കൊച്ചി: മനുഷ്യരും എഐ ഏജന്റുമാരും ഒരുമിച്ച് പ്രവർത്തിക്കുന്ന ‘ഏജന്റിക് എന്റർപ്രൈസ്’ എന്ന ആശയത്തിന് കഴിഞ്ഞദിവസം സാൻ ഫ്രാൻസിസ്കോയിൽ സെയിൽസ്ഫോഴ് സ് സംഘടിപ്പിച്ച ഡ്രീംഫോഴ്സ് 2026 രാജ്യാന്തര സമ്മേളനം രൂപം നൽകി.
മനുഷ്യരെ സഹായിക്കുക മാത്രം ചെയ്യുന്ന എഐയിൽനിന്ന് സ്വയം കാര്യങ്ങൾ മനസിലാക്കി നടപടികൾ സ്വീകരിച്ച് യഥാർഥ ജോലികൾ പൂർത്തിയാക്കാൻ കഴിയുന്ന എഐയിലേക്കു മാറി നടപടിയെടുക്കാനും യഥാർഥ ബിസിനസ് പ്രവർത്തനങ്ങൾ നിർവഹിക്കാനും കഴിയുന്ന എഐ സംവിധാനങ്ങളിലേക്കുള്ള മാറ്റമാണു സമ്മേളനത്തിൽ അവതരിപ്പിച്ചത്.