x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലിനീകരണം: പ്രകൃതി മനുഷ്യരോടു ചോദിക്കുന്നത്...

പ്ര​ഫ. എം.​ജി. സി​റി​യ​ക്
Published: November 8, 2025 01:58 AM IST | Updated: November 8, 2025 01:58 AM IST

ന​മ്മു​ടെ നാ​ട്ടി​ൽ മ​ലി​നീ​ക​ര​ണം വ്യാ​പ​ക​മാ​ണ് എ​ന്നു മാ​ത്ര​മ​ല്ല, അ​തി​ന്‍റെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ദി​നം​പ്ര​തി വ​ർ​ധി​ച്ചുവ​രി​ക​യും ചെ​യ്യു​ന്നു. പ​ല മേ​ഖ​ല​ക​ളി​ലും വാ​യു, ജ​ലം, മ​ണ്ണ് തു​ട​ങ്ങി​യ​വ​യു​ടെ മ​ലി​നീ​ക​ര​ണ​ങ്ങ​ൾ മ​നു​ഷ്യ​ന്‍റെ നി​ത്യ​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന​ ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യി. സ്വാ​ർ​ഥ​താ​ല്പ​ര്യ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ, പ​രി​സ്ഥി​തി​യെ ക​ണ​ക്കാ​ക്കാ​തെ​യു​ള്ള വി​ക​സ​നം പ​ല​രു​ടെ​യും ജീ​വി​തം വ​ഴി​മു​ട്ടി​ക്കു​ന്നു. പ്ര​കൃ​തി സ​ജ്ജീ​ക​രി​ച്ച വി​ഭ​വ​ങ്ങ​ളി​ൽ പു​ന​രു​ത്പാ​ദി​പ്പി​ക്കാ​നാ​കാ​ത്ത വി​ഭ​വ​ങ്ങ​ളും ക​ഴി​യു​ന്ന വി​ഭ​വ​ങ്ങ​ളു​മു​ണ്ട്.

ക​ൽ​ക്ക​രി, പെ​ട്രോ​ളി​യം, പ്ര​കൃ​തി​വാ​ത​കം, ധാ​തു​ക്ക​ൾ, ലോ​ഹ അ​യി​രു​ക​ൾ, സ്വ​ർ​ണം, ഇ​രു​മ്പ്, വെ​ള്ളി, ചെ​മ്പ്, യു​റേ​നി​യം, മ​ണ്ണ്, ക​ല്ലു​ക​ൾ തു​ട​ങ്ങി​വ​യൊ​ക്കെ പു​ന​രു​ത്പാ​ദി​പ്പി​ക്കാ​നാ​കാ​ത്ത​വ​യാ​ണ്. സൗ​രോ​ർ​ജം, കാ​റ്റ്, ജ​ലം, ഭൂ​മി​യി​ലെ ചൂ​ട്, ജൈ​വ​വ​സ്തു​ക്ക​ൾ ഇ​തെ​ല്ലാം വീ​ണ്ടും ഉ​ണ്ടാ​കു​ന്ന​വ​യാ​ണ്. പു​ന​രു​ത്പാ​ദി​പ്പി​ക്കാ​നാ​കാ​ത്ത​വ​യു​ടെ ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കേ​ണ്ട​തു​ണ്ട്. എ​ല്ലാ​വ​ർ​ക്കുംവേ​ണ്ടി എ​ല്ലാ​കാ​ല​ത്തേ​ക്കു​മു​ള്ള​താ​ണ് ഈ ​വി​ഭ​വ​ങ്ങ​ൾ. പ​ക്ഷേ ഇ​ന്നു സം​ഭ​വി​ക്കു​ന്ന​ത് യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​ത്ത ഉ​പ​യോ​ഗ​വും ത​ന്മൂ​ല​മു​ള്ള മ​ലി​നീ​ക​ര​ണ​വു​മാ​ണ്. ഇ​തി​നെ നേ​രി​ടു​ന്ന​തി​നാ​യി ധാ​രാ​ളം നി​യ​മ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, ചി​ല​ർ ഇ​തെ​ല്ലാം അ​വ​ഗ​ണി​ക്കു​ന്നു. ഇ​തെ​ല്ലാം കാ​ണു​മ്പോ​ൾ പ്ര​കൃ​തി മ​നു​ഷ്യ​നോ​ട് എ​ന്തു ചോ​ദി​ക്കും? പ്ര​കൃ​തി​ക്ക് മ​നു​ഷ്യ​രോ​ട് നേ​രി​ട്ടു ചോ​ദി​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ന്നാ​ൽ, പ​രോ​ക്ഷ​മാ​യി ചോ​ദ്യ​ങ്ങ​ൾ വ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

പ്ര​കൃ​തി​യു​ടെ ചോ​ദ്യ​ങ്ങ​ൾ

എ​ല്ലാ​വ​ർ​ക്കും എ​ല്ലാ കാ​ല​ത്തേ​ക്കു​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പു​ന​രു​പ​യോ​ഗി​ക്കാ​നാ​കാ​ത്ത വി​ഭ​വ​ങ്ങ​ൾ യാ​തൊ​രു ത​ത്വ​ദീ​ക്ഷ​യു​മി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തു ശ​രി​യോ തെ​റ്റോ? ഇ​തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ൽ സം​യ​മ​നം പാ​ലി​ക്കേ​ണ്ട​ത​ല്ലേ?

നാ​ട്ടി​ൽ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​ണ്. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം എ​ലി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം, കോ​ള​റ തു​ട​ങ്ങി വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​ങ്ങ​ൾ കൂ​ടി​വ​രു​ന്നു. ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം പ്രാ​ധാ​ന്യ​മേ​റി​യ​താ​ണ് എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന സ​ന്ദേ​ശം. ഇ​തി​നു​വേ​ണ്ടി എ​ന്തു ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്? മ​ലി​ന​മാ​യ കി​ണ​ർ മൂ​ലം നി​ങ്ങളുടെ​യും അ​യ​ൽ​വാ​സി​യു​ടെ​യും ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​കു​ന്ന​തു ത​ട​യാ​ൻ എ​ന്തെ​ങ്കി​ലും ചെ​യ്തോ? കി​ണ​ർ സം​ര​ക്ഷ​ണ​ത്തി​ൽ പാ​ലി​ക്കേ​ണ്ട ത​ത്വ​ങ്ങ​ൾ അ​നു​സ​രി​ച്ചോ? മ​ഴ​വെ​ള്ള സം​ഭ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​യ​മു​ണ്ടാ​ക്കി​യത് അ​ത​നു​സ​രി​ച്ചോ? ഇ​ല്ല എ​ന്നു മാ​ത്ര​മ​ല്ല; പ​ക​രം വ​ള​ഞ്ഞ​വ​ഴി​യി​ലൂ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ഉ​ദോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് ഏ​തെ​ങ്കി​ലും പ​ഴ​യ ഒ​രു ടാ​ങ്ക് വാ​ട​ക​ക്കെ​ടു​ത്തു കാ​ണി​ച്ച് ആ ​നി​യ​മ​ത്തി​ൽ​നി​ന്നു ത​ടി​ത​പ്പി പു​തി​യ വീ​ടി​ന്‍റെ പെ​ർ​മി​റ്റ് സം​ഘ​ടി​പ്പി​ച്ചി​ല്ലേ? വി​വേ​ക​ബു​ദ്ധി ശ​രി​ക്കു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ൽ ആ ​നി​യ​മം നി​ങ്ങളുടെ​ത​ന്നെ ന​ന്മ​യ്ക്കുവേ​ണ്ടി​യാ​ണെ​ന്നും അ​ത് അ​നു​സ​രി​ക്കാ​തി​രു​ന്ന​തു ശ​രി​യാ​യി​ല്ല എ​ന്നും ബോ​ധ്യ​പ്പെ​ട്ടേ​നെ. മ​ഴ​വെ​ള്ള സം​ഭ​ര​ണം ജ​ല​ല​ഭ്യ​ത വ​ർ​ധി​പ്പി​ച്ച് മ​നു​ഷ്യ​ജീ​വി​തം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​മാ​യി​രു​ന്നു എ​ന്നു മ​ന​സി​ലാ​ക്കാ​ത്ത​ത് നി​ന്‍റെ ക​ഴി​വു​കേ​ട​ല്ലേ?

മാ​ലി​ന്യ​സം​സ്ക​ര​ണം

വീ​ടി​നും പ​രി​സ​ര​ത്തി​നു​മാ​യി കു​റ​ച്ചു സ്ഥ​ലം മാ​ത്ര​മാ​ണു ല​ഭ്യ​മാ​കു​ന്ന​ത് എ​ന്ന​ത് സ​ത്യം. ജീ​വി​ക്കു​മ്പോ​ൾ ധാ​രാ​ളം മാ​ലി​ന്യ​ങ്ങ​ൾ ഉ​ണ്ടാ​കും എ​ന്ന​തും വ​സ്തു​ത. മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു സം​സ്ക​രി​ക്കേ​ണ്ട​താ​യി​രു​ന്നി​ല്ലേ? നി​ങ്ങ​ളി​ൽ ചി​ല​ർ വീ​ടി​ന്‍റെ പ​രി​സ​രം പൂ​ർ​ണ​മാ​യും ടൈ​ൽ വി​രി​ച്ച​തി​നു​ശേ​ഷം ഉ​ണ്ടാ​കു​ന്ന മ​ലി​ന​ജ​ലം റോ​ഡി​ന്‍റെ പാ​ർ​ശ്വ​ങ്ങ​ളി​ൽ മ​ഴ​വെ​ള്ളം പോ​കാ​ൻ നി​ർ​മി​ച്ച കാ​ന​യി​ലേ​ക്ക് തു​റ​ന്നു​വി​ടു​ന്നി​ല്ലേ? ആ ​മ​ലി​ന​ജ​ലം ആ​ഴം കു​റ​ഞ്ഞ പ്ര​ദേ​ശ​ത്തു സം​ഭ​രി​ച്ച് അ​ടു​ത്തു​ള്ള ജ​ല​സ്രോ​ത​സു​ക​ളെ മ​ലി​ന​മാ​ക്കു​ന്നു. നി​ങ്ങളുടെ സ്ഥ​ല​ത്തു​ത​ന്നെ ഒ​ന്നോ ര​ണ്ടോ അ​തി​ല​ധി​ക​മോ സോ​ക് പി​റ്റു​ക​ൾ നി​ർ​മി​ച്ച് മ​ലി​ന​ജ​ലം അ​തി​ലൂ​ടെ സം​സ്ക​രി​ച്ചാ​ൽ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കും.

പ​ക്ഷേ, സോ​ക് പി​റ്റു​ക​ൾ യ​ഥാ​വി​ധി നി​ർ​മി​ക്ക​ണം. ആ​ഴം കു​റ​ഞ്ഞ കു​ഴി​ക​ൾ നി​ർ​മി​ച്ച് സി​മ​ന്‍റ് ഇ​ഷ്ടി​ക​യി​ൽ വി​ട​വി​ട്ട് ചു​റ്റും കെ​ട്ടി അ​തി​നു​ള്ളി​ൽ ക​ല്ല് നി​റ​ച്ചു മ​ലി​ന​ജ​ലം വി​ട്ടാ​ൽ അ​ത് ബാ​ക്റ്റീ​രി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ഭാ​ഗി​ക ശു​ദ്ധീ​ക​ര​ണം നേ​ടി പാ​ർ​ശ​ങ്ങ​ളി​ലേ​ക്കു വ​ലി​ഞ്ഞു പോ​കു​ന്നു. ഇ​തു ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​മാ​ണ്. ഒ​രു​പ​ക്ഷേ കൂ​ടു​ത​ൽ മ​ലി​ന​ജ​ല​മു​ള്ള സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ നീ​ളം കൂ​ടി​യ സോ​ക് പി​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു സോ​ക് ട്രെ​ഞ്ചു​ക​ൾ എ​ന്നു പ​റ​യു​ന്നു. ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ ബ​യോ​ഗ്യാ​സ്, ബ​യോ​ബി​ൻ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളു​പ​യോ​ഗി​ച്ച് സം​സ്ക​രി​ച്ചു വ​ള​മാ​ക്കി കൃ​ഷി ചെ​യ്താ​ൽ അ​തെ​ല്ലാ​വ​ർ​ക്കും ന​ന്മ​യു​ണ്ടാ​കു​ന്ന കാ​ര്യ​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടോ?

മാ​ലി​ന്യ സം​സ്ക​ര​ണം പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​കു​മെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് പ്ര​കൃ​തി അ​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഓ​ക്സി​ജ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലും അ​സാ​ന്നി​ധ്യ​ത്തി​ലും വ​ള​രു​ന്ന എ​യ​റോ​ബി​ക്, അ​നെ​യ​റോ​ബി​ക് ബാ​ക്‌​ടീ​രി​യ​ക​ൾ, ഓ​ക്സി​ജ​ൻ ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും വ​ള​രു​ന്ന ഫാ​ക്ക​ൽ​റ്റേ​റ്റി​വ് ബാ​ക്‌​ടീ​രി​യ​ക​ൾ, സ​യ​നൈ​ഡ് തി​ന്നാ​ൻ​ വ​രെ ക​ഴി​വു​ള്ള ബാ​ക്‌​ടീ​രി​യ​ക​ൾ, മ​ണ്ണി​ര​ക​ൾ തു​ട​ങ്ങി വ​ലി​യ ഒ​രു സം​ഘം​ത​ന്നെ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യു​ണ്ട്. അ​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് മ​നു​ഷ്യ​ന്‍റെ ബാ​ധ്യ​ത​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ത് പ​ല​രും പ​ല സാ​ഹ​ച​ര്യ​ത്തി​ലും ചെ​യ്തി​ല്ല.

 ഒ​രു ചെ​റി​യ മ​ര​മെ​ങ്കി​ലും...

ധാ​രാ​ളം കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് വാ​ത​ക​വും മ​റ്റു ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ളും ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഇ​ത് ആ​ഗോ​ള താ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്നു. കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് വ​ലി​ച്ചെ​ടു​ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​തി​ന് സ​സ്യ​ജാ​ല​ങ്ങ​ളെ​യാ​ണ് പ്ര​കൃ​തി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ങ്ങ​ളി​ൽ പ​ല​രും വീ​ട് പ​ണി​തു മു​റ്റം മൊ​ത്തം ടൈ​ലി​ട്ട് ഒ​രു ചെ​റി​യ മ​രം പോ​ലും ന​ടാ​തെ​യി​രി​ക്കു​ന്ന​വ​ര​ല്ലേ? വീ​ട്ടി​ലു​ണ്ടാ​ക്കു​ന്ന കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് ശ്വ​സി​ക്കു​ന്ന​തി​ലൂ​ടെ അ​വ​ർ സ്വ​ന്തം ആ​രോ​ഗ്യ​മാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്.

നി​ങ്ങ​ൾ ചെ​റു​തോ വ​ലു​തോ ആ​യ വ്യ​വ​സാ​യം ന​ട​ത്തു​ന്ന ആ​ളാ​ണ് എ​ന്നി​രി​ക്ക​ട്ടെ. ഫാ​ക്ട​റി​യി​ൽ ഉ​ണ്ടാ​കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ യ​ഥാ​വി​ധി സം​സ്ക​രി​ച്ച​തി​നു ശേ​ഷ​മേ പു​റ​ത്തു​വി​ടാ​വൂ എ​ന്നു​ള്ള നി​യ​മ​ത്തെ​പ്പ​റ്റി അ​റി​യാ​മെ​ങ്കി​ലും പ​ല​പ്പോ​ഴും സ്വാ​ർ​ഥ​ലാ​ഭ​മോ​ഹം കാ​ര​ണം അ​നു​സ​രി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ ഫാ​ക്‌​ട​റി​യു​ടെ അ​ടു​ത്തു​ള്ള കി​ണ​റു​ക​ൾ മ​ലി​ന​മാ​കു​ന്നു, പു​ഴ​വെ​ള്ളം മ​ലി​ന​മാ​കു​ന്നു എ​ന്ന​തൊ​ക്കെ ഇ​ന്നു നി​ത്യ​സം​ഭ​വ​ങ്ങ​ൾ​ത​ന്നെ​യാ​ണ്. ഇ​തു നി​യ​ന്ത്രി​ക്കേ​ണ്ട സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ബ​ല​ഹീ​ന​മാ​യ​തി​നാ​ലും ദു​സ്വാ​ധീ​നം കാ​ര​ണ​വും അ​ടു​ത്തു താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​ഃസ​ഹ​മാ​കു​ന്നു.

മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​ന​ങ്ങ​ളോ​ടു നി​ങ്ങ​ൾ നി​സ​ഹ​ക​രി​ക്കു​ന്നി​ല്ലേ? പ്ലാ​സ്റ്റി​ക് മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ സം​വി​ധാ​ന​ങ്ങ​ളോ​ടു നി​ങ്ങ​ൾ സ​ഹ​ക​രി​ക്കു​ന്നു​ണ്ടോ? യൂ​സ​ർ ഫീ ​അ​ട​ച്ച് നി​ങ്ങ​ളു​ടെ വീ​ട്ടി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ഹ​രി​ത​ക​ർ​മ സേ​ന​യ്ക്കു ന​ൽ​കു​ന്നു​ണ്ടോ? അ​ത് നാ​ടി​ന്‍റെ ന​ന്മ​യ്ക്കു​വേ​ണ്ടി​യാ​ണെ​ന്നു നീ ​മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടോ? പ​ല​രു​ടെ കാ​ര്യ​ത്തി​ലും ഇ​ല്ല എ​ന്ന​താ​ണു സ​ത്യം. മാ​ലി​ന്യ​സം​സ്ക​ര​ണം യ​ഥാ​വി​ധി ന​ട​പ്പാ​ക്കാ​തെ ഇ​ന്ന​ത്തെ അ​വ​സ്ഥ വ​രു​ത്തി​യ​തി​ൽ സ​ർ​ക്കാ​രു​ക​ളു​ടെ പി​ടി​പ്പു​കേ​ട് ഗൗ​ര​വ​മേ​റി​യ​താ​ണ്.

(തൃ​ശൂ​ർ ചെ​റു​തു​രു​ത്തി ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് നി​ഭാ​ഗ​ത്തി​ൽഅ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​ണ് ലേ​ഖ​ക​ൻ)

Tags : Pollution humans

Recent News

Corehub Up