റോ​ബോ​ട്ടു​ക​ൾ തി​ള​ങ്ങി. ഗോ​ൾ അ​ടി​ച്ച​തി​നു​ശേ​ഷം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ വി​ഖ്യാ​ത​മാ​യ 'സീ​യു' സ്റ്റൈ​ൽ ആ​ഘോ​ഷം റോ​ബോ​ട്ട് അ​നു​ക​രി​ച്ച​ത് കാ​ണി​ക​ളെ ത്ര​സി​പ്പി​ച്ചു. താ​യ് ചി ​ആ​യോ​ധ​ന​ക​ല​യും വീ​ട്ടു​ജോ​ലി​ക​ളും വ​രെ റോ​ബോ​ട്ടു​ക​ൾ അ​നാ​യാ​സം ചെ​യ്തു കാ​ണി​ച്ചു.

റോ​ബോ​ട്ടി​ക്സ് രം​ഗ​ത്തു ചൈ​ന കൈ​വ​രി​ച്ച വ​ൻ മു​ന്നേ​റ്റ​ത്തി​ന്‍റെ വി​ളം​ബ​ര​മാ​ണ് ഈ ​റോ​ബോ​ട്ട് ഒ​ളി​മ്പി​ക്സ്. ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​വി​ദ്യ​യും പ​ര​മ്പ​രാ​ഗ​ത കാ​യി​ക ശേ​ഷി​ക​ളെ​പ്പോ​ലും മ​റി​ക​ട​ക്കു​ന്ന പു​തി​യൊ​രു കാ​ല​ത്തി​ലേ​ക്കാ​ണ് ലോ​കം വാ​തി​ൽ തു​റ​ക്കു​ന്ന​ത്.

ഒ​ളി​മ്പി​ക് ചാ​മ്പ്യ​നോ​ട് നേ​ർ​ക്കു​നേ​ർ പോ​രാ​ടി റോ​ബോ​ട്ട്

ര​ണ്ടാം ലോ​ക ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ട് ഗെ​യിം​സി​ലെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഒ​ളി​മ്പി​ക് ടേ​ബി​ൾ ടെ​ന്നീ​സ് ചാ​മ്പ്യ​ൻ ഡിം​ഗ് നിം​ഗും ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടും ത​മ്മി​ൽ ന​ട​ന്ന ടേ​ബി​ൾ ടെ​ന്നീ​സ് പോ​രാ​ട്ടം. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ന​ട​ന്ന ഈ ​പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ കാ​ണി​ക​ളെ അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ടാ​ണ് റോ​ബോ​ട്ടി​ന്‍റെ കാ​യി​ക​ക്ക​രു​ത്ത് പ്ര​ക​ട​മാ​യ​ത്.

'അ​ഗി​ബോ​ട്ട് എ​ക്സ്പെ​ഡി​ഷ​ൻ എ3' ​എ​ന്ന റോ​ബോ​ട്ടാ​ണ് ഒ​ളി​മ്പി​ക് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വി​നെ​തി​രേ ടേ​ബി​ൾ ടെ​ന്നീ​സ് ബോ​ർ​ഡി​ൽ അ​ദ്ഭു​തം സൃ​ഷ്‌​ടി​ച്ച​ത്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ 'സ്പൈ​ക് പിം​ഗ്പോം​ഗ്' എ​ന്ന അ​ൽ​ഗോ​രി​ത​ത്തി​ന്‍റെ ക​രു​ത്തി​ലാ​ണ് ഈ ​റോ​ബോ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം.

മ​നു​ഷ്യ​രു​ടെ നി​യ​ന്ത്ര​ണ​മോ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ സ്ക്രി​പ്റ്റു​ക​ളോ ഇ​ല്ലാ​തെ പൂ​ർ​ണ​മാ​യും സ്വ​യം ചി​ന്തി​ച്ചാ​ണ് റോ​ബോ​ട്ട് പ​ന്ത് തി​രി​ച്ച​ടി​ച്ച​ത്.

റോ​ബോ​ട്ടി​ൽ ക​ണ്ണു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​തി​നു പ​ക​രം കോ​ർ​ട്ടി​നു ചു​റ്റും സ്ഥാ​പി​ച്ച 10 ഹൈ-​സ്പീ​ഡ് മോ​ഷ​ൻ-​ക്യാ​പ്ച​ർ കാ​മ​റ​ക​ൾ വ​ഴി​യാ​ണ് പ​ന്തി​ന്‍റെ ദി​ശ​യും വേ​ഗ​ത​യും റോ​ബോ​ട്ട് മ​ന​സി​ലാ​ക്കി​യ​ത്.
ഇ​താ​ദ്യ​മാ​യാ​ണ് ടേ​ബി​ൾ ടെ​ന്നീ​സ് റോ​ബോ​ട്ട് ഗെ​യിം​സി​ൽ ഔ​ദ്യോ​ഗി​ക മ​ത്സ​ര ഇ​ന​മാ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. 12 ടീ​മു​ക​ളാ​ണ് ഈ ​ഇ​ന​ത്തി​ൽ അ​ണി​നി​ര​ന്ന​ത്.

Latest News

Corehub Up