Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Humans

ചന്ദ്രനിൽ മനുഷ്യന് താവളം; ലൂണാർബേസ് പദ്ധതി വിശദാംശങ്ങൾ നാസ പ്രഖ്യാപിച്ചു

ഹൂ​​​സ്റ്റ​​​ൺ: ച​​​ന്ദ്ര​​​നി​​​ൽ മ​​​നു​​​ഷ്യ​​​നു ദീ​​​ർ​​​ഘ​​​കാ​​​ലം താ​​​മ​​​സി​​​ച്ചു ഗ​​​വേ​​​ഷ​​​ണ​​ങ്ങ​​ൾ ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന ‘ലൂ​​​ണാ​​​ർ ബേ​​​സ്’ പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ നാ​​​സ പു​​​റ​​​ത്തു​​​വി​​​ട്ടു. ഇ​​​തി​​​നാ​​​യി 2000 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ പ​​​ദ്ധ​​​തി മാ​​​ർ​​​ച്ചി​​​ൽ നാ​​​സ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. നാ​​​സാ മേ​​​ധാ​​​വി ജാ​​​ര​​​ദ് ഐ​​​സക്മാൻ ചൊ​​​വ്വാ​​​ഴ്ച പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ച​​​ന്ദ്ര​​​ന്‍റെ ദ​​​ക്ഷി​​​ണ ധ്രു​​​വ​​​ത്തി​​​ൽ 2032ൽ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ പേ​​​ര് ആ​​​ർ​​​ട്ടി​​​മെ​​​സ് ബേ​​​സ് ക്യാ​​​ന്പ് എ​​​ന്നാ​​​ണ്. മ​​​നു​​​ഷ്യ​​​ർ​​​ക്ക് ആ​​​ഴ്ച​​​ക​​​ളോ മാ​​​സ​​​ങ്ങ​​​ളോ താ​​​മ​​​സി​​​ക്കാ​​​ൻ പ​​​റ്റുന്ന താ​​​വ​​​ളം നി​​​ർ​​​മി​​​ക്ക​​​ലാ​​ണു ല​​​ക്ഷ്യം. ഭാ​​​വി​​​യി​​​ലെ ചൊ​​​വ്വാ ദൗ​​​ത്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ​​​രീ​​​ക്ഷ​​​ണ​​​ശാ​​​ല കൂ​​​ടി​​​യാ​​​കും ഇ​​​ത്. ച​​​ന്ദ്ര​​​നി​​​ലെ അ​​​പൂ​​​ർ​​​വ ധാ​​​തു​​​വി​​​ഭ​​​വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും പ​​​ഠി​​​ക്കാം.

ച​​​ന്ദ്ര​​​ന്‍റെ ദ​​​ക്ഷി​​​ണ​​​ധ്രു​​​വ​​​ത്തി​​​ൽ ഐ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടെ​​​ന്ന നി​​​ഗ​​​മ​​​ന​​​മാ​​​ണ് ഇ​​​വി​​​ടെ ക്യാ​​​ന്പ് നി​​​ർ​​​മി​​​ക്കാ​​​ൻ പ്രേ​​​ര​​​കം. സൗ​​​രോ​​​ർ​​​ജം ഉ​​​പ​​​യോ​​​ഗി​​​ച്ച് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​ന​​​വും എ​​​ളു​​​പ്പ​​​മാ​​​ണ്. അ​​​ണു​​​ശ​​​ക്തി ഉ​​​പ​​​യോ​​​ഗി​​​ച്ചും ഊ​​​ർ​​​ജോ​​​ത്പാ​​​ദ​​​നം ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

നാ​​​ലു ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്ക് ഒ​​​രേ​​സ​​​മ​​​യം താ​​​മ​​​സി​​​ച്ചു പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​നു​​​ള്ള വാ​​​സ​​​സ്ഥ​​​ല​​​വും ല​​​ബോ​​​റ​​​ട്ട​​​റി​​​യു​​​മാ​​​ണു ബേ​​​സ് ക്യാ​​​ന്പി​​​ലു​​​ണ്ടാ​​​വു​​​ക. ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്ക് ച​​​ന്ദ്ര​​​ന്‍റെ ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ സ്പേ​​​സ് സ്യൂ​​​ട്ട് ധ​​​രി​​​ച്ചു സ​​​ഞ്ച​​​രി​​​ക്കാ​​​നാ​​​യി ലൂ​​​ണാ​​​ർ ടെ​​​റൈ​​​ൻ വാ​​​ഹ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ക്യാ​​​ന്പ് നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഈ ​​​വ​​​ർ​​​ഷം​​ത​​​ന്നെ ച​​​ന്ദ്ര​​നി​​​ൽ എ​​​ത്തി​​​ച്ചു തു​​​ട​​​ങ്ങു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്. ആ​​​മ​​​സോ​​​ൺ സ്ഥാ​​​പ​​​ക​​​ൻ ജെ​​​ഫ് ബോ​​​സി​​​സി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ബ്ലൂ ​​​ഒ​​​റി​​​ജി​​​ൻ പോ​​​ലു​​​ള്ള ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കാ​​​ണ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ ക​​​രാ​​​ർ ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ര​​​നൂ​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷം മ​​​നു​​​ഷ്യ​​​നെ വീ​​​ണ്ടും ച​​​ന്ദ്ര​​​നു സ​​​മീ​​​പം ​​അ​​യ​​​ച്ച​​​തി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു നാ​​​സ ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. ച​​​ന്ദ്ര​​​നി​​​ൽ മ​​​നു​​​ഷ്യ​​​നെ ഇ​​​റ​​​ക്കു​​​ന്ന​​​തി​​​ൽ ചൈ​​​ന അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി വ​​​ലി​​​യ മ​​​ത്സ​​​ര​​​ത്തി​​​ലാ​​​ണ്.

Latest News

Corehub Up